വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തകര്‍പ്പന്‍ ജയം, സിംബാബ്‌വെയോട് പകരം ചോദിച്ച് ബംഗ്ലാ കടുവകള്‍; പരമ്പര സമനിലയില്‍

ധക്ക: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്ക് സിംബാബ്‌വെയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ആതിഥേയരായ ബംഗ്ലാദേശ്. പരമ്പരയിലെ നിര്‍ണായക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 218 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ബംഗ്ലാദേശിനായി. നേരത്തെ, പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ സിംബാബ്‌വെ 151 റണ്‍സിന് ബംഗ്ലാദേശിനെ ഞെട്ടിച്ചിരുന്നു.

അര്‍ജന്റീന ഫാന്‍സിന് ആഹ്ലാദിക്കാം... മെസ്സി തിരിച്ചെത്തുന്നു, മടങ്ങിവരവ് അടുത്ത വര്‍ഷമെന്ന് സൂചന അര്‍ജന്റീന ഫാന്‍സിന് ആഹ്ലാദിക്കാം... മെസ്സി തിരിച്ചെത്തുന്നു, മടങ്ങിവരവ് അടുത്ത വര്‍ഷമെന്ന് സൂചന

443 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് രണ്ടാമിന്നിങ്‌സില്‍ ബംഗ്ലാദേശ് സിംബാബ്‌വെയ്ക്ക് നല്‍കിയത്. എന്നാല്‍, അഞ്ചാംദിനത്തിലെ രണ്ടാം സെഷനില്‍ സമനില പോലും പിടിക്കാനാവാതെ 224 റണ്‍സിന് സിംബാബ്‌വെ കൂടാരം കയറുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാമിന്നിങ്‌സിലും സെഞ്ച്വറിയുമായി തിളങ്ങിയ ബ്രെന്‍ഡന്‍ ടെയ്‌ലര്‍ (106*) മാത്രമാണ് സിംബാബ്‌വെ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നത്. പുറത്താവാതെ 167 പന്തില്‍ 10 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ടെയ്‌ലറിന്റെ ഇന്നിങ്‌സ്. സ്‌കോര്‍: ബംഗ്ലാദേശ് 522/7 ഡിക്ലയേര്‍ഡ്, 224/6 ഡിക്ലയേര്‍ഡ്. സിംബാബ്‌വെ 304, 224.

second test bangladesh beat zimbabwe

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസന്‍ മിറാസാണ് രണ്ടാമിന്നിങ്‌സില്‍ ബംഗ്ലാദേശ് ബൗളിങ് നിരയില്‍ മിന്നിയത്. 18.1 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ഒന്നാമിന്നിങ്‌സില്‍ മിറാസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. തൈജുല്‍ ഇസ്ലാം രണ്ടും മുഷ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാമിന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയുമായി ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുഷ്ഫിഖുര്‍ റഹീമാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച തൈജുല്‍ ഇസ്ലാമിനെ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു.

Story first published: Thursday, November 15, 2018, 16:30 [IST]
Other articles published on Nov 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X