ഒന്നാം പന്തില്‍ സിക്‌സോടെ സേവാഗ് തുടങ്ങി, ജെമിനി അറേബ്യന്‍സിന് കൂറ്റന്‍ ജയം
ദുബായ്: ആന്‍ഡ്രൂ ജോണ്‍ മക്കേ എറിഞ്ഞ ഒന്നാം പന്ത് സിക്‌സറിന് പറത്തി വീരേന്ദര്‍ സേവാഗ് മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ലീഗിന് തുടക്കമിട്ടു. ദക്ഷിണാഫ്രിക്കയുടെ റിച്ചാര്‍ഡ് ലെവിയും ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയും കൂടി കളം നിറഞ്ഞതോടെ ജെമിനി അറേബ്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ഗാംഗുലിയില്ലാതെ ദുര്‍ബലമായിപ്പോയ ലിബ്ര ലെജന്‍ഡ്‌സ് ഉദ്ഘാടന മത്സരത്തില്‍ തോറ്റുപോയത് 78 റണ്‍സിന്.
25000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയത് വെറും 5000 പേര്‍. വിചാരിച്ച പോലെ ഹിറ്റാവില്ല മാസ്‌റ്റേഴ്‌സ് ലീഗ് എന്നോര്‍ത്ത് സങ്കടപ്പെടുമ്പോഴാണ് സേവാഗും കൂട്ടരും വെടിക്കെട്ടോടെ തുടക്കം ആഘോഷമാക്കിയത്. കളി തീരുമ്പോഴേക്കും കുറച്ചുപേര്‍ കൂടി സ്റ്റേഡിയത്തിലെത്തി. നിലവാരമുള്ള കളി. കാണികള്‍ക്ക് ആഘോഷം. ഈ പോക്ക് പോയാല്‍ എം സി എല്‍ ഹിറ്റാകാതെ വേറെ തരമില്ല. കളിയുടെ വിശേഷങ്ങളിലേക്ക്...

സേവാഗ് സേവാഗ് തന്നെ
വിരമിച്ചാലും ഇല്ലെങ്കിലും സേവാഗ് സേവാഗ് തന്നെയാണ്. എം സി എല്ലിന്റെ ഉദ്ഘാടന പന്ത് തന്നെ സ്റ്റേഡിയത്തിലേക്ക് പറത്തിയാണ് ജെമിനി അറേബ്യന്‍സ് നായകന്‍ വീരേന്ദര്‍ സേവാഗ് കളി തുടങ്ങിയത്. 11 പന്തില്‍ 2 ഫോറും 1 സിക്‌സും സഹിതം 21 റണ്‍സെടുത്ത് വീരു പുറത്താകുമ്പോഴേക്കും ടീം സ്‌കോര്‍ 4.5 ഓവറില്‍ 54 ലെത്തിയിരുന്നു.

സങ്കക്കാരയുടെ ക്ലാസ്
വേണമെങ്കില്‍ ഇനിയും കുറച്ച് കാലം കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള ക്ലാസും കപ്പാസിറ്റിയും കുമാര്‍ സങ്കക്കാരയുടെ പക്കലുണ്ടെന്ന് തെളിയിച്ച മറ്റൊരു ഇന്നിംഗ്‌സ്. വെറും 43 പന്തില്‍ 86 റണ്‍സ്. 6 ഫോറുകള്‍. 7 സിക്‌സുകള്‍. 16.6 ഓവറില്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 196 ലെത്തിച്ചിരുന്നു സങ്ക.

ലെവി എന്ന അടിക്കാരന്‍
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റിച്ചാര്‍ഡ് ലെവിയാണ് സേവാഗിന് കൂട്ടായി ഓപ്പണ്‍ ചെയ്യാനെത്തിയത്. 43 പന്തില്‍ 62 റണ്‍സോടെ ലെവിയും തന്റെ ഭാഗം ഭംഗിയാക്കി. 20 ഓവറില്‍ 3 വിക്കറ്റിന് 234 റണ്‍സാണ് ജെമിനി അറേബ്യന്‍സ് അടിച്ചുകൂട്ടിയത്.

ഗാംഗുലി കളിച്ചില്ല
പരിക്ക് മൂലം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ നഷ്ടമായത് ലിബ്ര ലെജന്‍ഡ്‌സിന് തിരിച്ചടിയായി. ഗാംഗുലിയുടെ അഭാവത്തില്‍ കാലിസാണ് ടീമിനെ നയിച്ചത്. അടുത്ത കളിക്ക് ഗാംഗുലി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ

മുരളി നയിച്ചു
സഖ്‌ലൈന്‍ മുഷ്താഖ്, കൈല്‍ മില്‍സ്, നവേദ് ഉള്‍ ഹസന്‍ എന്നീ പരിചയ സമ്പന്നര്‍ക്കൊപ്പം സ്പിന്‍ ഇതിഹാസം മുരളീധരന്‍ കൂടി ചേര്‍ന്നതോടെ ജെമിനി അറേബ്യന്‍സിന്റെ ബൗളിംഗ് അതിശക്തമാകുന്നു. സഖ്‌ലൈന്‍ ഒഴികെയുള്ളവരെല്ലാം രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലിബ്രയെ 156ല്‍ ഒതുക്കാന്‍ ജെമിനി അറേബ്യന്‍സിനായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications