Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ 'ക്യാപ്റ്റന്‍ കൂള്‍' രഹസ്യം ചോര്‍ത്തി ഓസീസ് താരം ഷെയിന്‍ വാട്‌സണ്‍

ചെന്നൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിയുടെ പ്രധാന പ്രത്യേകതയായി വിലയിരുത്തുന്നത് ഏതു പ്രതിസന്ധിയിലും പതറാത്ത മാനസികനിലയാണ്. ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേര് ധോണിക്ക് വന്നുചേര്‍ന്നതും മറ്റൊന്നും കൊണ്ടല്ല. പല മാധ്യമങ്ങളും പലവട്ടം ചര്‍ച്ച ചെയ്ത കാര്യമാണ് ധോണിയുടെ ആത്മവിശ്വാസം തെളിഞ്ഞുനില്‍ക്കുന്ന ഭാവം.

ഇപ്പോഴിതാ ഐപിഎല്ലിനിടയിലും അത് മാധ്യമങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയമാകുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ധോണിയുടെ സഹതാരം ഷെയിന്‍ വാട്‌സണ്‍ പറയുന്നത് ക്യാപ്റ്റന്‍ കൂളിന്റെ രഹസ്യം താന്‍ കണ്ടെത്തിയെന്നാണ്. ഉറക്കമാണ് ധോണിയുടെ ഫീല്‍ഡിലെ ചുറുചുറുക്കിന്റെ രഹസ്യമെന്ന് വാട്‌സണ്‍ പറഞ്ഞു.

shane

പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമെല്ലാം ധോണിയെ അധികനേരം കണ്ടുകിട്ടില്ല. ധോണി അദ്ദേഹത്തിന്റെ ഉറക്കിന് അത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കുകയെന്നാണ് ധോണിക്കൊപ്പം കളിക്കുന്നതും അത് കളിക്കാരിലുണ്ടാക്കുന്ന പരിചയസമ്പന്നതയുമാണെന്നും ഓസീസ് താരം ചൂണ്ടിക്കാട്ടി.

ഇത്തവണ ഐപിഎല്ലിന് മുന്‍പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ധോണിയുടെ ഫോം. തട്ടുതര്‍പ്പന്‍ ബാറ്റിങ് പാടവം നഷ്ടപ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ടീമില്‍ തുടരുന്നതുപോലും സംശയത്തിനിടയാക്കി. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി പഴയ ഫോമിലേക്ക് തിരിച്ചെത്തിയ ധോണി ടീമിന്റെ മുഖ്യ റണ്‍ മെഷീനായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

Story first published: Wednesday, May 2, 2018, 8:46 [IST]
Other articles published on May 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+