വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി ഏഴ് പോരാട്ടങ്ങള്‍... സെമി ബെര്‍ത്ത് തേടി ആറ് പേര്‍, ആരൊക്കെയെത്തും? കണക്കുകള്‍ ഇങ്ങനെ

ഓസ്‌ട്രേലിയ മാത്രമാണ് സെമിയില്‍ കടന്നത്

By Manu
ഇനി ഏഴ് പോരാട്ടങ്ങള്‍ സെമി തേടി 6 ടീമുകൾ | Oneindia Malayalam

ലണ്ടന്‍: ലോകകപ്പില്‍ പോരാട്ടങ്ങള്‍ കൂടുതല്‍ കടുപ്പമാവുകയാണ്. സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയെന്നു തീരുമാനിക്കുന്ന മല്‍സരങ്ങളാണ് ഇനി വരാനിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ മാത്രമേ സെമി ബെര്‍ത്ത് ഉറപ്പിച്ചിട്ടുള്ളൂ. 14 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ് കംഗാരുപ്പട. ഇനിയൊരു മല്‍സരമാണ് ഓസീസിനു ബാക്കിയുള്ളത്.

ലോകകപ്പ്: ഇന്ത്യയെ തോല്‍പ്പിച്ചത് കോലി തന്നെ!! വലിയ പിഴ, പാണ്ഡ്യയായിരുന്നു ശരി ലോകകപ്പ്: ഇന്ത്യയെ തോല്‍പ്പിച്ചത് കോലി തന്നെ!! വലിയ പിഴ, പാണ്ഡ്യയായിരുന്നു ശരി

ഇനി ആറു ടീമുകളാണ് ശേഷിച്ച മൂന്നു സെമി ഫൈനല്‍ ടിക്കറ്റിനായി അങ്കത്തട്ടിലുള്ളത്. സെമിക്കു മുമ്പ് ഇനി ബാക്കിയുള്ളത് ഏഴു മല്‍സരങ്ങള്‍ മാത്രം. സെമിക്കായി രംഗത്തുള്ള ആറു ടീമുകളെക്കുറിച്ചും അവരുടെ സാധ്യതകളെക്കുറിച്ചും ഒന്നു പരിശോധിക്കാം.

ഇന്ത്യ (ഏഴ് മല്‍സരം, 11 പോയിന്റ്)

ഇന്ത്യ (ഏഴ് മല്‍സരം, 11 പോയിന്റ്)

ഏഴു മല്‍സരങ്ങളില്‍ നിന്നു 11 പോയിന്റുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ടീം ഇന്ത്യ സെമിക്കു കൈയെത്തും ദൂരത്താണ്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യ സെമിയിലെത്തുമായിരുന്നു. ഈ കളിയില്‍ തോറ്റതോടെ ഇനി ബംഗ്ലാദേശ്, ശ്രീലങ്ക ഇവരലിലൊരാളെ ഇന്ത്യക്കു തോല്‍പ്പിക്കേണ്ടിവരും.
മികച്ച റണ്‍റേറ്റ് (+0.854) ഇന്ത്യക്കു പ്ലസ് പോയിന്റാണ്.
അടുത്ത രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ വന്‍ തോല്‍വിയേറ്റുവാങ്ങുകയും മറ്റൊരു ടീം 11 പോയിന്റിലെത്തുകയും ചെയ്താല്‍ ഇന്ത്യ സെമി കാണാതെ പുറത്താവും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനു സാധ്യത കുറവാണ്. പോയിന്റില്‍ ഇന്ത്യയെ പിന്തള്ളാന്‍ സാധ്യതയുള്ള രണ്ടു ടീമുകള്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമാണ്. അവസാന റൗണ്ടില്‍ ഇരുടീമുകള്‍ തമ്മിലാണ് പോരാട്ടമെന്നതിനാല്‍ ഒരാള്‍ക്കു മാത്രമേ ഇന്ത്യയെ മറികടക്കാന്‍ കഴിയുകയുള്ളൂ.

ന്യൂസിലാന്‍ഡ് (8 മല്‍സരം, 11 പോയിന്റ്)

ന്യൂസിലാന്‍ഡ് (8 മല്‍സരം, 11 പോയിന്റ്)

ഒരു ഘട്ടത്തില്‍ അനായാസം സെമി ഫൈനലിലേക്കു കുതിച്ച ന്യൂസിലാന്‍ഡ് ഇപ്പോഴും സെമി ഉറപ്പിച്ചിട്ടില്ല. ഒരു റൗണ്ട് മാത്രം ശേഷിക്കെ 11 പോയിന്റോടെ ഇന്ത്യക്കു പിന്നില്‍ മൂന്നാമതാണ് കിവീസ്. പാകിസ്താന്‍, ഓസ്‌ട്രേലിയ എന്നിവരോട് തുടര്‍ച്ചയായി തോല്‍വികളേറ്റുവാങ്ങിയതാണ് അവരുടെ സെമി പ്രവേശനം വൈകിപ്പിച്ചത്. ഇനി ഇംഗ്ലണ്ടുമായാണ് കിവീസിന്റെ അവസാന മല്‍സരം. ഇത് ഒരു ക്വാര്‍ട്ടര്‍ ഫൈനലായി മാറിക്കഴിഞ്ഞു. ഈ കളിയില്‍ ജയിക്കുന്നവര്‍ സെമിയിലെത്തുമെന്നുറപ്പാണ്. തോല്‍ക്കുന്നവര്‍ക്ക് മറ്റു മല്‍സരഫലങ്ങള്‍ നിര്‍ണായകമാവും.
ഇംഗ്ലണ്ടിനോട് തോല്‍ക്കുകയാണെങ്കില്‍ അടുത്ത മല്‍സരങ്ങളില്‍ ഇന്ത്യ ബംഗ്ലാദേശിനെയും ബംഗ്ലാദേശ് പാകിസ്താനെയും തോല്‍പ്പിക്കുകയാണെങ്കില്‍ ന്യൂസിലാന്‍ഡും സെമിയില്‍ കടക്കും.

ഇംഗ്ലണ്ട് (എട്ട് മല്‍സരം, 10 പോയിന്റ്)

ഇംഗ്ലണ്ട് (എട്ട് മല്‍സരം, 10 പോയിന്റ്)

കിരീട ഫേവറിറ്റുകളെന്ന് നേരത്തേ വിലയിരുത്തപ്പെട്ട ഇംഗ്ലണ്ട് ഇപ്പോഴും സെമി ഉറപ്പിച്ചിട്ടില്ല. എട്ടു മല്‍സരങ്ങൡ നിന്നും 10 പോയിന്റോടെ പട്ടികയില്‍ നാലാമതാണ് അവര്‍. ഇന്ത്യക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ ജയിച്ചതോടെയാണ് ഇംഗ്ലണ്ട് സെമി സാധ്യത നിലനിര്‍ത്തിയത്. അവസാന റൗണ്ടില്‍ ന്യൂസിലാന്‍ഡിനെ മറികടന്നാല്‍ ഇംഗ്ലണ്ട് സെമിയിലെത്തും. മറിച്ചാണെങ്കില്‍ നില വഷളാവും. കാരണം പാകിസ്താന്‍ ഇംഗ്ലണ്ടിനേക്കാള്‍ ഒരു പോയിന്റ് മാത്രം പിന്നിലുണ്ട്.
പാകിസ്താന്‍ അടുത്ത കളിയില്‍ തോല്‍ക്കുകയും ബംഗ്ലാദേശ് ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ തോല്‍ക്കുകയും ചെയ്താല്‍ ന്യൂസിലാന്‍ഡിനോടു പരാജയപ്പെട്ടാലും ഇംഗ്ലണ്ടിന് സെമി കളിക്കാം.

പാകിസ്താന്‍ (എട്ട് മല്‍സരം, 9 പോയിന്റ്)

പാകിസ്താന്‍ (എട്ട് മല്‍സരം, 9 പോയിന്റ്)

ഒരു ഘട്ടത്തില്‍ ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കിലായിരുന്ന പാകിസ്താന്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങള്‍ ജയിച്ച് തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. എങ്കിലും പാക് പട ഇപ്പോഴും അപകടമേഖലയില്‍ തന്നെയാണ്. ഒരു മല്‍സരം മാത്രം ബാക്കിനില്‍ക്കെ ഒമ്പത് പോയിന്റുമായി അഞ്ചാമതാണ് അവര്‍. ബംഗ്ലാദേശിനെതിരായ അവസാന കളിയില്‍ പാകിസ്താന് വന്‍ മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്. നിലവില്‍ -0.792 ആണ് പാകിസ്താന്റെ റണ്‍റേറ്റ്. ഇത് പോസിറ്റീവാക്കിയാല്‍ മാത്രമേ അവര്‍ക്ക് നേരിയ സെമി സാധ്യത നിലനില്‍ക്കുന്നുള്ളൂ.

ബംഗ്ലാദേശ് (ഏഴ് മല്‍സരം, 7 പോയിന്റ്)

ബംഗ്ലാദേശ് (ഏഴ് മല്‍സരം, 7 പോയിന്റ്)

ബംഗ്ലാദേശാണ് സെമി ഫൈനല്‍ മോഹിച്ച് രംഗത്തുള്ള മറ്റൊരു ടീം. രണ്ടു റൗണ്ടുകള്‍ ബാക്കിനില്‍ക്കെ ഏഴു പോയിന്റുമായി പാകിസ്താന് പിന്നില്‍ ആറാമതാണ് ബംഗ്ലാദേശ്. ഇനിയുള്ള മല്‍സരങ്ങളില്‍ ഇന്ത്യയെയും പാകിസ്താനെയും മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ ബംഗ്ലാദേശിന് സെമി പ്രതീക്ഷിക്കേണ്ടതുള്ളൂ. നിലവില്‍ -0.133യാണ് അവരുടെ റണ്‍റേറ്റ്. ഇക്കാര്യത്തില്‍ പാകിസ്താനേക്കാള്‍ മുകളിലാണ് ബംഗ്ലാദേശ്. അടുത്ത കളിയില്‍ ഇന്ത്യയെ വീഴ്ത്തിയാല്‍ പാകിസ്താനെ പോയിന്റ് പട്ടികയില്‍ മറിടക്കാന്‍ ബംഗ്ലാ കടുവകള്‍ക്കാവും.

ശ്രീലങ്ക (ഏഴ് മല്‍സരം, 6 പോയിന്റ്)

ശ്രീലങ്ക (ഏഴ് മല്‍സരം, 6 പോയിന്റ്)

വെറും ആറ് പോയിന്റ് മാത്രമേ അക്കൗണ്ടിലുള്ളൂവെങ്കിലും മുന്‍ ചാംപ്യന്മാരായ ശ്രീലങ്കയ്ക്ക് ഇപ്പോഴും നേരിയ സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ -1.186 എന്ന റണ്‍റേറ്റ് മാത്രമേ അവര്‍ക്കുള്ളൂ.
ഇത് മെച്ചപ്പെടുത്താന്‍ അടുത്ത രണ്ടു മല്‍സരങ്ങളിലും മികച്ച മാര്‍ജിനില്‍ ലങ്കയ്ക്കു ജയിക്കേണ്ടതുണ്ട്. അതോടൊപ്പം ന്യൂസിലാന്‍ഡിനോട് അടുത്ത കളിയില്‍ ഇംഗ്ലണ്ട് വന്‍ മാര്‍ജിനില്‍ തോല്‍ക്കണം. കൂടാതെ ബംഗ്ലാദേശ് ഇന്ത്യയോടും പാകിസ്താന്‍ ബംഗ്ലാദേശിനോടും പരാജയപ്പെടുകയും വേണം. ഇനി വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നിവര്‍ക്കെതിരേയാണ് ലങ്കയുടെ മല്‍സരങ്ങള്‍.

Story first published: Monday, July 1, 2019, 14:24 [IST]
Other articles published on Jul 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X