വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റ്‌സ്മാന്‍ സെവാഗിനെ എല്ലാര്‍ക്കുമറിയാം, എന്നാല്‍ ക്യാപ്റ്റന്‍ സെവാഗ്? മുന്‍ താരം പറയുന്നു

ഡല്‍ഹിയില്‍ സെവാഗിനു കീഴില്‍ കളിച്ച താരമാണ് ഫര്‍വേസ് മഹറൂഫ്

ദില്ലി: ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പുകഴ്ത്തി ശ്രീലങ്കയുടെ മുന്‍ പേസര്‍ ഫര്‍വീസ് മഹറൂഫ്. സെവാഗിന്റെ ബാറ്റിങ് പാടവത്തെക്കുറിച്ച് പലരും പുകഴ്ത്താറുണ്ടെങ്കിലും ക്യാപ്റ്റന്‍സിയെക്കുറിച്ച് അധികമാരും പറയുന്നതായി കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ സെവാഗിന്റെ ക്യാപ്റ്റന്‍സി മിടുക്കിനെയാണ് മഹറൂഫ് പ്രശംസിച്ചത്. ഐപിഎല്ലിന്റെ ആദ്യത്തെ രണ്ടു സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നയിച്ചത് സെവാഗായിരുന്നു. പ്രഥമ സീസണില്‍ ഡല്‍ഹി ടീമിന്റെ ഭാഗമായിരുന്നു ഓള്‍റൗണ്ടര്‍ കൂടിയായ മഹറൂഫ്.

1

ആദ്യ സീസണില്‍ ഡല്‍ഹിക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ് മഹറൂഫ്. 15 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. സെവാഗിന്റെ നേതൃപാടവമാണ് ഇത്രയും നന്നായി പന്തെറിയാന്‍ തന്നെ സഹായിച്ചതെന്നു പേസര്‍ വ്യക്തമാക്കി. തന്റെ ടീമിലെ കളിക്കാരെ എല്ലായ്‌പ്പോഴും പിന്തുണച്ച ക്യാപ്റ്റനായിരുന്നു സെവാഗെന്നും ഒരിക്കലും സമ്മര്‍ദ്ദത്തിലായി അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും മഹറൂഫ് പറയുന്നു. താന്‍ നേരില്‍ കണ്ടതില്‍ വച്ച് ഏറ്റവും കൂളായ വ്യക്തികളിലൊരാളാണ് സെവാഗെന്നും പേസര്‍ കൂട്ടിച്ചേര്‍ത്തു.

എത്ര കൂളാണ് സെവാഗ്. അതുപോലെ അധികം പേരെ താന്‍ കണ്ടിട്ടില്ല. സമ്മര്‍ദ്ദങ്ങള്‍ക്കു അധികം പിടികൊടുക്കാത്ത വ്യക്തി കൂടിയാണ് അദ്ദേഹം. നാളെയെയോ, ഇന്നലെയോ കുറിച്ചല്ല മറിച്ച് ഇന്നത്തേതിനെക്കുറിച്ച് മാത്രമാണ് സെവാഗ് ആലോചിക്കാറുള്ളത്. എല്ലായ്‌പ്പോഴും തന്റെ ടീമംഗങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നതായും മഹറൂഫ് വിശദമാക്കി.

കോലിയുടെ ബാറ്റിങ് സൂപ്പര്‍ തന്നെ, പക്ഷെ ആ താരത്തിന്‍റേത് കണ്ടു നോക്കൂ... എന്ത് പറയുമെന്ന് മൂ‍ഡികോലിയുടെ ബാറ്റിങ് സൂപ്പര്‍ തന്നെ, പക്ഷെ ആ താരത്തിന്‍റേത് കണ്ടു നോക്കൂ... എന്ത് പറയുമെന്ന് മൂ‍ഡി

കോലിയുടെ കളി 'ഞങ്ങളോടു' നടക്കില്ല, ഈ ടീമിനെ മലര്‍ത്തിയടിക്കും... 85ലേത് സൂപ്പര്‍ ടീം- ശാസ്ത്രികോലിയുടെ കളി 'ഞങ്ങളോടു' നടക്കില്ല, ഈ ടീമിനെ മലര്‍ത്തിയടിക്കും... 85ലേത് സൂപ്പര്‍ ടീം- ശാസ്ത്രി

വന്നത് ധോണിക്കു പകരം, പക്ഷെ ജോലി ഗ്രൗണ്ടില്‍ വെള്ളമെത്തിക്കല്‍!! പന്തിനെക്കുറിച്ച് നെഹ്‌റവന്നത് ധോണിക്കു പകരം, പക്ഷെ ജോലി ഗ്രൗണ്ടില്‍ വെള്ളമെത്തിക്കല്‍!! പന്തിനെക്കുറിച്ച് നെഹ്‌റ

ഐപിഎല്ലിന്റെ ആദ്യത്തെ രണ്ടു സീസണുകകള്‍ മാത്രമേ സെവാഗിനു ഡല്‍ഹിയെ നയിക്കാന്‍ അവസരം കിട്ടിയുള്ളൂ. മൂന്നാം സീസണില്‍ ഗൗതം ഗംഭീറിനെ അദ്ദേഹം നായകസ്ഥാനമേല്‍പ്പിക്കുകയായിരുന്നു. 2008 മുതല്‍ 15 വരെ ഐപിഎല്ലിന്റെ ഭാഗമായിരുന്ന സെവാഗ് 104 മല്‍സരങ്ങളില്‍ നിന്നും 155.44 സ്‌ട്രൈക്ക് റേറ്റോടെ 2728 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

അതേസമയം, ക്രിക്കറ്റില്‍ നിന്നും വിരമിച്ച മഹറൂഫ് ലങ്കയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഏകദിന ക്രിക്കറ്റില്‍ 135 വിക്കറ്റുകളും ടെസ്റ്റില്‍ 25 വിക്കറ്റുകളും ടി20യില്‍ ഏഴു വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

Story first published: Wednesday, May 6, 2020, 17:42 [IST]
Other articles published on May 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X