Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഇന്ത്യയില്‍ നിന്നും മാറ്റുന്നതിനെതിരെ ഷാരൂഖ് ഖാന്‍

ദില്ലി: ഐപിഎല്‍ സീസണ്‍ 10 ഇന്ത്യയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിനെതിരെ ബോളിവുഡി സൂപ്പര്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖ് ഖാന്‍. ഐപിഎല്‍ ക്രിക്കറ്റിന് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളത് ഇന്ത്യയിലാണെന്നും ഇന്ത്യയില്‍ നിന്നും അത് മാറ്റുന്നത് ശരിയല്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

ഐപിഎല്‍ 2017 സീസണ്‍ ഇന്ത്യയില്‍ നിന്നും മാറ്റുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. രാജ്യത്തെ കടുത്ത വരള്‍ച്ചിയ്ക്കിടെ ഐപിഎല്‍ നടത്തുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരമൊരു കാര്യം ആലോചിക്കുന്നത്. ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനിരിക്കെയാണ് ഷാരൂഖ് ഖാന്‍ എതിര്‍പ്പുമായി എത്തുന്നത്.

shahrukh

ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഇന്ത്യയില്‍ തന്നെ ഐപിഎല്‍ തുടര്‍ന്നും നടത്തണം. ഐപിഎല്‍ ടൂര്‍ണമെന്റ് തുടങ്ങിയത് ഇന്ത്യയിലാണ്. അത് ഇന്ത്യയില്‍ തന്നെ നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷാരൂഖ് വ്യക്തമാക്കി. സ്വന്തം മൈതാനക്ക് കളികണാനാണ് ഇന്ത്യക്കാരും ആരാധകരും ആഗ്രിക്കുന്നത്. ഈദന്‍ ഗാര്‍ഡനില്‍ നടത്തുന്ന കളി അബുദാബിയിലോ സൗത്ത് ആഫ്രിക്കയിലോ നടത്തിയാല്‍ ആസ്വദിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ഷാരൂഖ് ഖാന്‍ പറയുന്നു.

നേരത്തെ രണ്ടുതവണ ഐപിഎല്‍ ഇന്ത്യയില്‍ നിന്നും മാറ്റിയിരുന്നു. 2009ലും, 2014ലും. ഇത്തവണ ഇന്ത്യയില്‍ വരള്‍ച്ച വര്‍ധിച്ചതിനാല്‍ ഐപിഎല്‍ മത്സരങ്ങള്‍ മുംബൈയില്‍ നിന്നും മാറ്റാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഐപിഎല്‍ 2017ല്‍ വിദേശ രാജ്യത്ത് നടത്താന്‍ ബിസിസിഐ ആലോചിക്കുന്നത്.

Story first published: Monday, May 9, 2016, 8:49 [IST]
Other articles published on May 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+