Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെവാഗിന്റെ പുതിയ ട്രോള്‍ ദാദയെക്കുറിച്ച്, ഗാംഗുലി പാണ്ടയെന്ന്!! കാരണം?

ദില്ലി: ക്രിക്കറ്റ് കരിയറിന് തിരശീലയിട്ട ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് രസകരമായ ട്രോളുകള്‍ ഇറക്കി ഇപ്പോഴും ആരാധകരെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വീരുവിന്റെ പുതിയ ട്രോള്‍ ആരെക്കുറിച്ചാണെന്നോ, സാക്ഷാല്‍ സൗരവ് ഗാംഗുലിയെക്കുറിച്ച്.

ദാദയെ പാണ്ടയോട് ഉപമിച്ചു

തന്റെ ട്വിറ്റര്‍ പേജില്‍ രണ്ടു പാണ്ടകളുടെ ചിത്രം പോസ്റ്റ് ചെയ്ത സെവാഗിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. നിങ്ങള്‍ക്ക് പണ്ടു മുതല്‍ അറിയുന്ന ഒരാള്‍ കണ്ണടയെടുത്താല്‍ എങ്ങനെയിരിക്കുമെന്ന് കണ്ടോളൂ. ചിത്രത്തിലെ ഒരു പാണ്ടയുടെ കണ്ണ് വലുതും താഴേക്ക് കറുപ്പു നിറവും ചേര്‍ന്നതാണ്. രണ്ടാമത്തെ പാണ്ടയുടെ കണ്ണാവട്ടെ വളരെ ചെറുതും.

രണ്ടാമത്തെ ട്വീറ്റ് ഇങ്ങനെ

ആദ്യത്തെ ട്വീറ്റില്‍ താന്‍ ഉദ്ദേശിച്ചത് ഗാംഗുലിയെക്കുറിച്ചാണന്ന സൂചനയൊന്നും സെവാഗ് നല്‍കിയിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ദാദ ഗാംഗുലിയും ചൈനീസ് ഗാംഗുലിയും. കണ്ണ് ചിമ്മിക്കൊണ്ട് എതിര്‍ ടീമിലെ സ്പിന്നര്‍മാര്‍ക്കെതിരേ സിക്‌സര്‍ പറത്തുന്ന രാജകുമാരന്‍ ഗാംഗുലിയെക്കുറിച്ച് ഉജ്ജ്വലമായ ഓര്‍മകളാണ് മനസ്സിലുള്ളത്.

 സെവാഗ് കൂടുതല്‍ കളിച്ചത് ദാദയ്ക്കു കീഴില്‍

ഇന്ത്യക്കായി 251 ഏകദിനങ്ങളിലും 104 ടെസ്റ്റുകളിലും പാഡണിഞ്ഞ സെവാഗ് ഏറ്റവുമധികം തവണ കളിച്ചത് ഗാംഗുലിക്കു കീഴിലാണ്.

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഇപ്പോള്‍ സെവാഗ്. നിരവധി സന്ദര്‍ഭങ്ങളില്‍ രസകരമായ ട്രോളുകള്‍ ഇറക്കിയ സെവാഗ് അടുത്തിടെ കളിയെക്കുറിച്ച് വിശകലനം ചെയ്യുന്ന വീരു ഗ്യാന്‍ എന്ന പരിപാടിയും ആരംഭിച്ചു കഴിഞ്ഞു.

വിരമിച്ചത് 2015ല്‍

2015 ഒക്ടോബറിലാണ് ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിക്കുന്നതായി സെവാഗ് പ്രഖ്യാപിച്ചത്. 1999 മുതല്‍ 2013 വരെ ടീമിലെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം.

Story first published: Sunday, February 5, 2017, 15:09 [IST]
Other articles published on Feb 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+