
രോഹിത് ശര്‍മ
തന്റെ ഇഷ്ട ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ 82 റണ്‍സാണ് രോഹിത് ശര്‍മ ഇത്തവണ അടിച്ചത്. ഇന്ത്യയെ ശരിക്കും രക്ഷിച്ച രോഹിതിന്റെ ഇന്നിംഗ്‌സിലെ ഓരോ റണ്‍സിനും ക്യാപ്റ്റന്‍ വിരാട് കോലി ആത്മാര്‍ഥമായി കയ്യടിക്കുന്നുണ്ടായിരുന്നു.

രവീന്ദ്ര ജഡേജ
വന്നയുടനെ ഒരു സിക്‌സറടിച്ച രീവന്ദ്ര ജഡേജ ഒരു സിക്‌സ് കൂടി പറത്താനുള്ള ശ്രമത്തിനിടെയാണ് ഔട്ടായത്. സമ്പാദ്യം നാല് പന്തില്‍ ആറ് റണ്‍സ്.

ആര്‍ അശ്വിന്‍
5 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിന്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 106 റണ്‍സ്. ഒന്നാം ഇന്നിംഗ്‌സിലെ 112 റണ്‍സ് കൂടി ചേര്‍ത്ത് 208 റണ്‍സിന്റെ ലീഡ്.

കോലി ശ്രമിച്ചുനോക്കി
മനോഹരമായ സ്‌ട്രോക്ക് പ്ലേയിലൂടെ ന്യൂസിലന്‍ഡിനെതിരെ പ്രത്യാക്രമണം നടത്തിയ വിരാട് കോലി 45 റണ്‍സെടുത്തു. ട്രെന്റ് ബൗള്‍ട്ടിന്റെ ഒരു അസാധ്യപന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

അജിന്‍ക്യ രഹാനെ
മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെ 1 റണ്ണിന് പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. ആദ്യ ഇന്നിംഗ്‌സില്‍ 77 റണ്‍സെടുത്തിരുന്നു രഹാനെ.

ശിഖര്‍ ധവാന്‍
തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ശിഖര്‍ ധവാന് പറ്റിയില്ല. 32 പന്തില്‍ 4 ബൗണ്ടറികളോടെ 17 റണ്‍സാണ് ധവാന്‍ എടുത്തത്. ഇന്ത്യ 34ന് മൂന്ന് വിക്കറ്റ്.

ചേതേശ്വര്‍ പൂജാര
വെറും 4 റണ്‍സെടുക്കാനേ പൂജാരയ്ക്ക് ഇത്തവണ കഴിഞ്ഞുള്ളൂ. ഹെന്റിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഒന്നാം ഇന്നിംഗ്‌സില്‍ 87 റണ്‍സെടുത്ത പൂജാരയായിരുന്നു ടോപ് സ്‌കോറര്‍.

മുരളി വിജയ് വീണ്ടും പരാജയം
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. 7 റണ്‍സെടുത്ത മുരളി വിജയ് ആണ് പുറത്തായത്. ഹെന്റിക്കാണ് വിക്കറ്റ്. ഒന്നാം ഇന്നിംഗ്‌സിലും വിജയ് ചെറിയ സ്‌കോറിന് പുറത്തായിരുന്നു.

ഭുവനേശ്വറാണ് താരം
15 ഓവറില്‍ 48 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയുടെ താരമായത്. ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവ് മത്സരം കൂടിയാണ് ഇത്.

ഷമിയും മോശമാക്കിയില്ല
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും ഒട്ടും മോശമാക്കിയില്ല. 18 ഓവര്‍ പന്തെറിഞ്ഞ ഷമി 70 റണ്‍സിന് മൂന്ന് പേരെയാണ് പുറത്താക്കിയത്.

സ്പിന്‍ ദ്വയം മങ്ങി
20 ഓവര്‍ മാത്രമേ അശ്വിനും ജഡേജയും പന്തെറിഞ്ഞുള്ളൂ. പക്ഷേ 77 റണ്‍സ് വഴങ്ങി. അശ്വിന്‍ 8 ഓവറില്‍ 33 റണ്‍സ് വഴങ്ങി 1 വിക്കറ്റെടുത്തപ്പോള്‍ ജഡേജ 40 റണ്‍സിന് 1 വിക്കറ്റെടുത്തു.

ജീതന്‍ പട്ടേല്‍
ഓഫ് സ്പിന്നര്‍ ജീതന്‍ പട്ടേലാണ് ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായത്. നേരത്തെ രണ്ട് വിക്കറ്റും പട്ടേല്‍ വീഴ്ത്തിയിരുന്നു.


Click it and Unblock the Notifications











