വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കെകആറില്‍ സ്വാതന്ത്ര്യം നല്‍കിയില്ല! ക്യാപ്റ്റന്‍സിയെ ബാധിച്ചതും ഇതു തന്നെ- ഷാരൂഖിനെതിരേ ഗാംഗുലി

ഗാംഗുലിക്കു കീഴില്‍ മോശം പ്രകടനമാണ് കെകെആര്‍ നടത്തിയത്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്ന സൗരവ് ഗാംഗുലിക്കു ഐപിഎല്ലില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ടീം ഇന്ത്യക്കൊപ്പം കണ്ട ദാദയെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കാണാന്‍ ആരാധകര്‍ക്കായില്ല. എന്തായിരുന്നു അന്ന് യഥാര്‍ഥത്തില്‍ തനിക്കു സംഭവിച്ചത്? ഇതേക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റ് കൂടിയായ ഗാംഗുലി.

കെകെആറിന്റെ ടീമുടമകളിലൊരാളും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാനെയാണ് ഗാംഗുലി കുറ്റപ്പെടുത്തുന്നത്. തനിക്കു ശേഷം വന്ന ഗൗതം ഗംഭീറിനെപ്പോലുള്ള ക്യാപ്റ്റന്‍മാര്‍ക്കു ലഭിച്ചതു പോലെയൊരു സ്വാതന്ത്ര്യം കെകെആറില്‍ ഷാരൂഖ് തനിക്കു നല്‍കിയിരുന്നില്ലെന്നാണ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്.

തുടക്കം ഗംഭീരം

തുടക്കം ഗംഭീരം

ഐപിഎല്ലിന്റെ 2008ലെ പ്രഥമ സീസണില്‍ തന്റെ ഹോം ഫ്രാഞ്ചൈസി കൂടിയായ കെകെആറിന്റെ ഐക്കണ്‍ താരം കൂടിയായിരുന്നു ഗാംഗുലി. ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് ഗംഭീരമായാണ് ദാദയും കുട്ടികളും തുടങ്ങിയത്. എന്നാല്‍ പിന്നീട് ഓരോ മല്‍സരം കഴിയുന്തോറും കെകെആറിന്റെ ഗ്രാഫ് താഴേയ്ക്കായിരുന്നു.
മൂന്നു സീസണുകള്‍ക്കു ശേഷം ഗാംഗുലിയെ കെകെആര്‍ ടീമില്‍ നിന്നു തന്നെ ഒഴിവാക്കുകയും ചെയ്തു. പിന്നീട് പൂനെ വാരിയേഴ്‌സിനൊപ്പം ചേര്‍ന്ന അദ്ദേഹം 2012ല്‍ ഐപിഎല്‍ മതിയാക്കുകയും ചെയ്തിരുന്നു.

ഷാരൂഖ് ഉറപ്പ് നല്‍കി

ഷാരൂഖ് ഉറപ്പ് നല്‍കി

പ്രഥമ സീസണിലെ ഐപിഎല്ലില്‍ കെകെആറിന്റെ നായകനായി ചുമതലയേല്‍ക്കുമ്പോള്‍ ടീമില്‍ തനിക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന് ഷാരൂഖിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം സമ്മതം മൂളുകയും ചെയ്തു. പക്ഷെ അതുണ്ടായില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
അടുത്തിടെ ഗൗതം ഗംഭീറിന്റെ അഭിമുഖം കണ്ടിരുന്നു. ഐപിഎല്ലിന്റെ നാലാം വര്‍ഷം കെകെആര്‍ നായകനായി ചുമതലയേല്‍ക്കുമ്പോള്‍ ഇത് നിന്റെ ടീമാണെന്നും താന്‍ ഇടപെടില്ലെന്നും ഷാരൂഖ് പറഞ്ഞതായി ഗംഭീര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതായിരുന്നു ആദ്യ സീസണില്‍ താന്‍ ഷാരൂഖിനോട് ആവശ്യപ്പെട്ടത്. ടീമിനെ പൂര്‍ണമായി തനിക്കു വിട്ടുതരൂ. പക്ഷെ അതു സംഭവിച്ചില്ലെന്ന് ഗാംഗുലി വിശദമാക്കി.

ഐപിഎല്ലിലെ മികച്ച ടീമുകള്‍

ഐപിഎല്ലിലെ മികച്ച ടീമുകള്‍

താരങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുള്ള ഫ്രാഞ്ചൈസികളാണ് ഇപ്പോള്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നോക്കൂ, അവിടെയെല്ലാം തീരുമാനിക്കുന്നത് ക്യാപ്റ്റന്‍ എംഎസ് ധോണിയാണ്. മുംബൈ ഇന്ത്യന്‍സിലും അങ്ങനെ തന്നെ. ചില പ്രത്യേക താരങ്ങളെ ടീമിലെടുക്കണമെന്ന് അവിടെ ആരും രോഹിത്തിനോടു പറയില്ല. ഈ സ്വാതന്ത്ര്യമാണ് കെകെആറില്‍ തനിക്കു ലഭിക്കാതിരുന്നതെന്നും ഗാംഗുലി വെളിപ്പെടുത്തി.

ബുക്കാനനുമായുള്ള പ്രശ്‌നം

ബുക്കാനനുമായുള്ള പ്രശ്‌നം

പ്രഥമ സീസണില്‍ കെകെആറിന്റെ കോച്ച് ജോണ്‍ ബുക്കാനനുമായുള്ളള ഗാംഗുലിയുടെ അഭിപ്രായ വ്യത്യാസങ്ങളും ടീമിന്റെ മോശം പ്രകടനത്തിന് കാരണമായിരുന്നു. ആദ്യ സീസണിന്റെ അവസാനത്തോടെയാണ് ബുക്കാനനുമായുള്ള പ്രശ്‌നങ്ങളുടെ തുടക്കം.
താനായിരുന്നില്ല പ്രശ്‌നം, ഒരു ക്യാപ്റ്റനെന്ന സംവിധാനമായിരുന്നു കുഴപ്പത്തിന് കാരണം. ബ്രെന്‍ഡന്‍ മക്കുല്ലം, എക്‌സ്, ബൗളിങ് ക്യാപ്റ്റന്‍ തുടങ്ങി ഒരുപാട് ക്യാപ്റ്റന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു

വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍

വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍

2009ല്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിക്കുകയെന്ന ബുക്കാനന്റെ തന്ത്രം തികഞ്ഞ പരാജയമായി മാറിയിരുന്നു. സീസണില്‍ അവസാന സ്ഥാനത്താണ് കെകെആര്‍ ഫിനിഷ് ചെയ്തത്. 2010ല്‍ ബുക്കാനനെ ഒഴിവാക്കി ഡേവ് വാട്‌മോറിനെ കോച്ചാക്കിയ കെകെആര്‍ ഗാംഗുലിയെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനമേല്‍പ്പിച്ചിരുന്നു. പക്ഷെ സീസണില്‍ ആറാമതായാണ് അവര്‍ ഫിനിഷ് ചെയ്തത്.
ഇതേ തുടര്‍ന്നു ഗാംഗുലിയെ ടീമില്‍ നിന്നൊഴിവാക്കിയ കെകെആര്‍ ഗംഭീറിനെ നായകനാക്കി. ആദ്യ സീസണില്‍ തന്നെ ടീമിനെ പ്ലേഓഫിലെത്തിച്ച അദ്ദേഹം തൊട്ടടുത്ത സീസണില്‍ കന്നിക്കിരീടവും നേടിക്കൊടുത്തു. 2014ലും ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ കെകെആര്‍ ജേതാക്കളായിരുന്നു.

Story first published: Friday, July 10, 2020, 19:15 [IST]
Other articles published on Jul 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X