വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'1983ലെ വീരകഥ അവസാനിപ്പിക്കണം', സീനിയേഴ്‌സ് വന്ന് പറഞ്ഞു, വെളിപ്പെടുത്തി ഗംഭീര്‍

ചില താരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി രാജ്യത്തിനെക്കാള്‍ മുന്‍തൂക്കം നല്‍കുന്ന രീതിയെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്

1

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓപ്പണറാണ് ഗൗതം ഗംഭീര്‍. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനം നടത്താന്‍ ഗംഭീറിനായിരുന്നു. എന്നാല്‍ പലപ്പോഴും അര്‍ഹിച്ച അംഗീകാരം ഗംഭീറിന് ലഭിച്ചിട്ടില്ല. ഇതിന്റ നിരാശ പലപ്പോഴായി ഗംഭീര്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റിലെ വീര താരാരാധനക്കെതിരേ ഗംഭീര്‍ ശബ്ദമുയര്‍ത്തിയിരുന്നു. ചില താരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി രാജ്യത്തിനെക്കാള്‍ മുന്‍തൂക്കം നല്‍കുന്ന രീതിയെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്.

ഇപ്പോഴിതാ 2011ലെ ഏകദിന ലോകകപ്പിനിടെ നടന്ന മറ്റൊരു സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍. സീനിയേഴ്‌സായിട്ടുള്ള താരങ്ങള്‍ തന്നെ സമീപിക്കുകയും 1983ലെ ഏകദിന ലോകകപ്പ് നേട്ടത്തിന്റെ വീരകഥകള്‍ക്ക് അവസാനമിടാന്‍ ഇത്തവണ കപ്പടിക്കണമെന്ന് സീനിയേഴ്‌സ് പറഞ്ഞെന്നാണ് ഗംഭീര്‍ വെളിപ്പെടുത്തിയത്. സീനിയര്‍ താരങ്ങളുടെ പേര് വെളിപ്പെടുത്താന്‍ ഗംഭീര്‍ തയ്യാറായില്ല.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

1

'രണ്ടോ മൂന്നോ സീനിയര്‍ താരങ്ങള്‍ എന്റെ അടുത്തു വന്നു. 1983ലെ ഏകദിന ലോകകപ്പ് നേട്ടത്തിന്റെ വീരകഥകള്‍ക്ക് അവസാനമിടാന്‍ ഇത്തവണ നമ്മള്‍ കിരീടം നേടണമെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ക്ക് ലഭിക്കുന്ന വീരപരിവേഷം അവസാനിപ്പിക്കണം. ഞാന്‍ ആരുടെയും നേട്ടങ്ങള്‍ അവസാനിപ്പിക്കാനല്ല ഇവിടെ വന്നതെന്നാണ് മറുപടി പറഞ്ഞത്. ഈ നേട്ടങ്ങളുടെ എണ്ണം കൂട്ടാനാണ് ആഗ്രഹിക്കുന്നത്. 1983-2011 ലോകകപ്പ് നേട്ടങ്ങളുടെ താരതമ്യം ചെയ്യലെല്ലാം മാധ്യമങ്ങളുടെ പണിയാണ്. അത് നമ്മുടെ പണിയല്ല. രാജ്യത്തെ സന്തോഷിപ്പിക്കാനായാണ് കിരീടം നേടാന്‍ ആഗ്രഹിക്കുന്നത്'-ഗംഭീര്‍ പറഞ്ഞു.

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഗംഭീറായിരുന്നു. മൂന്നാമനായി ഇറങ്ങി 97 റണ്‍സാണ് ഗംഭീര്‍ നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും ചെറിയ സ്‌കോറില്‍ മടങ്ങിയപ്പോള്‍ ഗംഭീറിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ ഫൈനലില്‍ സിക്‌സറിലൂടെ ഫിനിഷ് ചെയ്ത നായകന്‍ ധോണി ഹീറോയായപ്പോള്‍ ഗംഭീറിന്റെ പ്രകടനം ആരും പരിഗണിച്ചില്ലെന്ന് വേണം പറയാന്‍.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

2

ഇതിന് ശേഷം ധോണിയെ പല തവണ വിമര്‍ശിച്ച് ഗംഭീര്‍ രംഗത്തെത്തുകയും ചെയ്തു. ഗംഭീറിന്റെ മിന്നും പ്രകടനമാണ് 2007ലെ ടി20 ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് കപ്പ് നേടിക്കൊടുത്ത നായകനാണ് ഗംഭീര്‍. എന്നിട്ടും ഇന്ത്യ നായകനെന്ന നിലയില്‍ വലിയ അവസരം ഗംഭീറിന് നല്‍കിയില്ല. ഇതിലും ഗംഭീറിന് അമര്‍ഷമുണ്ടായിരുന്നു.

T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

3

നിലവില്‍ അവതാരകനായും കമന്റേറ്ററായുമെല്ലാം ഗംഭീര്‍ ക്രിക്കറ്റില്‍ സജീവമാണ്. രാഷ്ട്രീയത്തിലും അദ്ദേഹം സജീവ ഇടപെടല്‍ നടത്തുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഗംഭീര്‍ ഫൗണ്ടേഷന്‍ വലിയ ഇടപെടലുകള്‍ നടത്തുന്നു. ഗംഭീറിന്റെ പല അഭിപ്രായ പ്രകടനങ്ങളും പല വിവാദങ്ങള്‍ക്കും തിരി കൊളുത്തിയിട്ടുണ്ട്. കഴിഞ്ഞിടെ പാകിസ്താന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി ഗംഭീറിനെ ഇന്ത്യന്‍ ടീമിലെ മറ്റാര്‍ക്കും ഇഷ്ടമല്ലെന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

Story first published: Tuesday, September 20, 2022, 11:27 [IST]
Other articles published on Sep 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X