Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി നാലാം നമ്പരില്‍ ഇറങ്ങണം; ഉപദേശവുമായി സേവാഗ്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ബാറ്റിങ്ങില്‍ നാലാമനായി ഇറങ്ങുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്. ഇന്ത്യയ്ക്ക് മികച്ച രീതിയില്‍ ജയം കൊണ്ടുവരാന്‍ ധോണിയുടെ നാലാംനമ്പര്‍ സ്ഥാനത്തിന് കഴിയും. സ്പിന്നിനെയും ഫാസ്റ്റ് ബൗളിങ്ങിനെയും ഒരുപോലെ നേരിടുന്ന ധോണിക്ക് ബാറ്റിങ്ങിന്റെ വേഗം ക്രമീകരിക്കാനും കഴിവുണ്ടെന്ന് സേവാഗ് ഒരു ചാനല്‍ പരിപാടിക്കിടെ വിലയിരുത്തി. കഴിഞ്ഞദിവസം ബംഗ്ലാദേശിനെതിരെ നാലാം നമ്പരില്‍ ഇറങ്ങിയ ധോണി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിരുന്നു.

ധോണിക്ക് രണ്ട് മൂന്ന് വര്‍ഷങ്ങള്‍കൂടി കളിക്കളത്തില്‍ തുടരാന്‍ സാധിക്കും. 2019 ലോകകപ്പുവരെ ധോണി ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കണമെന്നാണ് തന്റെ ആഗ്രഹം. ധോണി കളി മതിയാക്കണമെന്ന് പറയുന്നതുപോലെ സച്ചിന്‍ വിരമിക്കണമെന്ന് 2011ല്‍ പലരും പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പ് നേടിക്കൊണ്ടാണ് അതിന് മറുപടി നല്‍കിയത്. ടെസ്റ്റില്‍ കളിക്കാത്തതിനാല്‍ ധോണിക്ക് ഏകദിനത്തിലെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

irendersehwag-dhoni

ധോണിയുമായി തനിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന വാര്‍ത്തകള്‍ സെവാഗ് നിഷേധിച്ചു. അത്തരം വാര്‍ത്തകള്‍ ശരിയല്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയിലായിരുന്നു ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍, ഒപ്പമുണ്ടായിരുന്ന കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചതാണ് ചിലര്‍ അസ്വാരസ്യമായി ചൂണ്ടിക്കാട്ടിയതെന്ന് സെവാഗ് വ്യക്തമാക്കി.

ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, തനിക്ക് സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കാനായില്ല. തുടര്‍ച്ചയായ ടെസ്റ്റുകളിലും ഏകദിനത്തിലും പ്രകടനം മോശമായതോടെയാണ് ടീമില്‍ നിന്നും തഴയപ്പെട്ടത്. ഇക്കാര്യത്തില്‍ ധോണിക്ക് യാതൊരു പങ്കുമില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും സെവാഗ് പറഞ്ഞു.

Story first published: Tuesday, March 8, 2016, 9:02 [IST]
Other articles published on Mar 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+