വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പോലീസ്; ഇന്ത്യ - വിന്‍ഡീസ് ഒന്നാം ട്വന്റി20 അനിശ്ചിതത്വത്തില്‍

India vs West Indies: Mumbai Police refuse security for T20I match at Wankhede

മുംബൈ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം അനിശ്ചിതത്വത്തില്‍. ഡിസംബര്‍ ആറിന് മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരത്തിന് സുരക്ഷാ പ്രശ്‌നമുണ്ടെന്ന മുംബൈ പോലീസ് അറിയിപ്പാണ് അനിശ്വിതത്വം സൃഷ്ടിക്കുന്നത്. ഡിസംബര്‍ ആറിന് മഹാപരിനിര്‍വന്‍ ഡിവാസ് ആഘോഷം നടക്കുകയാണ്. കൂടാതെ ബാബ്‌രി മസ്ജിദ് തകര്‍ത്ത ദിവസം കൂടിയാണ്. രാമക്ഷേത്രം പണിയണമെന്ന സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യ വാര്‍ഷികമായതിനാല്‍ നഗരമെങ്ങും കടുത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

കൂടാതെ ഡോക്ടര്‍ ബാബാസാഹിദ് അംബേദ്കറുടെ ചരമവാര്‍ഷികവും ഇതേ ദിവസമാണ്. അതിനാല്‍ത്തന്നെ ക്രിക്കറ്റ് മത്സരത്തിന് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് മുംബൈ പോലീസ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ക്രിക്കറ്റ് നടത്തുന്നതിന് മുംബൈ പോലീസിലെ 25 ശതമാനത്തോളം പോലീസിനെ ആവശ്യമാണ്.

ഷൂട്ടിങ് ലോകകപ്പ് ഫൈനല്‍; ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ മെഡല്‍ കൂടിഷൂട്ടിങ് ലോകകപ്പ് ഫൈനല്‍; ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ മെഡല്‍ കൂടി

india-test

അന്നേ ദിവസം ഇത്രയും പോലീസുകാരെ വിട്ടുനല്‍കിയാല്‍ മറ്റ് സുരക്ഷാക്രമീകരണങ്ങളെ ബാധിക്കുമെന്നാണ് മുംബൈ പോലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോ ബിസിസിഐയോ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല. മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന നവംബര്‍ 25ന് ആരംഭിക്കാനിരിക്കെ മുംബൈ പോലീസ് റിപ്പോര്‍ട്ട് മത്സരത്തിന്റെ നടത്തപ്പിന് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. മൂന്ന് വീതം ട്വന്റി20യും ഏകദിനവുമാണ് ഇന്ത്യയും-വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നത്.

Story first published: Thursday, November 21, 2019, 17:03 [IST]
Other articles published on Nov 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X