വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റ്: ബംഗ്ലാദേശ് 149ന് പുറത്ത്; വിന്‍ഡീസ് കൂറ്റന്‍ ലീഡിലേക്ക്

കിങ്സ്റ്റണ്‍ (അമേരിക്ക): ബാംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് കൂറ്റന്‍ ലീഡിലേക്ക്. ഒന്നാമിന്നിങ്‌സില്‍ വിന്‍ഡീസ് 354 റണ്‍സെടുത്ത് പുറത്തായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് ഒന്നാമിന്നിങ്‌സില്‍ 149 റണ്‍സിന് പുറത്താവുകയായിരുന്നു. മികച്ച ലീഡ് നേടി രണ്ടാമിന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 19 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കേ വിന്‍ഡീസിന് 224 റണ്‍സിന്റെ മികച്ച ലീഡുണ്ട്.

cricket

നേരത്തെ, അഞ്ച് വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറാണ് ഒന്നാമിന്നിങ്‌സില്‍ ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകര്‍ത്തത്. ഷാനോണ്‍ ഗബ്രിയേലും കീമോ പവലും രണ്ട് വിക്കറ്റ് വീതം നേടി. 47 റണ്‍സെടുത്ത് ഓപ്പണര്‍ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍.

ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറി നേടി ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന്റെ (8) വിക്കറ്റാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് നഷ്ടമായത്. ബ്രാത്‌വെയ്റ്റിനെ സ്പിന്നര്‍ ശാക്വിബുല്‍ ഹസന്‍ ബൗള്‍ഡാക്കുകയായിരുന്നു.

Story first published: Saturday, July 14, 2018, 9:12 [IST]
Other articles published on Jul 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X