Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നജഫ്ഗഡിന്റെ രാജകുമാരന്‍' സേവാഗ് ദില്ലി വിടുന്നു, ഇനിയെങ്ങോട്ട്?

ദില്ലി: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് ദില്ലി ക്രിക്കറ്റ് ടീമിനെ കൈവിടുന്നു. രഞ്ജി ട്രോഫി അടക്കമുള്ള മത്സരങ്ങളില്‍ ദില്ലിക്ക് വേണ്ടി കളിക്കുന്നത് അവസാനിപ്പിക്കാനാണ് സേവാഗിന്റെ പരിപാടി. പകരം ഏത് ടീമിന് വേണ്ടി കളിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഐ പി എല്ലില്‍ സേവാഗ് രണ്ട് വര്‍ഷം മുമ്പേ ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു.

ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന് വേണ്ടിയാണ് സേവാഗ് കളിക്കുന്നത്. രഞ്ജി ട്രോഫി ടീം കൂടി വിടുന്നതോടെ സേവാഗ് ദില്ലിക്ക് പൂര്‍ണമായും അന്യനാകും. മാരകമായ ക്രിക്കറ്റ് ഷോട്ടുകളുമായി ഇന്ത്യന്‍ ടീമിലെത്തുന്ന കാലത്ത് സേവാഗ് അറിയപ്പെട്ടിരുന്നത് 'നജഫ്ഗഡിന്റെ രാജകുമാരന്‍' എന്നാണ്. 1997 - 98 സീസണില്‍ ദില്ലിക്ക് വേണ്ടി കളിച്ചുതുടങ്ങിയതാണ് സേവാഗ്.

virender-sehwag-bat

ദില്ലി ടീം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കൂടിയാണ് സേവാഗ്. 104 ടെസ്റ്റുകളും 251 ഏകദിനങ്ങളും 19 ട്വന്റി 20 മത്സരങ്ങളും വീരു ഇന്ത്യക്ക് വേണ്ടി കളിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി 17000ത്തില്‍ കൂടുതല്‍ റണ്‍സടിച്ചു. കഴിഞ്ഞ സീസണില്‍ ദില്ലിക്ക് വേണ്ടി എട്ട് കളികളില്‍ നിന്നായി സേവാഗ് 568 റണ്‍സെടുത്തു. ഗംഭീറിന് 1 റണ്‍ മാത്രം പിന്നില്‍ രണ്ടാമത്തെ ടോപ് സ്‌കോററുമായിരുന്നു സേവാഗ്.

36 കാരനായ സേവാഗ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്ന കാര്യം ഏതാണ്ട് സംശയമാണ്. രഞ്ജിയില്‍ പുതിയ സീസണ് മുമ്പായി താരങ്ങള്‍ ടീമുകള്‍ മാറുന്നത് പുതിയ കാര്യമല്ല. മുംബൈയുടെ ഓപ്പണറും ക്യാപ്റ്റനുമായിരുന്ന വസിം ജാഫര്‍ സ്വന്തം ടീം വിട്ട് വിദര്‍ഭ ടീമിലേക്ക് ചെക്കേറി. മുംബൈയുടെ ഏറ്റവും മികച്ച രഞ്ജി താരങ്ങളില്‍ ഒരാളായ ജാഫര്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

Story first published: Wednesday, June 24, 2015, 10:57 [IST]
Other articles published on Jun 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+