വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെവാഗ്, റെയ്‌ന, യുവി, പാക് നിരയെ കശാപ്പ് ചെയ്തു, 2008 ഏഷ്യാ കപ്പിലെ തീപ്പൊരി പോരാട്ടം

രണ്ട് ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത പോരാട്ടങ്ങള്‍ നിരവധി കണ്ടിട്ടുണ്ട്

1

പാകിസ്താനും ഇന്ത്യയും തമ്മിലുള്ള മത്സരങ്ങള്‍ക്ക് ലോകകപ്പിനേക്കാള്‍ ആവേശമുണ്ട്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മത്സരത്തിലേക്കും കടന്നുവരുന്നതിനാല്‍ത്തന്നെ വളരെ വൈകാരികമായിരിക്കും ഇന്ത്യ - പാക് മത്സരം. രാജ്യത്തിന്റെ അഭിമാനം മത്സരത്തിലേക്കും കടന്നുവരുന്നതോടെ എന്തെന്നില്ലാത്ത ആവേശം എപ്പോഴും ഈ പോരാട്ടങ്ങള്‍ക്കുണ്ടാവും. നിലവില്‍ ഇരു ടീമും തമ്മില്‍ പരമ്പരകള്‍ കളിക്കുന്നില്ല.

ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. 2021ലെ ടി20 ലോകകപ്പിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. രണ്ട് ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത പോരാട്ടങ്ങള്‍ നിരവധി കണ്ടിട്ടുണ്ട്. അതിലൊന്നാണ് 2008 ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം. പാകിസ്താനെ ഇന്ത്യ ശരിക്കും നാണംകെടുത്തിവിട്ടു.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാസഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

1

വീരേന്ദര്‍ സെവാഗും സുരേഷ് റെയ്‌നയും യുവരാജ് സിങ്ങും ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത മത്സരം ഓര്‍ക്കുന്നുണ്ടോ?. പാകിസ്താന്‍ മുന്നോട്ടുവെച്ച 300 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റും 47 പന്തും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ ജയിച്ചത്. പാകിസ്താന്റെ തട്ടകമായ കറാച്ചിയിലായിരുന്നു ഇന്ത്യയുടെ ഈ വീരോചിത പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടാണ് ഈ മത്സരം എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതും.

2

ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തട്ടകത്തില്‍ ആതിഥേയരുടെ ആധിപത്യം മുതലാക്കിത്തന്നെയാണ് അവര്‍ കളിച്ചത്. ക്യാപ്റ്റനും ഓപ്പണറുമായ ഷുഹൈബ് മാലിക് മുന്നില്‍ നിന്ന് നയിച്ചു. 119 പന്തില്‍ 16 ഫോറും 1 സിക്‌സും ഉള്‍പ്പെടെ പാക് ടോപ് സ്‌കോററായി. സല്‍മാന്‍ ബട്ട് 35 റണ്‍സെടുത്തപ്പോള്‍ യൂനിസ് ഖാന്‍ 59 റണ്‍സും മുഹമ്മദ് യൂസഫ് 30 റണ്‍സും മിസ്ബാഹ് ഉല്‍ ഹഖ് 31 റണ്‍സും നേടി.

'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ

3

ഇതോടെ നാല് വിക്കറ്റിന് 299 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനും പാകിസ്താനായി. ഇന്ത്യക്കായി ആര്‍പി സിങ്, പീയൂഷ് ചൗള, യൂസഫ് പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. കരുത്തുറ്റ ബൗളിങ് നിരയുള്ള പാകിസ്താന്‍ 299 റണ്‍സ് നേടാതെ ഇന്ത്യയെ പ്രതിരോധിക്കാം എന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പാകിസ്താനെ കാത്തിരുന്നത് വലിയ നാണക്കേടായിരുന്നു.

4

ഓപ്പണര്‍ ഗൗതം ഗംഭീറിനെ (9) തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന വീരേന്ദര്‍ സെവാഗും (119) സുരേഷ് റെയ്‌നയും (84) ചേര്‍ന്ന് പാകിസ്താന്റെ പ്രതീക്ഷകളെ തകര്‍ത്തു. സെവാഗ് 95 പന്തില്‍ 12 ഫോറും 5 സിക്‌സും പറത്തിയപ്പോള്‍ 69 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സുമാണ് റെയ്‌നയുടെ സംഭാവന. രണ്ടാം വിക്കറ്റില്‍ 198 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്. ഇരുവരും അതിവേഗത്തിലാണ് ബാറ്റ് വീശിയത്.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

5

പിന്നാലെയെത്തിയ യുവരാജ് സിങ് ഒരു ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടെ 48 റണ്‍സും നേടിയതോടെ ഇന്ത്യ വിജയത്തിലേക്ക് അതിവേഗം അടുത്തു. ക്യാപ്റ്റന്‍ എംഎസ് ധോണി 26 റണ്‍സും നേടി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. പാകിസ്താന്റെ ഉമ്മര്‍ ഗുല്‍, സൊഹൈല്‍ തന്‍വീര്‍, ഷാഹിദ് അഫ്രീദി, ഫവാദ് അലം എന്നിവര്‍ക്കൊന്നും ഇന്ത്യയുടെ വെടിക്കെട്ടിനെ തടുത്തുനിര്‍ത്താനായില്ല. സല്‍മാന്‍ ബട്ടും യൂനിസ് ഖാനുമുള്‍പ്പെടെ ഏഴ് പേരെ പാകിസ്താന്‍ ബൗളിങ്ങില്‍ പരീക്ഷിച്ചിട്ടും ഇന്ത്യയുടെ കുതിപ്പിനെ പിടിച്ചുനിര്‍ത്താനായില്ല.

6

ഇന്ത്യയോട് തോറ്റു എന്നതിലുപരിയായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോറ്റു എന്നതാണ് അവരെ കൂടുതല്‍ നാണംകെടുത്തിയത്. അതും 47 പന്ത് ബാക്കി നിര്‍ത്തിയാണ് ഇന്ത്യ ജയിച്ചത്. ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താന് നല്‍കിയ വലിയ നാണക്കേടുകളിലൊന്നാണിത്.

Story first published: Monday, June 27, 2022, 20:22 [IST]
Other articles published on Jun 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X