For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ സഹായിച്ചു, സേവാഗ് സെഞ്ചുറിയടിച്ചു

മുംബൈ: സച്ചിന്‍ - സേവാഗ്, സച്ചിന്‍ - ഗാംഗുലി കൂട്ടുകെട്ടിന് ശേഷം ക്രിക്കറ്റ് ആരാധകരെ ഏറെ ഭ്രമിപ്പിച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയു സേവാഗ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകുകയും ചെയ്തതോടെ മറവിയിലാണ്ടുപോയിരുന്നു ഈ കൂട്ടുകെട്ടിനെപ്പറ്റി. എന്നാല്‍ വീരുവും സച്ചിനും ഇപ്പോളും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറുണ്ട്. പറയുന്നത് മറ്റാരുമല്ല സേവാഗ് തന്നെയാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ തകര്‍പ്പന്‍ സെഞ്ചുറി നേടാന്‍ തന്നെ സഹായിച്ചത് സച്ചിന്‍ തെണ്ടുല്‍ക്കറാണ് എന്നാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് തുറന്നുപറയുത്. സച്ചിനെ പോലെ കളിക്കാന്‍ ശ്രമിച്ചാണ് സേവാഗ് ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ടവനായത്. ഇടയ്ക്ക് സച്ചിനെക്കാള്‍ വളര്‍ന്ന് സച്ചിന് പോലും പറ്റാത്ത നേട്ടങ്ങള്‍ സേവാഗ് സ്വന്തമാക്കി. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയൊക്കെ ഈ കൂട്ടത്തില്‍ പെടും.

virender-sehwag

ചെന്നൈയ്‌ക്കെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് സേവാഗ് സച്ചിനുമായുള്ള സംഭാഷണത്തിന്റെ കാര്യം പുറത്ത് വിട്ടത്. സേവാഗിന്റെ ടൈമിംഗ് ശരിയാണ് എന്നും ഒരൊറ്റ ഇന്നിംഗ്‌സ് കൊണ്ട് കാര്യങ്ങള്‍ ശരിയാകുമെന്നും സച്ചിന്‍ പറഞ്ഞു. കുറച്ചധികം സമയം കൂടി ക്രീസില്‍ നില്‍ക്കാനാണ് സച്ചിന്‍ ആവശ്യപ്പെട്ടത്. 10 - 12 ഓവറുകളെങ്കിലും കളിക്കാന്‍ ശ്രമിക്കണം.

സ്‌കൂളില്‍ പഠിക്കുന്ന മകനാണ് സേവാഗ് സെഞ്ചുറി സമര്‍പ്പിച്ചത്. അച്ഛന്‍ വേഗം പുറത്താകുന്നു എന്ന് പറഞ്ഞ് അവനെ കൂട്ടുകാര്‍ കളിയാക്കാറുണ്ടത്രെ. ഞാനവനോട് പറഞ്ഞു - എല്ലാം ശരിയാകും, നീ കുറച്ച് കൂടി ക്ഷമിക്കൂ. പഞ്ചാബിന് വേണ്ടി ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്‌സെങ്കിലും കളിക്കണം എന്നുണ്ടായിരുന്നു എന്നും സേവാഗ് പറഞ്ഞു. ഫൈനലില്‍ കൂട്ടുകാരന്‍ ഗൗതം ഗംഭീറാണ് പഞ്ചാബിന്റെ എതിര്‍ ടീമായ കൊല്‍ക്കത്തയെ നയിക്കുന്നത്.

Story first published: Saturday, May 31, 2014, 14:19 [IST]
Other articles published on May 31, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+