കൊൽക്കത്ത ടെസ്റ്റിൽ ന്യൂസിലാൻഡ് ഏഴിന് 224; ഭുവനേശ്വർ കുമാറിന് 5 വിക്കറ്റ്
കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 316 റണ്‍സിന് ഓളൗട്ടായി. രണ്ടാം ദിവസം ഏഴ് വിക്കറ്റിന് 239 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ സാഹയുടെ അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തിലാണ് 300 കടന്നത്. ജഡേജയും മുഹമ്മദ് ഷമിയും 14 വീതം റണ്‍സടിച്ചു. കൊല്‍ക്കത്ത ടെസ്റ്റിലെ രണ്ടാം ദിവസത്തെ ലൈവ് കാഴ്ചകളിലേക്ക്..

ലൂക്ക് റോഞ്ചി
35 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലൂക്ക് റോഞ്ചിയുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ജഡേജ റോഞ്ചിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 52 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് റോഞ്ചി 35 റണ്‍സെടുത്തത്.

ഗുപ്ടില്‍ വീണ്ടും പരാജയം
13 പന്തില്‍ 13 റണ്‍സെടുത്താണ് മാര്‍ട്ടിന്‍ ഗുപ്ടില്‍ പുറത്തായത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. കാണ്‍പൂര്‍ ടെസ്റ്റിലും ഗുപ്ടില്‍ പരാജയമായിരുന്നു.

ലാത്തം തുടക്കത്തിലേ പോയി
രണ്ടാം ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. 1 റണ്‍സെടുത്ത ലാത്തമാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്.

വില്യംസന്റെ അഭാവം
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ അഭാവത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യന്‍ ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ടെയ്‌ലറാണ് കീവിസിനെ കൊല്‍ക്കത്തയില്‍ നയിക്കുന്നത്.

സാഹയുടെ ഫിഫ്റ്റി
54 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് ഇന്ത്യയെ 300 കടത്തിയത്. 85 പന്തുകള്‍ നേരിട്ട സാഹ രണ്ട് സിക്‌സും 7 ഫോറും അടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications