വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമിലെടുക്കാത്തത് വിശ്രമത്തിനല്ല; പുറത്താക്കിയതാണെന്ന് ധോണിയോട് സെലക്ടര്‍മാര്‍

ധോണിയെ ഒഴിവാക്കിയത് വിശ്രമത്തിനല്ല | OneIndia Malayalam

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഒഴിവാക്കിയതില്‍ സെലക്ടര്‍മാര്‍ വിശദീകരണം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ടീമില്‍ നിന്നും ഒഴിവാക്കിയത് വിശ്രമത്തിനല്ലെന്നും പുറത്താക്കിയതാണെന്നും സെലക്ടര്‍മാര്‍ ധോണിയോട് പറഞ്ഞിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന ധോണിക്ക് പകരക്കാരെ കണ്ടെത്താനാണ് ഇപ്പോള്‍ സെലക്ടര്‍മാരുടെ ശ്രമം. അടുത്ത ടി20 ലോകകപ്പില്‍ ധോണി കളിക്കില്ലെന്ന് സെലക്ടര്‍മാര്‍ ഉറപ്പിക്കുന്നു. ഋഷഭ് പന്തിനെയോ ദിനേഷ് കാര്‍ത്തിക്കിനെയോ പകരക്കാരനാക്കും. ധോണി 2020വരെ ക്രിക്കറ്റില്‍ തുടരില്ലെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

msdhoni

ധോണിയെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ ആരാധകര്‍ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. എന്നാല്‍, ടീം മാനേജ്‌മെന്റിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് സെലക്ടര്‍മാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് ബിസിസിഐ വ്യക്താവ് പറയുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും അനുമതിയോടെയാണ് ധോണിയെ പുറത്താക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഹോക്കിയില്‍ വീണ്ടുമൊരു ഇന്ത്യ പാക്കിസ്ഥാന്‍ ഫൈനല്‍ പോരാട്ടം ഹോക്കിയില്‍ വീണ്ടുമൊരു ഇന്ത്യ പാക്കിസ്ഥാന്‍ ഫൈനല്‍ പോരാട്ടം

ഇന്ത്യ ഇതുവരെയായി ആകെ 104 ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 93 എണ്ണത്തിലും ധോണി കളിച്ചിട്ടുണ്ട്. 2007ല്‍ ഇന്ത്യ ആദ്യ ടി20 ലോകകപ്പ് നേടിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. 37.17 റണ്‍സ് ശരാശരിയില്‍ ധോണി 1,487 റണ്‍സും അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍നിന്നായി നേടിയിട്ടുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അടുത്തകാലത്തോയി ധോണി ഫോമിലല്ലാത്തതാണ് പുറത്താകലിന് കാരണമായി പറയുന്നത്.

Story first published: Sunday, October 28, 2018, 19:13 [IST]
Other articles published on Oct 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X