വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ അബദ്ധം,ശാസ്ത്രിയുടെയും... ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വികള്‍, കാരണം ഒന്നു മാത്രം

ഇന്ത്യയുടെ ചില ടീം സെലക്ഷനുകള്‍ ടെസ്റ്റില്‍ ടീമിന് തിരിച്ചടിയായി മാറിയിരുന്നു

By Manu
കോലിയുടെ അബദ്ധം,ശാസ്ത്രിയുടെയും | #AUSvsIND | #PerthTest | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം അത്ര മോശമല്ലാത്ത വര്‍ഷമാണിത്. നിരവധി നേട്ടങ്ങള്‍ ടീം ഇന്ത്യക്കു ഈ വര്‍ഷം കൈവരിക്കാനായിട്ടുണ്ട്. ഏഷ്യാ കപ്പ് കിരീടവിജയവും ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ഏകദിന പരമ്പര വിജയവുമെല്ലാം ഇക്കൂട്ടത്തിലും. എന്നാല്‍ ടെസ്റ്റില്‍ ഒരേ സമയം നേട്ടവും തിരിച്ചടികളും ഇന്ത്യക്കു നേരിട്ട വര്‍ഷം കൂടിയായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യക്കു തോല്‍വി നേരിടേണ്ടിവന്നു.

സ്ലഡ്ജിങ് തുടങ്ങിയത് ഇന്ത്യ, ടീം പുണ്യാളന്മാരല്ല; ടീമിനെതിരെ ആഞ്ഞടിച്ച് ഗാവസ്‌കര്‍സ്ലഡ്ജിങ് തുടങ്ങിയത് ഇന്ത്യ, ടീം പുണ്യാളന്മാരല്ല; ടീമിനെതിരെ ആഞ്ഞടിച്ച് ഗാവസ്‌കര്‍

ഒരിക്കലും പ്രതീക്ഷിച്ചില്ല... പെര്‍ത്തില്‍ ഇന്ത്യക്കു വിനയായത് അതുതന്നെ, സമ്മതിച്ച് കോലി ഒരിക്കലും പ്രതീക്ഷിച്ചില്ല... പെര്‍ത്തില്‍ ഇന്ത്യക്കു വിനയായത് അതുതന്നെ, സമ്മതിച്ച് കോലി

ചില ടെസ്റ്റുകളില്‍ ടീം സെലക്ഷനിലെ പിഴവുകളും ഇന്ത്യയുടെ പരാജയത്തിനനു കാരണമായി. ടെസ്റ്റില്‍ ഇന്ത്യക്കു സംഭവിച്ച പ്രധാനപ്പെട്ട ചില സെലക്ഷന്‍ പിഴുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

 രഹാനെയെ ദക്ഷിണാഫ്രിക്കയില്‍ തഴഞ്ഞു

രഹാനെയെ ദക്ഷിണാഫ്രിക്കയില്‍ തഴഞ്ഞു

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യഘടകമാണ് മധ്യനിര ബാറ്റ്‌സ്മാനായ അജിങ്ക്യ രഹാനെ. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും രഹാനെയെ മാറ്റിനിര്‍ത്താനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയി.
ആദ്യ രണ്ടു ടെസ്റ്റുകളിലും രഹാനെയ്ക്കു പകരം രോഹിത് ശര്‍മയെയാണ് ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ രണ്ടിന്നിങ്‌സിലും താരം ഫ്‌ളോപ്പായി മാറുകയും ചെയ്തു.
മൂന്നാം ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തിയ രഹാനെ രണ്ടാമിന്നിങ്‌സില്‍ 48 റണ്‍സ് നേടി ഇന്ത്യക്കു മികച്ച ലീഡ് നേടിക്കൊടുക്കുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരേ പുജാരയില്ല

ഇംഗ്ലണ്ടിനെതിരേ പുജാരയില്ല

രഹാനെയെപ്പോലെ തന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഒഴിച്ചു കൂടാനാവാത്ത താരമാണ് ചേതേശ്വര്‍ പുജാര. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് പുജാരയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്നാം നമ്പറില്‍ ലേകേഷ് രാഹുലിനെയാണ് ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ ഓപ്പണര്‍മാരായ മുരളി വിജയ്, ശിഖര്‍ ധവാന്‍ എന്നിവരെക്കൂടാതെ രാഹുലും നിരാശപ്പെടുത്തി.
ടെസ്റ്റില്‍ 194 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പോലും പിന്തുടര്‍ന്നു ജയിക്കാനാവാതെ ഇന്ത്യ നാണം കെടുകയും ചെയ്തു. രണ്ടിന്നിങ്‌സുകളിലും ക്യാപ്റ്റന്‍ കോലി മാത്രമാണ് പൊരുതി നോക്കിയത്.

ലോര്‍ഡ്‌സില്‍ എന്തിന് കുല്‍ദീപ്?

ലോര്‍ഡ്‌സില്‍ എന്തിന് കുല്‍ദീപ്?

ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ടീം സെലക്ഷനും പിഴച്ചിരുന്നു. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ആര്‍ അശ്വിനൊപ്പം ടീമിന്റെ രണ്ടാം സ്പിന്നറായി യുവതാരം കുല്‍ദീപ് യാദവിനെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാളിപ്പോയത്. കുല്‍ദീപിന് ടെസ്റ്റില്‍ കാര്യമായ സംഭാവനയും നല്‍കാനായില്ല. വെറും ഒമ്പത് ഓവറുകള്‍ മാത്രമാണ് രണ്ടിന്നിങ്‌സുകളിലായി കുല്‍ദീപ് ബൗള്‍ ചെയ്തത്.
മറ്റു പേസറും കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ അത് ടെസ്റ്റില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് മനസ്സിലായപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു.

പൂര്‍ണ ഫിറ്റല്ലാത്ത അശ്വിന്‍ ടീമില്‍

പൂര്‍ണ ഫിറ്റല്ലാത്ത അശ്വിന്‍ ടീമില്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തന്നെ മറ്റൊരു ടീം സെലക്ഷന്‍ കൂടി ഇന്ത്യക്കു തിരിച്ചടിയായി മാറി. സതാംപ്റ്റനില്‍ നടന്ന നാലാം ടെസ്റ്റില്‍ പൂര്‍ണ ഫിറ്റല്ലെന്ന് ബോധ്യമായിട്ടു കൂടി സ്പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് തെറ്റിപ്പോയത്.
ഈ ടെസ്റ്റില്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലി നിറഞ്ഞാടിയപ്പോള്‍ മറുഭാഗത്ത് അശ്വിന്‍ നനഞ്ഞ പടക്കമായി മാറി. രണ്ടിന്നിങ്‌സുകളിലായി വെറും മൂന്നു വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. കളിയില്‍ ഇന്ത്യ തോല്‍ക്കുകയും പരമ്പര നഷ്ടമാവുകയും ചെയ്തിരുന്നു.

പെര്‍ത്തില്‍ ഒരു സ്പിന്നര്‍ പോലുമില്ല

പെര്‍ത്തില്‍ ഒരു സ്പിന്നര്‍ പോലുമില്ല

ഓസ്‌ട്രേലിയയോട് കനത്ത പരാജയമേറ്റുവാങ്ങിയ പെര്‍ത്ത് ടെസ്റ്റില്‍ ഒരു അംഗീകൃത സ്പിന്നറെപ്പോലും കളിപ്പിക്കേണ്ടെന്ന ഇന്ത്യയുടെ തീരുമാനവും തിരിച്ചടിയായി മാറി. ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റെടുത്ത് മാന്‍ ഓഫ് ദി മാച്ചായപ്പോഴാണ് ഇന്ത്യക്കു തങ്ങള്‍ക്കു പറ്റിയ അമളി ബോധ്യമായത്.
ഒരു സ്പിന്നറെ കളിപ്പിക്കുന്നതിനു പകരം നാലു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ പ്രതീക്ഷിച്ച ഫലം നല്‍കിയതുമില്ല.

Story first published: Tuesday, December 18, 2018, 13:54 [IST]
Other articles published on Dec 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X