അശ്വിന് തുല്യം അശ്വിന്‍ മാത്രം... അശ്വിന്‍ ഇന്ത്യയുടെ വിലപിടിപ്പുള്ള താരമാകുന്നത് ഇങ്ങനെ!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് കുറവില്ല. സുനില്‍ ഗാവസ്‌കറും സച്ചിന്‍ തെണ്ടുല്‍ക്കറും തുടങ്ങി ഇപ്പോള്‍ വിരാട് കോലിയില്‍ വരെ എത്തിനില്‍ക്കുന്നു ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ നിര. ബാറ്റിംഗിലും ബൗളിംഗിലും സൂപ്പര്‍ താരങ്ങള്‍ ഇഷ്ടം പോലുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയെടുത്താല്‍ ഞെട്ടും. ഒരു കപില്‍ ദേവ്. കഴിഞ്ഞു. പിന്നെ അജിത് അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, യുവരാജ് സിംഗ് എന്നിങ്ങനെ ജഡേജ വരെയുളള മുട്ടുശാന്തിക്കാരുടെ പേരുകളേ ഉള്ളൂ...
Read Also: അശ്വിനും ഓവര്‍സീസ് സെഞ്ചുറി.. ധോണിയെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യല്‍ മീഡിയ...!
ഇന്ത്യന്‍ ക്രിക്കറ്റ് ടീം, പ്രത്യേകിച്ച് ടെസ്റ്റ് ടീം എക്കാലത്തും മിസ് ചെയ്തിരുന്ന ഈ ലിങ്കാണ് ആര്‍ അശ്വിന്‍ എന്ന തമിഴ്‌നാട്ടുകാരന്‍ നികത്തുന്നത് അല്ലെങ്കില്‍ നികത്താന്‍ പോകുന്നത്. അശ്വിനെ കൊണ്ടുവന്ന ധോണിക്ക് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും പറ്റാതിരുന്ന മാറ്റമാണ് വിരാട് കോലി ഏതാനും മാസങ്ങള്‍ കൊണ്ട് സാധ്യമാക്കിയത്. ഓള്‍റൗണ്ടര്‍ അശ്വിനെ ഇന്ത്യയുടെ വിലപിടിപ്പുള്ള കളിക്കാരനാക്കുന്നത് ഈ കാര്യങ്ങളാണ്... കാണൂ....

നമ്പര്‍ വണ്‍ ബൗളര്‍
ടെസ്റ്റില്‍ ഇന്ന് ലോക ഒന്നാം നമ്പര്‍ ബൗളറാണ് രവി ചന്ദ്രന്‍ അശ്വിന്‍ എന്ന ഈ ഓഫ് സ്പിന്നര്‍. ഇതിന് മുമ്പും അശ്വിന്‍ ഒന്നാം നമ്പറായിട്ടുണ്ട്. അശ്വിന്റെ ബൗളിംഗ് മികവിനെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ട എന്ന് തന്നെ.

ജനുവിന്‍ ബാറ്റ്‌സ്മാന്‍
ബൗളിംഗ് മാത്രമല്ല, ഡീസന്റായി ബാറ്റ് ചെയ്യാനുള്ള മികവും അശ്വിനുണ്ട്. ജൂനിയര്‍ ലെവവില്‍ ഓപ്പണറായി കളിച്ചിട്ടുള്ള അശ്വിന് ഒരു ടെസ്റ്റ് ബാറ്റ്‌സ്മാന് വേണ്ട അത്യാവശ്യം ടെക്‌നിക്കുകളെല്ലാം ഉണ്ട്. ബാക്ക് ഫുട്ടാണ് ശക്തി.

ബാറ്റിംഗ് റെക്കോര്‍ഡുകള്‍
33 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അശ്വിന് മൂന്ന് സെഞ്ചുറിയുണ്ട്. ആറ് അര്‍ധസെഞ്ചുറിയും. ഏഴാം നമ്പറിലും അതിലും താഴെയും ബാറ്റ് ചെയ്യേണ്ടി വന്നിട്ടുള്ള അശ്വിന് 33ന് മേലുള്ള ശരാശരിയും ഉണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അശ്വിന് സെഞ്ചുറിയുണ്ട്.

നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍
നമ്പര്‍ വണ്‍ ബൗളര്‍ മാത്രമല്ല, ഐ സി സി റാങ്കിംഗില്‍ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറുമാണ് അശ്വിന്‍. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ പിന്തള്ളിയാണ് അശ്വിന്‍ ഈ അര്‍ഹതപ്പെട്ട സ്ഥാനത്തെത്തിയത്.

ഇതാണ് കളി
വെസ്റ്റ് ഇന്‍ഡീസില്‍ ലോക ഒന്നാം നമ്പറിന് പറ്റിയ കളി തന്നെയാണ് അശ്വിന്‍ കളിച്ചത്. ബാറ്റ് ചെയ്യാന്‍ കിട്ടിയ ഏക അവസരത്തില്‍ സെഞ്ചുറി. രണ്ടാം ഇന്നിംഗ്‌സില്‍ 7 വിക്കറ്റുമായി മാന്‍ ഓഫ് ദ മാച്ചുമായി അശ്വിന്‍

ധോണി കളഞ്ഞ അവസരം
ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനാണ് ഇഷ്ടമെന്ന് അശ്വിന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ധോണിക്ക് കീഴില്‍ കളിക്കുമ്പോള്‍ അശ്വിന് ഇങ്ങനെ ഒരു ബാറ്റിംഗ് അവസരം അധികം കിട്ടിയില്ല. 7 ബാറ്റ്‌സ്മാന്‍മാരും 4 ബൗളര്‍മാരും എന്ന ധോണിയുടെ ടീം തിരഞ്ഞെടുപ്പ് തന്നെയായിരുന്നു വില്ലന്‍

കോലി അത്തരക്കാരനല്ല
എന്നാല്‍ പുതിയ ക്യാപ്റ്റന്‍ വിരാട് കോലി കുറച്ചുകൂടി അഗ്രസീവാണ്. ആറ് ബാറ്റ്‌സ്മാന്‍മാരും 5 ബൗളര്‍മാരും എന്നതാണ് കോലിയുടെ രീതി. അഞ്ച് ബൗളര്‍മാരില്‍ ഒരാള്‍ ഓള്‍റൗണ്ടര്‍. തല്‍ക്കാലം ഈ പദ്ധതിയിലെ ഓള്‍റൗണ്ടര്‍ അശ്വിനാണ്

കിട്ടിയ ചാന്‍സ് കളഞ്ഞില്ല
ആന്റിഗ്വ ടെസ്റ്റില്‍ സാഹയ്ക്കും മുന്നേ കോലി അശ്വിനെ ഇറക്കി. കിട്ടിയ അവസരം രണ്ടു കൈയ്യും നീട്ടി അശ്വിന്‍ സ്വീകരിക്കുകയും ചെയ്തു. അവസരം നല്‍കിയ കോലിക്കും കുംബ്ലെയ്ക്കും നന്ദി പറയാനും അശ്വിന്‍ മറന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications