Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും സെവാഗിന്റെ വെടിക്കെട്ട്, ജെമിനി അറേബ്യന്‍സ് ഫൈനലില്‍

ദുബായ്: പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയാറുള്ളതുപൊലെയാണ് വീരേന്ദ്ര സെവാഗിന്റെ കാര്യവും. പ്രകടനം മോശമെന്ന പേരില്‍ ക്രിക്കറ്റില്‍ നിന്ന് ഏറെനാള്‍ വിട്ടുനില്‍ക്കേണ്ടി വന്ന് അവസാനം വിരമിക്കേണ്ടിവന്ന സെവാഗാണോ ഇതെന്ന് തോന്നിപ്പോകുന്ന പ്രകടനവുമായി മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ നിറഞ്ഞ് കളിക്കുകയാണ് താരം. സഗിട്ടേറിയത്തെ തച്ചുതകര്‍ത്താണ് സെവാഗിന്‍റെ പ്രകടനം. സഗിട്ടേറിയത്ത് സ്‌ട്രൈക്കേഴ്‌സിനെ പത്ത് റണ്‍സിനാണ് സെവാഗിന്റെ ജെമിനി അറേബ്യന്‍സ് തോല്‍പ്പിച്ചത്.

ജയത്തോടെ ജെമിനി അറേബ്യന്‍സ് ഫൈനലില്‍ കടക്കുകയും ചെയ്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജെമിനി അറേബ്യന്‍സ് അഞ്ച് വിക്കറ്റിന് 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സഗിട്ടേറിയത്ത് 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

SEHEWAG

ഓപ്പണറായി ഇറങ്ങിയ സെവാഗ് 50 പന്തില്‍ 83 റണ്‍സ് നേടി. അതില്‍ 12 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടും. സംഗക്കാര 62 റണ്‍സെടുത്ത് സെവാഗിന് മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിംഗിനിറങ്ങിയ സഗിട്ടേറിയത്തിനായി ജയവര്‍ധന 65, പില്‍ മസ്താദ് 48 എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ടീമിനെ ജയത്തിലേക്കെത്തിക്കാനായില്ല.

ടൂര്‍ണമെന്റിലെ നാല് മത്സരങ്ങള്‍ക്കിടെ സെവാഗ് രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.

Story first published: Friday, February 12, 2016, 15:18 [IST]
Other articles published on Feb 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+