ബാറ്റിംഗ് നിര വീണ്ടും തകര്‍ന്നു, ഇന്ത്യ 239/7.. കോലി (9), വിജയ് (9), രോഹിത് (2) ധവാൻ (1) പരാജയം!
കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടിആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ ഒന്നാം ദിനം കളി നിർത്തുന്പോൾ 7 വിക്കറ്റിന് 239 റൺസ് എന്ന നിലയിലാണ്. ടോസ് കിട്ടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യയ്ക്ക് കൊല്‍ക്കത്തയില്‍ കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. രാഹുലിന് പകരം ധവാൻ, ഉമേഷ് യാദവിന് പകരം ഭുവനേശ്വർ കുമാർ എന്നിവരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. ഒന്നാം ദിവസത്തെ കളി കാഴ്ചകളിലേക്ക്

ബൗളിംഗ് സ്മാര്‍ട്ട്
രണ്ടാം ടെസ്റ്റിന് ടീമിലെത്തിയ ഹെന്റിയും (3 വിക്കറ്റ്) പട്ടേലും (2 വിക്കറ്റ്) ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.

അശ്വിന്‍ പുറത്തായി
33 പന്തില്‍ 26 റണ്‍സെടുത്ത അശ്വിനാണ് ഏറ്റവും ഒടുവില്‍ പുറത്തായത്. ജഡേജയും സാഹയും ക്രീസിലുണ്ട്.

രോഹിത് ശര്‍മ
കഴിഞ്ഞ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ പക്ഷേ ഇത്തവണ പരാജയപ്പെട്ടു. സ്‌കോര്‍ വെറും 2 റണ്‍സ്.

രഹാനെയും മോശമല്ല
പൂജാരയ്‌ക്കൊപ്പം മധ്യനിരയില്‍ രഹാനെയും ഉറച്ചുനിന്നു പോരുതി. 77 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം.

പൂജാര രക്ഷിച്ചു
87 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. പൂജാര തന്നെയാണ് ടോപ് സ്‌കോറര്‍ ആയതും.

കോലിയും പുറത്ത്
9 റൺസാണ് ക്യാപ്റ്റൻ വിരാട് കോലിയുടെ സംഭാവന. ഒന്നാം ടെസ്റ്റിലും കോലി രണ്ട് ഇന്നിഗ്സുകളിലും പരാജയമായിരുന്നു.

വിജയും പുറത്ത്
മുരളി വിജയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമതായി നഷ്ടമായത്. മുരളി വിജയ് 9 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ വിജയ് രണ്ടിന്നിംഗ്‌സിലും അര്‍ധസെഞ്ചുറി അടിച്ചിരുന്നു.

ധവാന്‍ വീണ്ടും പരാജയം
ഗൗതം ഗംഭീറിനെ തഴഞ്ഞ വിരാട് കോലി ധവാനെ ടീമിലെടുത്തു. പക്ഷേ വെറും 1 റണ്ണിന് പുറത്താകാനായിരുന്നു ധവാന്റെ വിധി. തിരിച്ചുവരവില്‍ നിരാശപ്പെടുത്തിയ ധവാന്‍ 10 പന്തുകളില്‍ നിന്നാണ് 1 റണ്‍സെടുത്തത്. ഹെന്റിക്കാണ് വിക്കറ്റ്.

ഗംഭീര്‍ ഔട്ട്
രണ്ട് വര്‍ഷത്തിന് ശേഷം ടീമിലെതത്തിയ ഗൗതം ഗംഭീറിന് അവസാന ഇലവനില്‍ ഇടം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ അതുണ്ടായില്ല. മികച്ച ഫോമില്‍ കളിക്കുന്ന ഗംഭീറിനെ ധവാന് വേണ്ടിയാണ് കോലി തഴഞ്ഞത്.

ധവാന്റെ ഭാഗ്യം
കെ എല്‍ രാഹുല്‍ ടീമിലെത്തിയതോടെയാണ് ധവാന് ഓപ്പണിംഗ് സ്ഥാനം നഷ്ടമായത്. എന്നാല്‍ പരമ്പരയ്ക്കിടെ രാഹുലിന് പരിക്കേറ്റത് ധവാന് തിരിച്ചുവരവിനുള്ള അവസരമായി. ഗംഭീറിനെ തഴഞ്ഞ് കോലി ധവാനെ ടീമിലെടുക്കുകയും ചെയ്തു. പക്ഷേ അത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.

വീണ്ടും ടോസ്
ന്യൂസിലന്‍ഡിനെതിരായ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാണ്‍പൂരിലും ഇന്ത്യയ്ക്ക് ടോസ് കിട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കളി 197 റണ്‍സിനാണ് ജയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications