വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഷാരൂഖ് ഖാനെ വാങ്ങാന്‍ ടീമില്ല!! അതും കൊല്‍ക്കത്തയില്‍... ട്വിറ്ററില്‍ വൈറല്‍

തമിഴ്‌നാട് ക്രിക്കറ്ററാണ് ഷാരൂഖ് ഖാന്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇപ്പോള്‍ ഷാരൂഖ് ഖാന്‍ മയാണ്. ഷാരൂഖുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിനൊരു കാരണം കൂടിയുണ്ട്. ഐപിഎല്‍ ലേലത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിക്കറ്ററായ ഷാരൂഖ് ഖാനെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ഇതോടെയാണ് ബോളിവുഡ് സൂപ്പര്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖിനെക്കുറിച്ചുള്ള ട്വീറ്റുകള്‍ ആരാധകര്‍ കൊണ്ടാടിയത്. രസകരമായ നിരവധി ട്വീറ്റുകള്‍ ഇതിനകം വന്നു കഴിഞ്ഞു. തമിഴ്‌നാട് ക്രിക്കറ്ററായ 24കാരന് ഷാരൂഖ് ഖാനെന്നു പേര് വരാന്‍ ഒരു കാരണമുണ്ട്. എസ്ആര്‍ക്കെയുടെ കടുത്ത ആരാധികയായ ആന്റിയാണ് താരത്തിനു ഈ പേരിട്ടത്.

srk

ഐപിഎല്ലിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ഷാരൂഖ് ഖാനെ ആരും വാങ്ങിയില്ലെന്ന ട്വീറ്റിനു മറുപടിയായാണ് തമാശ രൂപേണയുള്ളള ട്വീറ്റുകളുടെ പ്രളയം തന്നെ കണ്ടത്. ഇതു കളിക്കാവുന്ന പ്രായമല്ല ബ്രോയെന്നായിരുന്നു ഷാരൂഖിനെ ടാഗ് ചെയ്തു കൊണ്ടുള്ള ഒരു ട്വീറ്റ്.

എന്തു കൊണ്ടെന്നാല്‍, എന്റെ പക്കല്‍ ധാരാളം പണമുണ്ടെന്നായിരുന്നു ഷാരൂഖിന്റെ ചിത്രത്തോടു കൂടി മറ്റൊരു ട്വീറ്റ്. ഷാരൂഖ് കരയുന്ന സിനിമയിലെ രംഗത്തോടൊപ്പം മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നു. എന്നെ ഒന്നു അകത്തേക്കു കടത്തി വിടൂയെന്ന് ഷാരൂഖ് ഖാന്‍ ടീം മാനേജ്‌മെന്റിനോടു ആവശ്യപ്പെടുന്നതായിരുന്നു മറ്റൊരു ട്വീറ്റിലുണ്ടായിരുന്നത്.

Story first published: Thursday, December 19, 2019, 19:51 [IST]
Other articles published on Dec 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X