Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരു വെടിക്കെട്ട് നിര്‍ത്തിയിട്ടില്ല, ഇനിയാണ് ശരിക്കുള്ള 'കളി', വീഡിയോ പുറത്ത്, ഏറ്റെടുത്ത് ലോകം!!

ദില്ലി: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ അവിടെ ഇന്ത്യയുടെ സ്വന്തം വീരേന്ദര്‍ സെവാഗുമുണ്ടാവും. ബാറ്റുമായി ക്രീസിലെത്തിയാല്‍ വീരു എന്താവും ചെയ്യാന്‍ പോവുകയെന്ന് പ്രവചിക്കുക അസാധ്യമാണ്. ഈ അപ്രവചനീയത തന്നെയാണ് വീരുവിനെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനാക്കിയത്.

sehwag

ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും വീരു സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോഴും ജനങ്ങളെ സ്വാധീച്ചുകൊണ്ടിരിക്കുകയാണ്. കായികവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ട്വിറ്ററില്‍ രസകരമായ ട്വീറ്റുകളുമായി വീരു പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തവണ പുതിയൊരു ഷോയുമായാണ് വീരു ആരാധകരെ ഹരം കൊള്ളിക്കാനെത്തുന്നത്. വീരുഗ്യാന്‍ എന്നു പേരിട്ട പരിപാടിയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. പരിപാടി അവതരിപ്പിക്കുന്നതും മറുപടി പറയുന്നതുംഅദ്ദേഹം തന്നെയാണെന്നതാണ് രസകരം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയെക്കുറിച്ച്ചര്‍ച്ച ചെയ്യുന്ന വീരുവിന്റെ ആദ്യ വീഡിയോ പുറത്തുവന്നുകഴിഞ്ഞു.

ഗോല്‍മാല്‍ ഹെ ഭായ്, കുച്ച് ഗോല്‍മാല്‍ ഹെ, ക്യാച്ച് മീ എറ്റ് വീരുഗ്യാന്‍ എന്നാണ് ട്വിറ്ററില്‍ പുതിയ പരിപാടിയെക്കുറിച്ച് സെവാഗ് പോസ്റ്റ് ചെയ്തത്. പരിപാടിയുടെ വീഡിയോ ലിങ്കും ഇതിനൊപ്പമുണ്ട്.

വീരുവിന്റെ ആരാധകര്‍ മാത്രമല്ല പഴയ മുന്‍ സഹതാരങ്ങളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ട്വിറ്റര്‍ പേജില്‍ വീഡിയോ ഷെയര്‍ ചെയ്തു. തീര്‍ച്ചയായും കാണേണ്ട പരിപാടിയാണിതെന്നും കോലി കുറിച്ചിട്ടുണ്ട്.

യുവരാജ് സിങ് ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്: അവന് ബൗണ്ടറികള്‍ അടിക്കാന്‍ ഇഷ്ടമാണ്. ചിലപ്പോള്‍ വായ കൊണ്ടും. തീര്‍ച്ചയായും ഇതു കാണണം.

വീഡിയോ കാണാം

Story first published: Saturday, January 28, 2017, 13:34 [IST]
Other articles published on Jan 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+