Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ ആശങ്ക, കട്ട കലിപ്പിൽ ഷാറൂഖ് ഖാൻ; ഉടമയും സിഇഒയും തമ്മിൽ ഗാലറിയിൽ പോര്!

ചെന്നൈ സൂപ്പർ കിങ്സിനെപ്പോലെ, 2026 ഐപിഎല്ലിൽ ഫോം ഔട്ടായി പെർഫോം ചെയ്തുകൊണ്ടിരിക്കുന്ന ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ ദിവസം മഴ മൂലം കളി ഉപക്ഷിക്കേണ്ടി വന്നതിലൂടെ കൊൽക്കത്തയ്ക്കും പഞ്ചാബിനും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ പഞ്ചാബ് ഒന്നാം സ്ഥാനത്തും കൊൽക്കത്ത എട്ടാം സ്ഥാനത്തും എത്തി. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ​ഗ്യാലറിയിൽ നിന്നുള്ള ഒരു ദൃശ്യമാണ്.

ഈഡൻ ഗാർഡൻസിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) - പഞ്ചാബ് കിങ്‌സ് (PBKS) മത്സരത്തിനിടെ ടീം ഉടമ ഷാരൂഖ് ഖാൻ ഗാലറിയിൽ ഉണ്ടായിരുന്നു. ടോസ് നേടിയ കെകെആർ നായകൻ അജിങ്ക്യ രഹാനെ ആദ്യം ബാറ്റിംഗ് ആണ് തിരഞ്ഞെടുത്തത്.

shahrukhkhan

ഈ സീസണിൽ ആദ്യമായാണ് ഷാരൂഖ് ഖാൻ സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയത്. മത്സരത്തിനിടെ അദ്ദേഹം ടീം സിഇഒ വെങ്കി മൈസൂറുമായി ഗൗരവമേറിയ ചർച്ചയിൽ ഏർപ്പെടുന്നത് കാണാമായിരുന്നു. അവർ എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ലെങ്കിലും, ഷാരൂഖ് ഖാന്റെ ആംഗ്യങ്ങളിൽ നിന്ന് അദ്ദേഹം ടീമിന്റെ പ്രകടനത്തിൽ ഒട്ടും സംതൃപ്തനല്ലെന്ന് വ്യക്തമായിരുന്നു.

പഞ്ചാബിനെതിരെ പതറി കൊൽക്കത്ത

ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ കെകെആർ, പഞ്ചാബിനെതിരെയും തുടക്കത്തിലേ പ്രതിസന്ധിയിലായി. വെറും 25 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ഫിൻ അലൻ (6), കാമറൂൺ ഗ്രീൻ (4) എന്നിവരെ പുറത്താക്കി സേവ്യർ ബാർട്ട്ലെറ്റ് കൊൽക്കത്തൻ ബാറ്റിംഗിനെ തകർത്തു.

മഴ കാരണം കളി തടസ്സപ്പെട്ട സമയത്ത് ഷാരൂഖ് ഖാൻ സിഇഒ വെങ്കി മൈസൂറുമായും മകൾ സുഹാനയുമായും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ക്യാമറകൾ ഒപ്പിയെടുത്തു. ആകാശം മേഘാവൃതമായിരുന്നിട്ടും ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അജിങ്ക്യ രഹാനെയുടെ തീരുമാനത്തെ കെവിൻ പീറ്റേഴ്സൺ, അനിൽ കുംബ്ലെ തുടങ്ങിയ ക്രിക്കറ്റ് വിദഗ്ദ്ധർ വിമർശിച്ചു. മാനേജ്‌മെന്റും ഇതേ കാര്യത്തെക്കുറിച്ചാകാം സംസാരിക്കുന്നതെന്ന് കമന്റേറ്റർമാരും വിലയിരുത്തി.

രഹാനെയുടെ നായകസ്ഥാനം ചോദ്യചിഹ്നമാകുന്നു

മുംബൈ ഇന്ത്യൻസിനോടും ഹൈദരാബാദിനോടും തോറ്റ കെകെആറിന് ബാറ്റിംഗിലും ബൗളിംഗിലും കൃത്യമായ ലക്ഷ്യബോധമില്ലാത്തതാണ് പ്രധാന പ്രശ്നം. ഹർഷിത് റാണയും ആകാശ് ദീപും പരിക്കേറ്റ് പുറത്തായതും മതീഷ പതിരണ ഇതുവരെ എത്താത്തതും ടീമിനെ തളർത്തിയിട്ടുണ്ട്. കൂടാതെ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നീ പ്രധാന ബൗളർമാരില്ലാതെയാണ് രഹാനെ ടീമിനെ ഇറക്കിയത്. പിച്ചിന്റെ അവസ്ഥ നോക്കാതെ ബാറ്റിംഗ് എടുത്ത രഹാനെയുടെ മേൽ വലിയ സമ്മർദ്ദമാണുള്ളത്.

ചെന്നൈ, ​ഗുജറാത്ത്, കൊൽക്കത്ത എന്നിവർ യഥാക്രമം അവസാന സ്ഥാനങ്ങൾ അലങ്കരിക്കുമ്പോൾ, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഇപ്പോൾ പഞ്ചാബിനാണ്. രണ്ടാം സ്ഥാനത്ത് ആർസിബിയാണ്. മൂന്നാം സ്ഥാനത്ത് രാജസ്ഥാനും നാലാം സ്ഥാനത്ത് ഡൽഹിയുമാണ് ഉള്ളത്. ഹൈദരാബാദ്, മുംബൈ, ലക്നൗ എന്നീ ടീമുകൾ യഥാക്രമം 5,6,7 സ്ഥാനങ്ങളിൽ തുടരുന്നു.

Story first published: Tuesday, April 7, 2026, 8:28 [IST]
Other articles published on Apr 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+