ലോകകപ്പിന് ആരൊക്കെ ടീമിലെത്തും, ആരെ പുറത്തിരുത്തും?; സെലക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍
ദില്ലി: ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യ അന്തിമ ടീമിനെ തെരഞ്ഞെടുക്കുന്നിതിന്റെ അവസാനവട്ട ഒരുക്കത്തിലാണ്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ പരമ്പര പൂര്‍ത്തിയാക്കുന്നതോടെ ടീമിനെക്കുറിച്ച് ഏകദേശ ധാരണ സെലക്ടര്‍മാര്‍ക്ക് കിട്ടിക്കഴിഞ്ഞു. ഇന്ത്യയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയും ഐപിഎല്ലും സെലക്ടര്‍മാരെ സ്വാധീനിക്കും.
ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏതാണ്ട് ടീം അംഗങ്ങളെല്ലാം തന്നെ മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കളിക്കാരെല്ലാം സെലക്ടര്‍മാരുടെ നിരീക്ഷണത്തിലായതിനാല്‍ അവസാന നിമിഷംവരെ വിവരങ്ങള്‍ പുറത്തുവിടാനുമിടയില്ല.

മൂന്നാം നമ്പറില്‍ ആര്?
ലോകകപ്പില്‍ വിരാട് കോലിയെ നാലാം നമ്പറിലാണ് ഇറക്കുകയെന്ന് രവിശാസ്ത്രി സൂചിപ്പിച്ചിട്ടുണ്ട്. അങ്ങിനെയെങ്കില്‍ ആരായിരിക്കും മൂന്നാം നമ്പറിലെന്നതില്‍ ആകാംഷയുണര്‍ത്തുന്നതാണ്. ന്യൂസിലന്‍ഡില്‍ നടന്ന ടി20 പരമ്പരയില്‍ മൂന്നാം നമ്പറിലിറങ്ങിയ ഋഷഭ് പന്തിന് സാധ്യതയേറെയാണ്. ധോണി വിക്കറ്റ് കീപ്പറും പന്ത് മൂന്നാമനുമായി ഇറങ്ങിയാല്‍ അതിശയപ്പെടാനില്ല.

ആദ്യ 12 അംഗ ടീം
ലോകകപ്പിലെ ആദ്യ 12 അംഗങ്ങളെ തെരഞ്ഞെടുക്കുക എളുപ്പമാണ്. ബാറ്റിങ് ക്രമത്തില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, വിരാട് കോലി, എംഎസ് ധോണി, അമ്പാട്ടി റായിഡു, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരായിരിക്കും 11 അംഗ പട്ടികയില്‍ ഉള്‍പ്പെടുക. പന്ത്രണ്ടാമനായി യുസ് വേന്ദ്ര ചാഹലും ഇടം നേടും.

റിസര്‍വ് താരങ്ങളായി ആരൊക്കെ?
റിസര്‍വ് താരങ്ങളായി ആരൊക്കെയായിരിക്കുമെന്നതാണ് സെലക്ടര്‍മാരെ കുഴക്കുന്ന പ്രധാന വിഷയം. ദിനേഷ് കാര്‍ത്തിക്കും കേദാര്‍ ജാദവും സ്ഥാനം ഉറപ്പാക്കും. ഇടംകൈയ്യന്‍ പേസ് ബൗളര്‍ ഖലീല്‍ അഹമ്മദും സ്ഥാനം നേടിയേക്കാം. കൂടാതെ ഓപ്പണര്‍മാര്‍ക്ക് പകരക്കാരെ പരിഗണിച്ചാല്‍ ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ എന്നിവരായിരിക്കും ആ സ്ഥാനത്തെത്തുക. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയും ഐപിഎല്ലും സെലക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നുറപ്പാണ്. ഏതെങ്കിലും താരത്തെ ഒഴിവക്കാനോ പുതിയ താരത്തെ കൂട്ടിച്ചേര്‍ക്കാനോ ഇടയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications