Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ പുറത്താക്കിയത് നന്നായി!! പറഞ്ഞത് മറ്റാരുമല്ല സാക്ഷാല്‍ സെവാഗ്!! കാരണം?

മുംബൈ: ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗ് വിരമിച്ച ശേഷവും സോഷ്യല്‍ മീഡിയകളിലൂടെ വാര്‍ത്തകളില്‍ സജീവമാണ്. ഇപ്പോള്‍ സെവാഗിന്റെ പുതിയൊരു കമന്റാണ് ക്രിക്കറ്റ് പ്രേമികളുടെ സംസാരവിഷയം.

പറഞ്ഞത് ഐപിഎല്ലുമായി ബന്ധപ്പെട്ട്

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ റൈസിങ് പൂനെ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ധോണിയെ മാറ്റിയിരുന്നു. ഇതിനെക്കുറിച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉപദേഷ്ടാവ് കൂടിയായ സെവാഗ് പരാമര്‍ശിച്ചത്.

സെവാഗിന്റെ കമന്റ്

ധോണി ഇപ്പോള്‍ പൂനെയുടെ ക്യാപ്റ്റനല്ലെന്നത് എനിക്ക് ആഹ്ലാദമേകുന്നു. ഇനി എന്റെ ടീമായ പഞ്ചാബിന് പൂനെയെ പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം ടീം മാനേജ്‌മെന്റിന്റേതാണ്. എന്നാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ധോണിയെന്നും സെവാഗ് പറഞ്ഞു.

അസ്ഹര്‍ വിമര്‍ശിച്ചിരുന്നു

നേരത്തേ ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പുറത്താക്കിയ പൂനെയുടെ നടപടിയെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ വിമര്‍ശിച്ചിരുന്നു. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് പൂനെയുടെ പുതിയ നായകന്‍.

ഒമ്പതു സീസണുകളിലും ക്യാപ്റ്റന്‍

2008 മുതല്‍ 15 വരെ തുടര്‍ച്ചയായി എട്ടു വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായിരുന്ന ധോണി 2016ല്‍ പൂനെയുടെ നായകനായി ചുമതലയേല്‍ക്കുകയായിരുന്നു. ചെന്നൈയെ ടൂര്‍ണമെന്റില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ടതോടെയാണ് ധോണി പൂനെയിലെത്തിയത്.

ആദ്യ സീസണില്‍ ഏഴാമത്

പൂനെയ്‌ക്കൊപ്പം ധോണിയുടെ ആദ്യ സീസണ്‍ നിരാശാജനകമായിരുന്നു. ഏഴാം സ്ഥാനത്താണ് 2016ലെ ഐപിഎല്ലില്‍ പൂനെ ഫിനിഷ് ചെയ്തത്. ആകെ കളിച്ച 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമേ ധോണിക്കു കീഴില്‍ പൂനെയ്ക്കു ജയിക്കാനായിരുന്നുള്ളൂ.

Story first published: Thursday, February 23, 2017, 16:59 [IST]
Other articles published on Feb 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+