Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഡ്‌സില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ; 128 റണ്‍സിനു മുന്നില്‍

ലീഡ്‌സ്: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ബൗളിങിനു പുറമേ ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയപ്പോള്‍ ലീഡ്‌സ് ടെസ്റ്റില്‍ ആതിഥേയര്‍ മികച്ച ലീഡിലേക്ക് കുതിക്കുന്നു. പാകിസ്താന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 174ന് മറുപടിയായി രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റിന് 302 റണ്‍സെന്ന മികച്ച നിലയിലാണ് ഇംഗ്ലണ്ട്. മൂന്ന് വിക്കറ്റ് കൈയിലിരിക്കേ ഇംഗ്ലണ്ടിന് 128 റണ്‍സിന്റെ മികച്ച ലീഡുണ്ട്. മഴയെ തുടര്‍ന്ന് 31 ഓവറോളം രണ്ടാംദിനം നഷ്ടപ്പെട്ടു.

cricket

34 റണ്‍സുമായി ജോസ് ബട്‌ലറും 16 റണ്‍സോടെ സാം ഖുറനുമാണ് ക്രീസില്‍. ഡൊമിനിക് ബെസ്സ് (49), അലെസ്റ്റര്‍ കുക്ക് (46), ക്യാപ്റ്റന്‍ ജോ റൂട്ട് (45) എന്നിവരാണ് ഇംഗ്ലണ്ട് നിരയിലെ പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താനു വേണ്ടി മുഹമ്മദ് ആമിറും ഫഹീം അഷ്‌റഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി, ഷാദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Story first published: Sunday, June 3, 2018, 12:52 [IST]
Other articles published on Jun 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+