വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ബൗളിങ് ഇപ്പോള്‍ വേറെ ലെവല്‍... കാരണം ആ പരമ്പര, ചൂണ്ടിക്കാട്ടി ശാസ്ത്രി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള പരമ്പരയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ അഭിപ്രായം

South Africa Series Changed The Face Of Indian Bowling Unit | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ നിലവിലെ ബൗളിങ് യൂണിറ്റിനെ പ്രശംസിച്ച് കോച്ച് രവി ശാസ്ത്രി. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ബൗളിങ് നിരയായി ഇന്ത്യയുടേത് മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യ നാട്ടിലും വിദേശത്തുമെല്ലാം നേടിയ പരമ്പര വിജയങ്ങളില്‍ ബൗളിങ് നിര വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ബൗളിങില്‍ ഇന്ത്യയുടെ പ്രധാന ശക്തിയായിരുന്ന സ്പിന്നര്‍മാരെ മറികടന്ന് പേസര്‍മാര്‍ ഈ സ്ഥാനം കൈയടക്കുന്നതിനും കഴിഞ്ഞ വര്‍ഷം സാക്ഷിയായി.

shas

2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെയാണ് ഇന്ത്യന്‍ ബൗളിങ് അടിമുടി മാറിയതെന്നു ശാസ്ത്രി ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പൊരുതിത്തോറ്റെങ്കിലും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരടങ്ങുന്ന പേസ് നിരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019ല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്കു ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടടിത്തന്നതും പേസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു.

ഇന്ത്യ സൂക്ഷിച്ചോ... അവരെ വില കുറച്ച് കണ്ടാല്‍ പണി കിട്ടും!! മുന്നറിയിപ്പുമായി കോലിയുടെ കോച്ച്ഇന്ത്യ സൂക്ഷിച്ചോ... അവരെ വില കുറച്ച് കണ്ടാല്‍ പണി കിട്ടും!! മുന്നറിയിപ്പുമായി കോലിയുടെ കോച്ച്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ് ടൗണില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിനു ശേഷം ഞങ്ങളൊരു മീറ്റിങ് കൂടിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനവും ഇതോടെ കാണാന്‍ കഴിഞ്ഞു. ഇതേ ഫോമില്‍ തുടരാന്‍ കഴിഞ്ഞാല്‍ ഈ ബൗളിങ് നിര ലോകത്തിലെ ഏറ്റവും മികച്ചതായി മാറുമെന്നു തനിക്കുറപ്പുണ്ടായിരുന്നു. മികച്ചൊരു യൂണിറ്റായി ബൗള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് ഈ സംഘത്തിന്റെ വിജയരഹസ്യമെന്നും ശാസ്ത്രി വിശദമാക്കി. ഒരു ബൗളിങ് യൂണിറ്റെന്ന നിലയില്‍ ബൗളര്‍മാര്‍ പരസ്പരം പിന്തുണയ്‌ക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Story first published: Thursday, January 2, 2020, 13:34 [IST]
Other articles published on Jan 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X