കൊല്‍ക്കത്തയില്‍ ന്യൂസിലന്‍ഡ് 197 ഓളൗട്ട്... ഇന്ത്യയ്ക് 178 റണ്‍സ് വിജയം, പരമ്പര, ഒന്നാം റാങ്ക്!
കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 197 റണ്‍സിന് ഓളൗട്ടായി. ജയിക്കാന്‍ 376 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് 200 റണ്‍സിലെത്താന്‍ പോലും കഴിഞ്ഞില്ല. 81.1 ഓവറില്‍ അവരുടെ ചെറുത്തുനില്‍പ് അവസാനിച്ചു. ഇന്ത്യയ്ക്ക് 178 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റിലും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. പരമ്പരയില്‍ ഇനി ഒരു മത്സരം കൂടിയേ ബാക്കിയുള്ളൂ. മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഐ സി സി റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇരട്ടിമധുരമായി. ബാറ്റിംഗിലും ബൗളിംഗിലും ആവേശം നിറഞ്ഞുനിന്ന രണ്ടാം ടെസ്റ്റിലെ ഹൈലൈറ്റ്‌സ് ഇങ്ങനെ...

മാന്‍ ഓഫ് ദ മാച്ച് സാഹ
ഇന്ത്യയുടെ രണ്ടിന്നിംഗ്‌സിലും അര്‍ധസെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ് മാന്‍ ഓഫ് ദ മാച്ച്. ഒന്നാം ഇന്നിംഗ്‌സില്‍ 54ഉം രണ്ടാം ഇന്നിംഗ്‌സില്‍ 58ഉം റണ്‍സാണ് സാഹ നേടിയത്. രണ്ടും നോട്ടൗട്ട്.

ഷമി തകര്‍ത്തു
ന്യൂസിലന്‍ഡിന്റെ ആറ് വിക്കറ്റുകളാണ് മുഹമ്മദ് ഷമി വീഴ്ത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 18 ഓവറില്‍ 70 റണ്‍സിന് 3 വിക്കറ്റും രണ്ടാം ഇന്നിംഗ്‌സില്‍ 46 റണ്‍സിന് 3 വിക്കറ്റും.

ഭുവനേശ്വറും മോശമല്ല
ഒന്നാം ഇന്നിംഗ്‌സില്‍ 5 വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറിന് രണ്ടാം ഇന്നിംഗ്‌സില്‍ 1 വിക്കറ്റ് കിട്ടി. ആകെ സമ്പാദ്യം 6 വിക്കറ്റ്.

അശ്വിനും ജഡേജയും
ഒന്നാം ഇന്നിംഗ്‌സില്‍ ഓരോ വിക്കറ്റ് വീതം കിട്ടിയ അശ്വിനും ജഡേജയും അടുത്ത അവസരത്തില്‍ തിരിച്ചടിച്ചു. രണ്ടുപേരും മൂന്ന് വീതം വിക്കറ്റുകളാണ് രണ്ടാം ഇന്നംഗ്‌സില്‍ വീഴ്ത്തിയത്.

രോഹിത് ശര്‍മ
82 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം കെട്ടഴിച്ച രോഹിത് ശര്‍മയാണ് ഇന്ത്യയുടെ താരമായത്. രണ്ടാം ഇന്നിംഗ്‌സില്‍ കോലി, സാഹ എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ രോഹിതിന് കഴിഞ്ഞു.

പൊരുതിയത് ലാത്തം
അസാധ്യമായ ബാറ്റിംഗ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിന് വേണ്ടി 74 റണ്‍സെടുത്ത ഓപ്പണര്‍ ലാത്തമാണ് പൊരുതിയത്. ഗുപ്ടിലിനും നിക്കോള്‍സിനും റോഞ്ചിക്കും മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications