ഇന്ത്യയുടെ ഒളിംപിക്‌സ് മെഡലുകളെ കളിയാക്കിയ ബ്രിട്ടീഷ് ജേര്‍ണലിസ്റ്റിന് സേവാഗിന്റെ എപ്പിക് മറുപടി!
ഇന്ത്യയ്ക്ക് റിയോ ഒളിംപിക്‌സില്‍ കിട്ടിയത് ആകപ്പാടെ രണ്ടേ രണ്ട് മെഡലുകളാണ്. ഒരു വെള്ളിയും ഒരു വെങ്കലവും. പി വി സിന്ധു ബാഡ്മിന്റണിലും സാക്ഷി മാലിക്ക് ഗുസ്തിയിലുമാണ് ഈ മെഡലുകള്‍ നേടിയത്. 125 കോടിയില്‍പ്പരം ജനങ്ങളുള്ള രാജ്യത്തിന് ഇങ്ങനെ ഒരു പ്രകടനം മാത്രമേ കാഴ്ചവെക്കാന്‍ സാധിച്ചുള്ളൂ എന്ന് ഇന്ത്യക്കാര്‍ തന്നെ സ്വയം വിമര്‍ശിച്ചതാണ്. വിമര്‍ശനം മാത്രമല്ല കളിയാക്കലുകളും ഇഷ്ടം പോലെ നടന്നു.
Read Also: തലക്കെട്ട് ചതിച്ചു.. പാഠപുസ്തകം കിട്ടാത്തതിന് സിപിഎമ്മിന് മാരക ട്രോളുകള്‍... ഇത് കഷ്ടം തന്നെ!
എന്ന് കരുതി ഇന്ത്യയ്ക്ക് പുറത്ത് നിന്നും ഒരാള്‍ ഇന്ത്യയുടെ ഒളിംപിക്‌സ് മെഡലുകളെ കുറ്റം പറഞ്ഞാല്‍ നമ്മള്‍ സഹിക്കുമോ. അതും ഒരു ബ്രിട്ടീഷുകാരന്‍. ബ്രീട്ടീഷ് ജേര്‍ണലിസ്റ്റായ പിയേഴ്‌സ് മോര്‍ഗനാണ് ട്വിറ്ററില്‍ ഇന്ത്യക്കെതിരെ തിരിഞ്ഞത്. 125 കോടി ജനങ്ങളുള്ള ഒരു രാജ്യം തോറ്റ് കിട്ടിയ രണ്ട് മെഡലുകള്‍ ആഘോഷിക്കുന്നു എന്നായിരുന്നു മോര്‍ഗന്റെ കമന്റ്.
Read Also: 16008 കാമുകിമാര്‍, പര്‍ദ്ദയും സഖാവ് ഉണ്ണിക്കണ്ണനും.. ശ്രീകൃഷ്ണ ജയന്തിക്ക് ട്രോളോട് ട്രോള്‍...
മോര്‍ഗന്‍ ജന്മത്തില്‍ മറക്കാത്ത ഒരു മറുപടിയാണ് ഇതിന് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് നല്‍കിയത്. കാണൂ വീരുവിന്റെ വീരോചിത മറുപടി...

എന്താല്ലേ
125 കോടി ജനങ്ങളുള്ള ഒരു രാജ്യം തോറ്റ് കിട്ടിയ രണ്ട് മെഡലുകള്‍ ഭയങ്കരമായി ആഘോഷിക്കുന്നു. എന്ത് കഷ്ടമാണിത് - ഇംഗ്ലണ്ടിലെ വിവാദ ജേര്‍ണലിസ്റ്റായ പിയേഴ്‌സ് മോര്‍ഗന്‍ ട്വിറ്ററില്‍ ഇന്ത്യയെ കളിയാക്കിയത് ഇങ്ങനെ.

ജന്മത്തില്‍ മറക്കൂല
ഞങ്ങള്‍ ചെറിയ കാര്യങ്ങള്‍ വരെ ആഘോഷിക്കുന്നവരാണ്. എന്നാല്‍ ക്രിക്കറ്റ് കണ്ട് പിടിച്ചിട്ട് ഇതുവരെ ഒരു ലോകകപ്പ് കിട്ടിയിട്ടില്ല. എന്നിട്ടും ഇപ്പോഴും ലോകകപ്പ് കളിച്ചുകൊണ്ടേയിരിക്കുന്നു. അതെന്ത് കഷ്ടമാണല്ലേ... - ഇതായിരുന്നു സേവാഗിന്റെ മറുപടി

അത് പൊളിച്ചു ബ്രോ
അധികം സമയമൊന്നും എടുത്തില്ല, ട്വിറ്ററില്‍ സേവാഗിന്റെ ഈ കമന്റ് വൈറലാകാന്‍. റീഷെയര്‍ ചെയ്തും ഫേവറിറ്റ് ചെയ്തും ട്വിറ്റരാദികള്‍ സേവാഗിന്റെ ട്വീറ്റ് ആഘോഷിച്ചു.

ഇത്രയും പറഞ്ഞുനോക്കി
വലിയ കഷ്ടമാണ് ലെജന്‍ഡ്. കെവിന്‍ പീറ്റേഴ്‌സണ്‍ കളിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ലോകകപ്പ് കിട്ടിയേനെ. ട്വന്റി 20 ലോകകപ്പ് കിട്ടിയത് പോലെ. അന്ന് കെ പി ആയിരുന്നു മാന്‍ ഓഫ് ദ സീരിസ്.

സേവാഗ് വീണ്ടും
നിങ്ങളീ പറയുന്ന കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ടുകാരനല്ല എന്നോര്‍മ്മിപ്പിച്ച് സേവാഗും രംഗത്തെത്തി. കെ പി ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ആളാണ് അല്ലേ. അത് മാത്രമല്ല, കെ പി കളിച്ചിട്ടും 2007 ലെ ലോകകപ്പ് ഇംഗ്ലണ്ടിന് കിട്ടിയില്ലല്ലോ ഉവ്വോ..

ട്വിറ്ററില്‍ സജീവം
ഇത് ആദ്യമായിട്ടല്ല സേവാഗ് ട്വിറ്ററില്‍ കയ്യടി നേടുന്നത്. ഇന്ത്യന്‍ താരങ്ങളെ കളിയാക്കിയ ശോഭ ഡേ ഇപ്പോള്‍ എവിടെയാണോ ആവോ എന്ന് ചോദിച്ചും, പെണ്‍കുട്ടികളെ കൊല്ലാതിരുന്നാല്‍ എന്ത് സംഭവിക്കും എന്നതിന് സാക്ഷി മാലിക്കിനെ ഉദാഹരിച്ചും വീരു ആളുകളെ കയ്യിലെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications