ചെന്നൈ: കാത്തിരിപ്പുകള്‍ വിഫലമായി. സച്ചിന്‍ - ഗാംഗുലി - ദ്രാവിഡ് യുഗത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ചുമന്ന് നടന്ന സേവാഗും യുവരാജും ഗംഭീറും ലോകകപ്പ് ക്രിക്കറ്റിനില്ല. കഴിഞ്ഞ ലോകകപ്പിലെ മിന്നും താരങ്ങളെ ഒഴിവാക്കി ഇന്ത്യ ഓസ്‌ട്രേലിയയിലേക്കുള്ള 30 അംഗ സാധ്യതാ പട്ടികയെ പ്രഖ്യാപിച്ചു. വീരുവിനും യുവരാജിനും ഗംഭീറിനുമൊപ്പം ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍, ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് എന്നിവരും ലോകകപ്പിനില്ല.
മലയാളി താരം സഞ്ജു സാംസന്‍ 30 അംഗ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ടീമിലുണ്ടായിരുന്നു. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സഞ്ജുവിനെ ലോകകപ്പിനുള്ള സാധ്യതാ ടീമില്‍ എത്തിച്ചത്. 2011 ലോകകപ്പില്‍ കേരളത്തില്‍ നിന്നും ശ്രീശാന്ത് ഉണ്ടായിരുന്നു.

എം എസ് ധോണി നയിക്കുന്ന ടീമില്‍ വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍ തുടങ്ങിയ ബാറ്റ്‌സ്മാന്‍മാര്‍ ഇടം പിടിച്ചു. ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി തുടങ്ങിയവരാണ് പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍. സ്പിന്നെറിയാനായി അശ്വിന്‍, ജഡേജ, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരുണ്ട്.
ഓസ്‌ട്രേലിയയ്ക്കുള്ള പരമ്പരയ്ക്ക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സെലക്ടര്‍മാര്‍ നയം വ്യക്തമാക്കിയിരുന്നു. സീനിയര്‍ താരങ്ങളെ തീര്‍ത്തും അവഗണിച്ചാണ് ഇന്ത്യ അടുത്ത കാലത്ത് കളിക്കുന്നത്. മോശം ഫോമാണ് സീനിയര്‍ താരങ്ങള്‍ക്ക് വിനയായത്. ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് സേവാഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസാണ് യുവരാജ് സിംഗ്.