Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐറിഷ് പരമ്പര തൂത്തുവാരാന്‍ കോലിപ്പട; ഇംഗ്ലീഷ് പരീക്ഷയ്ക്കു മുന്‍പ് ഇന്ത്യയുടെ ലാസ്റ്റ് ചാന്‍സ്

ഡബ്ലിന്‍: യുകെ പര്യടനത്തില്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇംഗ്ലീഷ് പരീക്ഷയ്ക്കു മുന്നോടിയായി നടക്കുന്ന ഐറിഷ് മോഡല്‍ പരീക്ഷയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം. അയര്‍ലാന്‍ഡിനെതിരേ നടന്ന ഒന്നാം ട്വന്റിയില്‍ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ ഇംഗ്ലണ്ടിന് ആദ്യ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്.

cricket

ഒന്നാം ട്വന്റിയില്‍ 76 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യ നേടിയത്. ഓപണര്‍മാരായ രോഹിത് ശര്‍മയുടേയും ശിഖര്‍ ധവാന്റേയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ബാറ്റിങ് കരുത്തേകിയത്. ഓപണര്‍മാരിലൂടെ അടിച്ചൊതുക്കിയ ഇന്ത്യ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിലൂടെയും യുസ്‌വേന്ദ്ര ചഹാലിലൂടെയും ഐറിഷ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയും ചെയ്തു. പേസര്‍മാരില്‍ ജസ്പ്രിത് ബുംറയ്ക്ക് മാത്രമാണ് വിക്കറ്റ് നേടാനായത്. രണ്ട് വിക്കറ്റായിരുന്നു ബുംറ വീഴ്ത്തിയത്.

അയര്‍ലാന്‍ഡിനെതിരായ ട്വന്റി പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ വിജയം ആവര്‍ത്തിക്കാന്‍ തന്നെയാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. ഒന്നാം ട്വന്റിക്ക് വേദിയായ ഡബ്ലിനില്‍ തന്നെയാണ് രണ്ടാം ട്വന്റി മല്‍സരവും അരങ്ങേറുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ട്വന്റിയും വെടിക്കെട്ടാവുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മല്‍സരം. ജൂലൈ മൂന്നിനാണ് ഇന്ത്യയും ഇംഗ്ലണ്ട് തമ്മിലുള്ള പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റിയും, മൂന്ന് ഏകദിനവും, അഞ്ച് ടെസ്റ്റുമാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ കളിക്കുക.

Story first published: Friday, June 29, 2018, 11:51 [IST]
Other articles published on Jun 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+