For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അനായാസം, ഉജ്ജ്വലം ഇന്ത്യ, ടെസ്റ്റ് പരമ്പര തൂത്തുവാരി... തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്

ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയവും പരമ്പരയും | Oneindia Malayalam

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ആതിഥേയരായ ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തിലും ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ രണ്ട് മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കോലിപ്പട 2-0ന് കൈക്കലാക്കുകയായിരുന്നു.

ഇന്ത്യയുടെ ഉമേഷ് യാദവിനെ മാന്‍ ഓഫ് ദി മാച്ചായും യുവ ബാറ്റിങ് സെന്‍സേഷന്‍ പൃഥി ഷായെ മാന്‍ ഓഫ് ദി സീരിസായും തിരഞ്ഞെടുത്തു. 18 കാരനായ ഷായുടെ കന്നി ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇത്.

ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 272 റണ്‍സിനും വിജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിലും വെല്ലുവിളിയില്ലാതെ വിജയക്കൊടി നാട്ടുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യ സ്വന്തമാക്കിയത്.

മൂന്നാംദിനം കടക്കാതെ വിന്‍ഡീസ്

മൂന്നാംദിനം കടക്കാതെ വിന്‍ഡീസ്

പരമ്പരയിലെ രണ്ട് ടെസ്റ്റ് മല്‍സരങ്ങളിലും വിന്‍ഡീസിന് നാലാം ദിനത്തേക്ക് മല്‍സരം നീട്ടി കൊണ്ടുപോവാന്‍ പോലുമായില്ല. മല്‍സരത്തിലുടനീളം വിന്‍ഡീസിനെ ദുര്‍ബലമാക്കിയ ഇന്ത്യ രണ്ട് ടെസ്റ്റുകളിലും മൂന്നാംദിനം തന്നെ വിജയം കൊയ്യുകയായിരുന്നു.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 367 റണ്‍സിലൊതുങ്ങി

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 367 റണ്‍സിലൊതുങ്ങി

വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 311ന് മറുപടിയില്‍ ഇന്ത്യ 367 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. നാലിന് 308 റണ്‍സെന്ന നിലയില്‍ ബാറ്റിങാരംഭിച്ച ഇന്ത്യയെ 367 റണ്‍സിലൊതുക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞു. ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് 59 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യക്ക് ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ നഷ്ടമായത്.

റിഷഭ് പന്ത് (92), അജിന്‍ക്യ രഹാനെ (80), പൃഥി ഷാ (70), ക്യാപ്റ്റന്‍ വിരാട് കോലി (45), ആര്‍ അശ്വിന്‍ (35) എന്നിവരാണ് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ തിളങ്ങിയത്. 134 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് പന്തിന്റെ ഇന്നിങ്‌സ്.

56 റണ്‍സിന്റെ ലീഡുമായി ഇന്ത്യ

56 റണ്‍സിന്റെ ലീഡുമായി ഇന്ത്യ

മൂന്നാംദിനം വിന്‍ഡീസ് ബൗളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ ഇന്ത്യയുടെ ലീഡ് 56 റണ്‍സിലൊതുങ്ങുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ബൗളിങ് നിരയില്‍ മികച്ചുനിന്നത്. 84ാം ഓവറില്‍ അജിന്‍ക്യ രഹാനെയെയും രവീന്ദ്ര ജഡേജയെയും വിക്കറ്റിനു മുന്നില്‍ കുരുക്കി ഹോള്‍ഡര്‍ ഇന്ത്യയെ മികച്ച ലീഡ് നേടുന്നതില്‍ നിന്ന് തഴയുകയായിരുന്നു. ഹോള്‍ഡറെ കൂടാതെ ഷാനോണ്‍ ഗാബ്രിയേല്‍ മൂന്നും ജൊമേല്‍ വാറിക്കന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ചെറുത്ത് നില്‍ക്കാതെ വിന്‍ഡീസ്

ചെറുത്ത് നില്‍ക്കാതെ വിന്‍ഡീസ്

രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയുടെ പേസ്, സ്പിന്‍ ആക്രമണത്തിനു മുന്നില്‍ സന്ദര്‍ശകര്‍ക്ക് പൊരുതി നില്‍ക്കാന്‍ പോലുമായില്ല. ഇതോടെ വിന്‍ഡീസിന്റെ രണ്ടാമിന്നിങ്‌സ് 127 റണ്‍സില്‍ അവസാനിച്ചു. സുനില്‍ അംബ്രിസ് (38), ഷായ് ഹോപ്പ് (28), ജേസന്‍ ഹോള്‍ഡര്‍ (19), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (17), ദേവേന്ദ്ര ബിഷോ (10*) എന്നിവര്‍ക്കു മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കാണാനായത്.

10 വിക്കറ്റുമായി ഉമേഷ് യാദവ്

10 വിക്കറ്റുമായി ഉമേഷ് യാദവ്

ഒന്നാമിന്നിങ്‌സിലേത് പോലെ രണ്ടാമിന്നിങ്‌സിലും പേസര്‍ ഉമേഷ് യാദവാണ് ഇന്ത്യന്‍ നിരയില്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. രണ്ടാമിന്നിങ്‌സില്‍ നാല് വിക്കറ്റുകളാണ് ഉമേഷ് നേടിയത്. രണ്ടാമിന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഉമേഷ് വിന്‍ഡീസ് പതനത്തിന് തുടക്കമിടുകയായിരുന്നു. ഇതോടെ രണ്ടിന്നിങ്‌സുകളിലായി ഉമേഷിന്റെ വിക്കറ്റ് നേട്ടം 10 ആയി. കരിയറിലാദ്യമായാണ് ഉമേഷ് ഒരു ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി 10 വിക്കറ്റ് നേടുന്നത്. ഇന്ത്യയില്‍ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ പേസ് ബൗളര്‍ കൂടിയാണ് ഉമേഷ്.

നേരത്തെ, ഒന്നാമിന്നിങ്‌സില്‍ ഉമേഷ് ആറ് വിക്കറ്റുകള്‍ നേടിയിരുന്നു. ഉമേഷിനു പുറമേ രവീന്ദ്ര ജഡേജ മൂന്നും ആര്‍ അശ്വിന്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി വിന്‍ഡീസിന്റെ രണ്ടാമിന്നിങ്‌സ് വേഗത്തില്‍ അവസാനിപ്പിച്ചു.

ഇന്ത്യന്‍ ലക്ഷ്യം 72 റണ്‍സ്

ഇന്ത്യന്‍ ലക്ഷ്യം 72 റണ്‍സ്

രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് 127 റണ്‍സിന് പുറത്തായതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 72 റണ്‍സ് മാത്രമായി. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും (33*) പൃഥി ഷായും (33*) അനായാസം ബാറ്റ് വീശിയതോടെ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മൂന്നാംദിനം തന്നെ ഉജ്ജ്വല വിജയം കരസ്ഥമാക്കുകയായിരുന്നു. വിജയത്തിന് ഒരു റണ്‍സ് മാത്രം ബാക്കിനില്‍ക്കേ രണ്ടാമിന്നിങ്‌സിലെ 17ാം ഓവറിലെ ആദ്യ പന്തില്‍ ബിഷോവിനെ ബൗണ്ടറി കടത്തി പൃഥി ഷായാണ് ഇന്ത്യയുടെ വിജയറണ്‍ നേടിയത്. 45 പന്തില്‍ നാല് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഷായുടെ ഇന്നിങ്‌സെങ്കില്‍ 53 പന്തില്‍ ഓരോ വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്.

ഇനി ഏകദിന പരമ്പര

ഇനി ഏകദിന പരമ്പര

ടെസ്റ്റ് പരമ്പര അനായാസം സ്വന്തമാക്കിയ ഇന്ത്യക്ക് ഇനി വിന്‍ഡീസിനെതിരേ ശേഷിക്കുന്നത് ഏകദിന, ടി-ട്വന്റി പരമ്പരകളാണ്. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഒക്ടബോര്‍ 21ന് ഗുവാഹത്തിയില്‍ അരങ്ങേറും. പരമ്പരയിലെ അഞ്ചാം ഏകദിനം നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കും. അതിനു ശേഷം മൂന്ന് ടി-ട്വന്റികളിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുക. നവംബര്‍ നാലിന് കൊല്‍ക്കത്തയിലാണ് ഒന്നാം ടി-ട്വന്റി. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം അവസാനിക്കുന്നത് നവംബര്‍ 11ന് ചെന്നൈയില്‍ നടക്കുന്ന മൂന്നാം ടി-ട്വന്റി മല്‍സരത്തോട് കൂടിയാണ്.

Story first published: Sunday, October 14, 2018, 17:49 [IST]
Other articles published on Oct 14, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+