റെയ്‌ന പേടിപ്പിച്ചു പക്ഷേ പഞ്ചാബ് പേടിച്ചില്ല
മുംബൈ: ഒറ്റയ്ക്ക് അടിച്ചത് 25 പന്തില്‍ 12 ഫോറും ആറ് സിക്‌സുമടക്കം 87 റണ്‍സ്. എന്നിട്ടും ടീം 24 റണ്‍സിന് തോല്‍ക്കുന്നത് കാണേണ്ടിവരിക. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയുടെ സങ്കടം ആരോട് പറയും. ആരോട് പറഞ്ഞിട്ടും കാര്യമില്ല, ചെന്നൈ തോറ്റു, ഐ പി എല്ലില്‍ നിന്നും പുറത്താകുകയും ചെയ്തു.
വീരേന്ദര്‍ സേവാഗ് പഴയ വില്ലാളി വീരനായ കളിയില്‍ പഞ്ചാബ് കിംഗ്‌സ് ചെന്നൈയ്‌ക്കെതിരെ അടിച്ചകൂട്ടിയത് 226 റണ്‍സ്. 58 പന്തില്‍ 12 ഫോറും എട്ട് സിക്‌സും സഹിതം 122 റണ്‍സായിരുന്നു സേവാഗിന്റെ സംഭാവന. ചെന്നൈ ആഞ്ഞ് പിടിച്ചിട്ടും 202 ലെത്താനേ കഴിഞ്ഞുള്ളൂ.
കോടികള്‍ മുടക്കി ഇറക്കിയ നാല് വിദേശി താരങ്ങളും ഒരുമിച്ച് പണി കൊടുത്തതാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണം. സ്മിത്ത് 7, ഡുപ്ലിസി പൂജ്യം, ഹസി 1, മക്കുല്ലം 10 എന്നിങ്ങനെയാണ് ചെന്നൈയുടെ ഫോറിന്‍ താരങ്ങളുടെ സ്‌കോര്‍.

എത്തീ ഫൈനലില്‍
ഐ പി എല്‍ ഫൈനലിലെത്തിയ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ടീം ഉടമയും നടിയുമായ പ്രിതി സിന്റ. ആദ്യമായാണ് പഞ്ചാബ് ഐ പി എല്‍ ഫൈനലിലെത്തുന്നത്.

വീരന്‍ വീരാധിവീരന്‍
പ്രതാപകാലത്തെ വീരേന്ദര്‍ സേവാഗായിരുന്നു വെള്ളിയാഴ്ച മുംബൈ വാങ്കഡെയില്‍, സെഞ്ചുറി പൂര്‍ത്തിയാക്കിയ സേവാഗിന്റെ ആഹ്ലാദം.

വിശ്വസിക്കാന്‍ പ്രയാസം
അവിശ്വസനീയമായ പ്രകടനത്തിലൂടെ ഫൈനലിലെത്തിയ പഞ്ചാബ് താരങ്ങള്‍

വെറുതെ നോക്കിനില്‍ക്കാം
കളിക്ക് ശേഷം പഞ്ചാബ് താരങ്ങളുടെ ആഹ്ലാദപ്രകടനം നോക്കിനില്‍ക്കുന്ന ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി

റെയ്‌ന തകര്‍ത്തുവാരി
25 പന്തില്‍ 12 ഫോറും ആറ് സിക്‌സുമടക്കം 87 റണ്‍സടിച്ച റെയ്‌നയുടെ ബാറ്റിംഗ്

അപ്പീല്‍ അപ്പീല്‍
സുരേഷ് റെയ്‌നയുടെ റണ്ണൗട്ടിന് വേണ്ടി അപ്പീല്‍ ചെയ്യുന്ന സേവാഗും സാഹയും

സ്മിത്ത് ഭും
ഓപ്പണര്‍ സ്മിത്തിന് നിര്‍ണായക മത്സരത്തില്‍ തിളങ്ങാനായില്ല

ഇനി ഫൈനലില്‍
ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പഞ്ചാബിന് എതിരാളികള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications