വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിക്കെതിരേ ചാപ്പലിന്റെ വിവാദ മെയില്‍.. നേരിട്ടുകണ്ടു, സെവാഗിന്റെ വെളിപ്പെടുത്തല്‍!!

2005ലെ സിംബാബ്‌വെ പര്യടനത്തിനിടെയാണ് ചാപ്പല്‍ ബിസിസിഐക്കു മെയില്‍ അയച്ചത്

ദില്ലി: 2005ലെ സിംബാബ്‌വെ പര്യടനത്തിനിടെ ഇന്ത്യയുടെ അന്നത്തെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിക്കെതിരേ കോച്ച് ഗ്രെഗ് ചാപ്പല്‍ ബിസിസിഐക്ക് അയച്ച ഇമെയില്‍ വലിയ കോളിളക്കമുണ്ടായിരുന്നു. ഇന്ത്യയെ നയിക്കാന്‍ മാനസികമായും ശാരീരികമായും ഗാംഗുലി ഫിറ്റല്ല എന്നതായിരുന്നു ചാപ്പലിന്റെ ഇമെയിലെ ഉള്ളടക്കം. ഗാംഗുലിയുടെ നെഗറ്റീവ് ചിന്താഗതി 2007ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയാവുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഏതു വിധേനയും ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഗാംഗുലിയില്‍ ടീമംഗങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടതായും ചാപ്പല്‍ മെയിലലില്‍ കുറിച്ചിരുന്നു.
ഇപ്പോള്‍ ഈ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് അന്ന് ടീമിലുണ്ടായിരുന്ന വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് നടത്തിയിരിക്കുന്നത്. ക്രിക്കറ്റിനെക്കുറിച്ചുള്ള ഒരു പുസ്തകം പുറത്തിറക്കുന്നതിനിടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

ആദ്യമറിഞ്ഞത് താനെന്ന് സെവാഗ്

ആദ്യമറിഞ്ഞത് താനെന്ന് സെവാഗ്

ഗാംഗുലിക്കെതിരേ ബിസിസിഐയ്ക്കു ചാപ്പല്‍ ഇമെയില്‍ അയക്കുന്ന കാര്യം ഏറ്റവുമാദ്യം അറിഞ്ഞത് താനാണെന്നു സെവാഗ് പറഞ്ഞു. ഫീല്‍ഡിങിനിടെ ഇടയ്ക്ക് വിശ്രമിക്കുന്ന ശീലം തനിക്കുണ്ടായിരുന്നു. ഓരോ അഞ്ചോവര്‍ കഴിയുമ്പോഴും ഇത്തരത്തില്‍ ഗ്രൗണ്ടില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നു. വയറിന് നല്ല സുഖമില്ലെന്നും അതിനാല്‍ ബ്രേക്ക് എടുക്കുന്നുവെന്നമാണണ് അംപയറോട് പറഞ്ഞിരുന്നത്.
അന്നു ഇതുപോലെ ബ്രേക്കെടുത്ത് ഗ്രൗണ്ടില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് തന്റെ തൊട്ടരികില്‍ ഇരുന്ന ചാപ്പല്‍ ഇമെയില്‍ അയക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ബിസിസിഐയ്ക്കാണ് അയക്കുന്നതെന്നും തനിക്കു മനസ്സിലായെന്നു സെവാഗ് വെളിപ്പെടുത്തി.

 ഗാംഗുലിയെ അറിയിച്ചു

ഗാംഗുലിയെ അറിയിച്ചു

ബിസിസിഐയ്ക്ക് മറ്റാരുമറിയാതെ ചാപ്പല്‍ ഇമെയില്‍ അയക്കുന്ന വിവരം താന്‍ ഉടന്‍ തന്നെ ഗാംഗുലിയെ അറിയിക്കുകയും ചെയ്തതായും വിഷയം കുറച്ച് ഗൗരവമുള്ളതാണെന്നും അദ്ദേഹത്തോട് പറഞ്ഞതായും സെവാഗ് വെളിപ്പെടുത്തി.
2005 മേയിലാണ് ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായി ചുമതയേറ്റത്. അദ്ദേഹം കോച്ചായ ശേഷം നിരവധി വിവാദ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിലൊന്നായിരുന്നു ഗാംഗുലിയെ കുറ്റപ്പെടുത്തിക്കൊണ്ട് ബിസിസിഐയ്ക്കു ചാപ്പല്‍ അയച്ച ഇമെയില്‍.

പല താരങ്ങളും വിമര്‍ശിച്ചിരുന്നു

പല താരങ്ങളും വിമര്‍ശിച്ചിരുന്നു

ചാപ്പലിനെ കുറ്റപ്പെടുത്തിക്കൊണ്ട് അന്നത്തെ പല താരങ്ങളും പിന്നീട് രംഗത്തുവന്നിരുന്നു. പ്ലെയിങ് ഇറ്റ് മൈ വേ എന്ന തന്റെ ആത്മകഥയില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ചാപ്പലിനെക്കുറിച്ച് മോശമായി പരാമര്‍ശിക്കുന്നുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിനെ ചാപ്പല്‍ നശിപ്പിക്കുകയായിരുന്നുവെന്നാണ് വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് തുറന്നടിച്ചത്. അദ്ദേഹമുണ്ടാക്കിയ പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ ടീമിനു മൂന്നു വര്‍ഷം വരെ വേണ്ടി വന്നിരുന്നുവെന്നും ഭാജി ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു പ്രത്യേക അജണ്ടയോടെ പ്രവര്‍ത്തിച്ച കോച്ചായിരുന്നു ചാപ്പലെന്നാണ് മുന്‍ പേസര്‍ സഹീര്‍ ഖാന്‍ ആരോപിച്ചത്.

ഐപിഎല്‍: ഗെയ്ല്‍ കരുത്തില്‍ പഞ്ചാബ് കൊല്‍ക്കത്തയില്‍, ആര്‍സിബിക്കു ജയിക്കണം, ഡല്‍ഹിക്കും...ഐപിഎല്‍: ഗെയ്ല്‍ കരുത്തില്‍ പഞ്ചാബ് കൊല്‍ക്കത്തയില്‍, ആര്‍സിബിക്കു ജയിക്കണം, ഡല്‍ഹിക്കും...

ഐപിഎല്‍: മൂന്നു മേഖലയിലും ടീം പരാജയം, പക്ഷെ തിരിച്ചുവരും... മാപ്പുചോദിച്ച് വോണ്‍ ഐപിഎല്‍: മൂന്നു മേഖലയിലും ടീം പരാജയം, പക്ഷെ തിരിച്ചുവരും... മാപ്പുചോദിച്ച് വോണ്‍

Story first published: Saturday, April 21, 2018, 13:42 [IST]
Other articles published on Apr 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X