Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സേവാഗിന്റെ പണി അര്‍ണാബ് ഗോസ്വാമിക്കും.. ഗ്യാപ്പില്‍ ഗോളടിക്കാന്‍ ശശി തരൂരും, എല്ലാം ഹിറ്റ്!

ഇന്ത്യയ്ക്ക് റിയോ ഒളിംപിക്സില്‍ ആകപ്പാടെ രണ്ടേ രണ്ട് മെഡലുകളേ കിട്ടിയുള്ളൂ എന്ന് പറഞ്ഞ് കളിയാക്കിയ ബ്രീട്ടീഷ് ജേര്‍ണലിസ്റ്റായ പിയേഴ്സ് മോര്‍ഗന് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് കൊടുത്ത മറുപടിയായിരുന്നു പോയമാസം ട്വിറ്ററിലെ ആഘോഷം. 125 കോടി ജനങ്ങളുള്ള ഒരു രാജ്യം തോറ്റ് കിട്ടിയ രണ്ട് മെഡലുകള്‍ ആഘോഷിക്കുന്നു എന്നാണ് മോര്‍ഗന്‍ പറഞ്ഞത്.

Read Also: പഞ്ചാബി ഹൗസിന് 18 വര്‍ഷം തികഞ്ഞു.. ട്രോളുകളുടെ രാജാവ് രമണന് വിശുദ്ധപദവി... രമണന്‍ ഡാ!

ക്രിക്കറ്റ് കണ്ട് പിടിച്ചിട്ട് ഇതുവരെ ഒരു ലോകകപ്പ് കിട്ടിയിട്ടില്ല. എന്നിട്ടും ഇപ്പോഴും ലോകകപ്പ് കളിച്ചുകൊണ്ടേയിരിക്കുന്നു. അതെന്ത് കഷ്ടമാണല്ലേ...എന്ന മറുപടിയിലൂടെ സേവാഗ് മോര്‍ഗനെ ക്ലീന്‍ ബൗള്‍ഡാക്കിക്കഴിഞ്ഞു. പിന്നെയും ഒന്ന് രണ്ട് ട്വീറ്റുകളിലൂടെ മോര്‍ഗന്‍ സേവാഗിനെ പ്രകോപിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉരുളക്കുപ്പേരി പോലുള്ള മറുപടികളിലൂടെ സേവാഗ് ബ്രീട്ടീഷ് ജേര്‍ണലിസ്റ്റിന് കണക്കിന് കൊടുക്കുകയും ചെയ്തു.

sehwag-arnab

ഇരുവരും ട്വിറ്റര്‍ വഴി വാക്‌പോര് തുടരുന്നതിനിടെയാണ് ന്യൂസ് അവറില്‍ സംസാരിക്കാന്‍ വേണ്ടി സാക്ഷാല്‍ അര്‍ണാബ് ഗോസ്വാമി സേവാഗിനെ ക്ഷണിക്കുന്നത്. എന്നാല്‍ ഈ ക്ഷണം സേവാഗ് നിരസിച്ചു. അയാള്‍ ഒരുമിനുട്ട് നേരത്തെ എയര്‍ടൈം പോലും അര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞാണ് സേവാഗ് ഈ ക്ഷണം നിരസിച്ചത്. വെറുതെ നിരസിക്കുകയല്ല ഇക്കാര്യം സേവാഗ് ട്വിറ്ററിലും പറഞ്ഞു.

സേവാഗിന്റെ ട്വീറ്റിന് പിന്തുണയുമായി ശശി തരൂര്‍ എം പിയും രംഗത്തെത്തി. മോര്‍ഗന്‍ മാത്രമല്ല അര്‍ണാബ് ഗോസ്വാമിയും ഒരു മിനുട്ട് സമയം പോലും അര്‍ഹിക്കുന്നില്ല എന്നായിരുന്നു തരൂരിന്റെ വാദം. സേവാഗ് കാണിക്കുന്ന അത്രയും പക്വത മറ്റുള്ളവര്‍ കൂടി കാണിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹമാണ് ട്വിറ്ററില്‍ കൂടുതല്‍ ആളുകളും പങ്കുവെച്ചത്.

Story first published: Monday, September 5, 2016, 13:22 [IST]
Other articles published on Sep 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+