Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന് സെഞ്ച്വറി; കടുവകള്‍ക്കെതിരേ കരീബിയക്ക് മികച്ച തുടക്കം

കിങ്സ്റ്റണ്‍ (അമേരിക്ക): തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് സെഞ്ച്വറിയുമായി കരുത്ത് കാണിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരേ വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാംദിനം കളിനിര്ത്തുമ്പോള്‍ നാല് വിക്കറ്റിന് 295 റണ്‍സെന്ന മികച്ച നിലയിലാണ്.

West Indies

279 പന്തില്‍ ഒമ്പത് ബൗണ്ടറിയോടെ 110 റണ്‍സെടുത്താണ് അമേരിക്കന്‍ പര്യടനത്തിലെ രണ്ടാം സെഞ്ച്വറി ബ്രാത്‌വെയ്റ്റ് പിന്നിട്ടത്. ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ അര്‍ധസെഞ്ച്വറിയുമായി ഷിംറോണ്‍ ഹെറ്റ്മയറും (84*) റോസ്റ്റന്‍ ചേസുമാണ് (16*) ക്രീസില്‍. ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 219 റണ്‍സിനും തോറ്റതിനാല്‍ രണ്ട് മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കൈവിടാതിരിക്കാന്‍ ബംഗ്ലാദേശിന് രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമായിരിക്കുകയാണ്.

Story first published: Friday, July 13, 2018, 20:09 [IST]
Other articles published on Jul 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+