പകരക്കാരനായ അരങ്ങേറ്റക്കാരന്‍ അല്‍സാരി തകര്‍ത്തത് 11 വര്‍ഷത്തെ ഐപിഎല്‍ റെക്കോര്‍ഡ്
ഹൈദരാബാദ്: പകരക്കാരനായെത്തി എതിര്‍പാളയത്തില്‍ നാശം വിതച്ച അല്‍സാരി ജോസഫ് ആണ് ഇപ്പോള്‍ ഐപിഎല്‍ ആരാധകരിലെ സംസാരവിഷയം. മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിക്കിറങ്ങിയ വിന്‍ഡീസ് താരം അല്‍സാരിക്ക് സ്വപ്‌ന സമാനമായ തുടക്കമാണ് കോടികള്‍ ഒഴുകുന്ന ലോകത്തിലെ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലഭിച്ചിരിക്കുന്നത്.
അല്‍സാരി ജോസഫ് ഐപിഎല്‍ ലേലത്തില്‍ മുംബൈ ടീമിലെത്തിയ താരമല്ല. പരിക്കേറ്റ് ഈ സീസണ്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ ന്യൂസിലന്റ് പേസര്‍ ആദം മില്‍നെയ്ക്ക് പകരക്കാരനായാണ് അല്‍സാരി ടീമിലെത്തുന്നത്. ആദ്യ നാല് മത്സരങ്ങള്‍ക്കും താരത്തിന് പുറത്തിരിക്കേണ്ടിവന്നു. മലിംഗയുടെ അഭാവത്തിലാണ് ഒടുവില്‍ അല്‍സാരിക്ക് അവസരം ലഭിക്കുന്നതും.

അല്‍സാരിയുടെ റെക്കോര്‍ഡ്
ഏത് താരത്തെയും മോഹിപ്പിക്കുന്ന തുടക്കമാണ് ഒടുവില്‍ 22 കാരന് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ അവിശ്വസനീയ ബൗളിങ്ങിലൂടെ ലഭിച്ചത് 6 വിക്കറ്റ്. 3.4 ഓവറില്‍ വിട്ടുനല്‍കിയതാവട്ടെ ആകെ 12 റണ്‍സും. ആദ്യ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന സൊഹൈല്‍ തന്‍വീര്‍ സ്ഥാപിച്ച റെക്കോര്‍ഡും ഇതോടെ പഴങ്കഥയായി. സൊഹൈല്‍ 14 റണ്‍സ് വിട്ടുനല്‍കിയായിരുന്നു 6 വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി വിന്‍ഡീസ് താരത്തിന്റെ പേരിലായിരിക്കും.

ഓപ്പണര്‍മാര്‍ക്ക് തിളങ്ങാനായില്ല
അല്‍സാരിയുടെ ബൗളിങ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വെറും 96 റണ്‍സിനാണ് എല്ലാവരും പുറത്തായത്. ആദ്യ നാല് മത്സരങ്ങളിലും വമ്പന്‍ സ്‌കോര്‍ നേടിയ ടീമാണ് സണ്‍റൈസേഴ്‌സ്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോവിനും വാര്‍ണര്‍ക്കും ഇക്കുറി മികവു കാട്ടാനായില്ല. മൂന്ന് സെഞ്ച്വറി കൂട്ടുകെട്ടുകളും ഒരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും സ്വന്തമാക്കിയ ഈ സഖ്യം 33 റണ്‍സിന് പിരിഞ്ഞതോടെ ഹൈദരാബാദ് തകര്‍ന്നടിയുകയും ചെയ്തു.

മുംബൈ ടീമില്‍ സാന്നിധ്യമുറപ്പിച്ചു
വാര്‍ണര്‍, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ അല്‍സാരിയുടെ ഇരകളായി. വിന്‍ഡീസ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിച്ചതാണ് അല്‍സാരിക്ക് മുംബൈയിലേക്ക് വഴിതെളിയാന്‍ ഇടയാക്കിയത്. തനിക്ക് ലഭിച്ച അവസരം മുതലാക്കിയതോടെ തുടര്‍ന്നുള്ള കളികളിലും മുംബൈ ടീമില്‍ അല്‍സാരി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications