Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി 20യിലും ഏകദിനത്തിലും ധോണിക്ക് പകരക്കാരന്‍ ആര്.. സെലക്ടര്‍മാര്‍ക്ക് തലവേദന!

ദില്ലി: ബി സി സി ഐ അടുത്തിടെ നിയോഗിച്ച അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി എന്താണ്. കാര്യം സിംപിള്‍. ട്വന്റി 20യിലും ഏകദിനത്തിലും ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഒരു പകരക്കാരന്‍ വേണം. ക്യാപ്റ്റന്‍ സ്ഥാനത്തേക്കല്ല, ആ സ്ഥാനത്തേക്ക് വിരാട് കോലി ഇപ്പോഴേ റെഡിയാണ്. ടെസ്റ്റില്‍ ധോണിക്ക് പകരം ക്യാപ്റ്റനായ വിരാട് കോലി സമര്‍ഥമായി ആ ജോലി ചെയ്യുന്നുണ്ട്.

Read Also: ജഡേജയും രോഹിതും അശ്വിനും കലക്കി... കാണ്‍പൂരില്‍ ഇന്ത്യ കൂറ്റന്‍ വിജയത്തിലേക്ക്!

എന്നാല്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ വേണ്ടത് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണ്. അതും സാക്ഷാല്‍ എം എസ് ധോണിക്ക് പകരക്കാരനായി. എളുപ്പമല്ല കാര്യങ്ങള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടായി എം എസ് ധോണി കീപ്പിങിലും ബാറ്റിംഗിലും ഉണ്ടാക്കിവെച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് അത്രയ്ക്കും ഉയര്‍ന്നത് തന്നെ കാരണം. ലോകത്തിലെ മികച്ച കീപ്പര്‍മാരില്‍ ഒരാളായ ധോണിയുടെ ബാറ്റിംഗിനെപ്പറ്റി പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമേയില്ല.

ധോണി വിരമിക്കുമോ

ധോണി വിരമിക്കുമോ

ടെസ്റ്റില്‍ നിന്നും ധോണി വിരമിച്ചുകഴിഞ്ഞു. ട്വന്റി 20യിലും ഏകദിനത്തിലും ഇനി എത്രനാള്‍ കൂടി കളിക്കും. ഇതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള ചോദ്യം. പ്രായം കൊണ്ടും ഫിറ്റ്‌നസ് കൊണ്ടും ധോണിക്ക് തല്‍ക്കാലം പ്രശ്‌നങ്ങളൊന്നും ഇല്ല. എപ്പോള്‍ കളി നിര്‍ത്തണം എന്നത് ധോണിയുടെ മാത്രം തീരുമാനമാണ്.

ക്യാപ്റ്റന്‍സി പോയാലും കളിക്കാം

ക്യാപ്റ്റന്‍സി പോയാലും കളിക്കാം

വിരാട് കോലിയെ ക്യാപ്റ്റനായി നിയമിച്ചാലും ധോണിക്ക് കളി തുടരുന്നതില്‍ പ്രശ്‌നമൊന്നും ഇല്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ന് ഇന്ത്യയിലുള്ള ഏറ്റവും മികച്ച ചോയിസ് എം എസ് ധോണി തന്നെയാണ് സംശയമില്ല. ധോണിയുടെ ക്യാപ്റ്റന്‍സിയാണ് പ്രതിരോധത്തിലായിട്ടുള്ളത്.

പകരക്കാരന്‍ ആര്

പകരക്കാരന്‍ ആര്

ക്യാപ്റ്റന്‍സിയില്‍ ധോണിക്ക് പകരക്കാരന്‍ തയ്യാറാണ് വിരാട് കോലി. ധോണിയെ മാറ്റി കോലിയെ ക്യാപ്റ്റനാക്കണമെന്ന് ഇതിനോടകം തന്നെ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണിക്ക് പകരക്കാരനില്ല എന്നതാണ് സത്യം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും വലിയ റപ്യൂട്ടേഷനുളള കളിക്കാരനാണ് കേരളത്തിന്റെ സഞ്ജു സാംസണ്‍. ഐ പി എല്ലില്‍ കോടികളാണ് സഞ്ജു വാങ്ങുന്നത്. ധോണി വിരമിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് അവകാശവാദം ഉന്നയിക്കാനുള്ള എല്ലാ സാധ്യതയും കേരളത്തിന്റെ സഞ്ജുവിനുണ്ട്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്മാനാണ് കെ എല്‍ രാഹുല്‍. പാര്‍ട്ട് ടൈം കീപ്പറും. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പാര്‍ട് ടൈം കീപ്പര്‍ മതി എന്ന് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും നറുക്ക് രാഹുലിന് വീഴും. ഐ പി എല്ലില്‍ കോലിയുടെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ കീപ്പറാണ് രാഹുല്‍.

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

ടെസ്റ്റില്‍ ധോണി വിരമിച്ചാല്‍ വലിയ സംശയമൊന്നും കൂടാതെയാണ് സെലക്ടര്‍മാര്‍ ആ സ്ഥാനത്തേക്ക് വൃദ്ധിമാന്‍ സാഹയെ നിയോഗിച്ചത്. ധോണിയെ വെല്ലുന്ന കീപ്പിംഗ് മികവാണ് സാഹയുടെ കൈമുതല്‍. ബാറ്റിംഗ് പക്ഷേ അത്ര പോര. അതുകൊണ്ട് തന്നെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ അവസരം കിട്ടാന്‍ സാധ്യത കുറവ്.

മറ്റുള്ളവര്‍ ഇവര്‍

മറ്റുള്ളവര്‍ ഇവര്‍

അണ്ടര്‍ 19 താരം റിഷഭ് പന്ത്, നമാന്‍ ഓജ, പാര്‍ട്ട് ടൈം കീപ്പര്‍മാരായ കേദാര്‍ ജാദവ്, റോബിന്‍ ഉത്തപ്പ തുടങ്ങിയവരാണ് ഇന്ത്യന്‍ ടീമിലെത്താന്‍ വിദൂര സാധ്യതയെങ്കിലുമുളള മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍.

Story first published: Monday, September 26, 2016, 10:38 [IST]
Other articles published on Sep 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+