വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

27 ഓവറില്‍ 300 റണ്‍സ് ചേസ് ചെയ്ത ഇന്ത്യ! മിന്നിച്ച് വീരുവും ദാദയും

വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഈ വിജയം

ആരാധകരെ ത്രസിപ്പിച്ചിട്ടുള്ള ഒരുപാട് അവിശ്വസനീയ വിജയങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയിട്ടുണ്ട്. ഇവയില്‍ ചിലത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ തന്നെ നില്‍ക്കുകയും ചെയ്യുന്നു. അത്തരമൊരു അദ്ഭുതപ്പെടുത്തുന്ന ഇന്ത്യന്‍ വിജയത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒരിക്കല്‍ ഇന്ത്യ ഏകദിനത്തില്‍ 300 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം വെറും 27 ഓവറില്‍ ചേസ് ചെയ്തു വിജയിച്ചിരുന്നു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇത്.

സച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചുസച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചു

അന്നു ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത് നായകന്‍ സൗരവ് ഗാംഗുലിയും ഓപ്പണിങ് പങ്കാളിയായ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗുമായിരുന്നു. ഇരുവരുടെയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമായിരുന്നു ഇന്ത്യക്കു വിജയമൊരുക്കിയത്.

1

2002ല്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു വെസ്റ്റ് ഇന്‍ഡീസിനു മേല്‍ ഇന്ത്യയുടെ ഉജ്ജ്വല വിജയം. ഏഴു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയും തോറ്റ ശേഷമാണ് മൂന്നാം ഏകദിനം ജയിച്ച് ഇന്ത്യ തിരിച്ചുവന്നത്.
ഈ മല്‍സരത്തില്‍ 301 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു വിന്‍ഡീസ് നല്‍കിയത്. നിശ്ചിത 50 ഓവറില്‍ അവര്‍ അഞ്ചു വിക്കറ്റിനു 300 റണ്‍സെടുക്കുകയായിരുന്നു. രാംനരേഷ് സര്‍വന്‍ (84), ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (74), ക്രിസ് ഗെയ്ല്‍ (72) എന്നിവരുടെ ഇന്നിങ്‌സുകളാണ് വിന്‍ഡീസിനെ വലിയ ടോട്ടലിലെത്തിച്ചത്.

2


റണ്‍ചേസില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത് സൗരവ് ഗാംഗുലി- വീരേന്ദര്‍ സെവാഗ് സഖ്യമായിരുന്നു. തകര്‍പ്പന്‍ തുടക്കമായിരുന്നു ഇരുവരും ചേര്‍ന്ന് ടീമിന നല്‍കിയത്. ഓപ്പിങ് വിക്കറ്റില്‍ 196 റണ്‍സ് ഇരുവരും ചേര്‍ന്നു വാരിക്കൂട്ടി. എട്ടു റണ്‍സിനടുത്താണ് ഒരോവറില്‍ ഇരുവരും ചേര്‍ന്നെടുത്തത്.
ഇതിനിടെ സെവാഗ് സെഞ്ച്വറിയും ഗാംഗുലി ഫിഫ്റ്റിയും പൂര്‍ത്തിയാക്കിയിരുന്നു. 72 റണ്‍സെടുത്ത ദാദ മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. 83 ബോളില്‍ ഒമ്പതു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഗാംഗുലിയുടെ ഇന്നിങ്‌സ്.

94ല്‍ നില്‍ക്കെയും സിക്‌സ്, സമ്മര്‍ദ്ദമില്ലേ? വീരു നല്‍കിയ ക്ലാസ് മറുപടി

3

ഇന്ത്യന്‍ ടീം വിജയത്തിലേക്കു മുന്നേറവെയാണ് 27.1 ഓവറില്‍ ഒരു വിക്കറ്റിനു 200 റണ്‍സെടുത്തു നില്‍ക്കെ കളി തടസ്സപ്പെടുന്നത്. അപ്പോള്‍ വീരേന്ദര്‍ സെവാഗും (114) വിവിഎസ് ലക്ഷ്മണുമായിരുന്നു ക്രീസില്‍. വീരു 82 ബോളില്‍ 17 ബൗണ്ടറികളും രണ്ടു സിക്‌സുമടക്കമാണ് 114 റണ്‍സിലെത്തിയത്.
കാണികളുടെ ഭാഗത്തു നിന്നുണ്ടായ അനിഷ്ടസംഭവങ്ങളെ തുടര്‍ന്നായിരുന്നു കളി തടസ്സപ്പെട്ടത്. ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്ത ചില വിന്‍ഡീസ് താരങ്ങള്‍ക്കു നേരെ കാണികള്‍ കുപ്പിയെറിയുകയായിരുന്നു.

4

ജംഷഡ്പൂര്‍, നാഗ്പൂര്‍ എന്നീവിടങ്ങളില്‍ നടന്ന ആദ്യ രണ്ടു ഏകദിനങ്ങളിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിനു വേണ്ടി പകരക്കാരനായി ഫീല്‍ഡ് ചെയ്ത റയാന്‍ ഹിന്‍ഡ്‌സിനു നേരെയായിരുന്നു ലോങ് ഓഫില്‍ ഫീല്‍ഡ് ചെയ്യവെ ആദ്യം കുപ്പിയേറുണ്ടായത്. തുടര്‍ന്ന് വിന്‍ഡീസ് താരങ്ങള്‍ മാച്ച് റഫറി മൈക്ക് പ്രോക്ടറോടു പരാതി പറഞ്ഞു. സംഭവം ആവര്‍ത്തിച്ചാല്‍ കളിക്കാരെ ഗ്രൗണ്ടില്‍ നിന്നും തിരിച്ചുവിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്തിനാണ് ക്രിക്കറ്റര്‍ ബാറ്റ് കൊണ്ട് പിച്ചില്‍ തട്ടുന്നത്? കാരണങ്ങള്‍ ഒന്നല്ല, ഏഴെണ്ണം!

5

കുറച്ചു ഓവറുകള്‍ക്കു ശേഷം ഗാംഗുലിയെ പുറത്താക്കിയ വിന്‍ഡീസ് താരം വാസ്‌ബേര്‍ട്ട് ഡ്രേക്‌സിനു നേരെയും കാണികളില്‍ നിന്നു കുപ്പിയേറുണ്ടായി. ഇതോടെ വിന്‍ഡീസ് താരങ്ങള്‍ വീണ്ടും മാച്ച് റഫറിയെ സമീപിക്കുകയും അവര്‍ താരങ്ങളെ ഗ്രൗണ്ടില്‍ നിന്നും തിരിച്ചുവിളിക്കുകയുമായിരുന്നു.
കുപ്പിയേറുണ്ടായ ഭാഗത്തെ സ്റ്റാന്‍ഡ്‌സിലെ മുഴുവന്‍ കാണികളെയും തുടര്‍ന്ന് പോലീസ് ഒഴിപ്പിച്ചു. പക്ഷെ സ്റ്റേഡിയത്തിലെ മുഴുവന്‍ കാണികളെയും ഒഴിപ്പിക്കാതെ ഗ്രൗണ്ടിലിറങ്ങില്ലെന്നു വിന്‍ഡീസ് ടീം അറിയിച്ചു. ഇതോടെ മല്‍സരം ഉപേക്ഷിക്കപ്പെടുകയും ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു. 81 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 27.1 ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ വേണ്ടിയിരുന്നത് 120 റണ്‍സായിരുന്നു. പക്ഷെ ഇന്ത്യ അപ്പോള്‍ 200 റണ്‍സ് നേടിയിരുന്നു. ഇതോടെ 301 റണ്‍സെന്ന വിജയലക്ഷ്യം 28ാം ഓവറില്‍ തന്നെ ഇന്ത്യ മറികടക്കുകയുമായിരുന്നു. സെവാഗായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, June 22, 2022, 14:27 [IST]
Other articles published on Jun 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X