Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരേന്ദര്‍ സേവാഗ് 299 നോട്ടൗട്ട്... അനില്‍ കുംബ്ലെ പന്തെറിയുന്നു.. എന്ത് സംഭവിക്കും?

വീരേന്ദര്‍ സേവാഗിനെതിരെ പന്തെറിയുക എന്നത് ബൗളര്‍മാര്‍ അത്രയൊന്നും ഇഷ്ടപ്പെടുന്ന കാര്യമല്ല. അക്തറായാലും ബ്രെറ്റ് ലീ ആയാലും തനിക്കെതിരെ വന്ന ബൗളര്‍മാരെയെല്ലാം അടിച്ചുപറത്തിയിട്ടുണ്ട് വീരു. ഈ സേവാഗിനെതിരെ പന്തെറിയേണ്ടി വന്നാല്‍ എന്ത് ചെയ്യും. അതും സേവാഗ് 299 ല്‍ നില്‍ക്കേ - ചോദ്യം ഇന്ത്യയുടെ കോച്ചും ഇതിഹാസ സ്പിന്‍ ബൗളറുമായ അനില്‍ കുംബ്ലെയോടാണ്.

ബി സി സി ഐയാണ് ആരാധകര്‍ക്ക് അനില്‍ കുംബ്ലെയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തത്. കുംബ്ലെ ആരാധകര്‍ക്ക് തൃപ്തികരമായിത്തന്നെ മറുപടി പറയുകയും ചെയ്തു. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടെസ്റ്റിന് മുന്നോടിയായിട്ടാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ അനില്‍ കുംബ്ലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ട്രിക്കി എന്നാണ് ഭരത് എന്ന ആരാധകന്റെ ചോദ്യത്തെ കുംബ്ലെ വിശേഷിപ്പിച്ചത്.

anil-kumble-bowling

സേവാഗിനെ 299 വരെ ബാറ്റ് ചെയ്യാന്‍ താന്‍ അനുവദിക്കുമെന്ന് എങ്ങനെ തോന്നി എന്നായിരുന്നു കുംബ്ലെയുടെ തമാശചോദ്യം. എന്നാല്‍ വൈകാതെ കുംബ്ലെ തമാശ വിട്ട് സീരിയസായി. സേവാഗിന്റെ ബാറ്റിംഗ് മികവിനെ കുംബ്ലെ വാനോളം പുകഴ്ത്തി. സേവാഗുമൊത്ത് കളിച്ച നിമിഷങ്ങളും കുംബ്ലെ ഓര്‍മിച്ചെടുത്തു. നാഴികക്കല്ലുകള്‍ക്ക് അടുത്തെത്തി നില്‍ക്കുമ്പോള്‍ സേവാഗ് അടിക്കാറുള്ള കൂറ്റന്‍ സിക്‌സുകളും കുംബ്ലെ ഓര്‍മിച്ചെടുത്തു.

അനില്‍ കുംബ്ലെയും വീരേന്ദര്‍ സേവാഗും ഒരുപാട് കാലം ഒന്നിച്ച് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കുംബ്ലെയുടെ ക്യാപ്റ്റന്‍സിയിലും സേവാഗ് കളിച്ചിട്ടുണ്ട്. ബി സി സി ഐ സേവാഗിനെ ടാഗ് ചെയ്തുകൊണ്ടാണ് അനില്‍ കുംബ്ലെയുടെ മറുപടി ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് കുംബ്ലെ ഇപ്പോള്‍. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1 - 0ന് മുന്നിലാണ്. ആഗസ്ത് 9 നാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.

Story first published: Monday, August 8, 2016, 12:53 [IST]
Other articles published on Aug 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+