വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍മഴ... ഒരോവറില്‍ ആറ് സിക്‌സര്‍, 25 പന്തില്‍ സെഞ്ച്വറി, 20 ഓവറില്‍ വാരിക്കൂട്ടിയത് 326 റണ്‍സ്!!

അനൗദ്യോഗിക ടി20 മല്‍സരത്തിലാണ് റണ്‍മഴ കണ്ടത്

By Manu
ഒരോവറില്‍ ആറ് സിക്‌സര്‍, 25 പന്തില്‍ സെഞ്ച്വറി

ലണ്ടന്‍: ബാറ്റ്‌സ്മാന്‍മാരുടെ കളിയായ ടി20യില്‍ കഴിഞ്ഞ ദിവസം കണ്ടത് റെക്കോര്‍ഡ് പ്രകടനം. റണ്‍മഴയ്ക്കാണ് ഒരു അനൗദ്യോഗിക ടി20 മല്‍സരം സാക്ഷിയായത്. ഞായറാഴ്ച നടന്ന ഗ്ലോകെസ്റ്റര്‍ഷെയറും സെക്കന്റ് ഇലവനും ബാത്ത് സിസിയും തമ്മിലുള്ള കൡയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. സ്‌കോട്ട്‌ലാന്‍ഡ് ബാറ്റ്‌സ്മാന്‍ ജോര്‍ജ് മ്യുന്‍സെ ഈയൊരു മല്‍സരത്തിലൂടെ പുതിയ ഹീറോയായി മാറുകയും ചെയ്തു.

ഐപിഎല്‍ ഫൈനല്‍ ഇത്തവണ ചെന്നൈയില്‍ ഇല്ല, മറ്റൊരിടത്ത് വേദി കുറിച്ചു; വനിതാ മത്സരം ജയ്പൂരില്‍ ഐപിഎല്‍ ഫൈനല്‍ ഇത്തവണ ചെന്നൈയില്‍ ഇല്ല, മറ്റൊരിടത്ത് വേദി കുറിച്ചു; വനിതാ മത്സരം ജയ്പൂരില്‍

പല നാഴികക്കല്ലുകളുമാണ് ഈ മല്‍സരത്തില്‍ കുറിക്കപ്പെട്ടത്. നിലവിലെ ടി20യിലെ പല റെക്കോര്‍ഡുകളും പഴങ്കഥയാക്കുന്ന പ്രകടനങ്ങളാണ് ഗ്ലോകെസ്റ്റര്‍ഷെയറും ബാത്തും തമ്മിലുള്ള മല്‍സരത്തില്‍ കണ്ടത്. എന്നാല്‍ ഇത് അനൗദ്യോഗിക മല്‍സരമായതിനാല്‍ റെക്കോര്‍ഡുകള്‍ പരിഗണിക്കപ്പെടില്ല എന്നതാണ് നിരാശാജനകം.

മ്യുന്‍സെ മാജിക്ക്

മ്യുന്‍സെ മാജിക്ക്

കളിയില്‍ ഗ്ലോകെസ്റ്റര്‍ഷെയറിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ മ്യുന്‍സെ വെറും 39 പന്തില്‍ 147 റണ്‍സ് വാരിക്കൂട്ടി. 20 സിക്‌സറുകളും അഞ്ചു ബൗണ്ടറികളും താരത്തിന്റെ അവിശ്വസനീയ ഇന്നിങ്‌സിലുണ്ടായിരുന്നു.
17 പന്തില്‍ ഫിഫ്റ്റി തികച്ച മ്യുന്‍സെയ്ക്കു
സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ പിന്നീട് എട്ടു പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ,
മ്യുന്‍സെയുടെ ഓപ്പണിങ് പങ്കാളിയായ ജിപി വില്ലോസും മല്‍സരത്തില്‍ സെഞ്ച്വറി നേട്ടം കൈവരിച്ചു. 53 പന്തിലാണ് അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയത്. മൂന്നാമനായി ഇറങ്ങിയ ടോം പ്രൈസ് 23 പന്തില്‍ ഫിഫ്റ്റിയുമായി ടീം സ്‌കോറിലേക്കു സംഭാവന നല്‍കി.

ഒരോവറില്‍ ആറ് സിക്‌സര്‍

മ്യുന്‍സെയുടെ മാസ്മരിക ഇന്നിങ്‌സില്‍ പല അവിസ്മരണീയ മുഹൂര്‍ത്തങ്ങളുമുണ്ടായിരുന്നു. ഒരോവറില്‍ ആറു സിക്‌സറുകളെന്ന ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം യുവരാജ് സിങിന്റെ നേട്ടം മ്യുന്‍സെയും ഈ കളിയില്‍ ആവര്‍ത്തിച്ചു. വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ കഴിഞ്ഞപ്പോഴേക്കും 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഗ്ലോകെസ്റ്റര്‍ഷെയര്‍ പടുത്തുയര്‍ത്തുകയും ചെയ്തു.
327 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാത്ത് സിസി ടീമിന് 224 റണ്‍സാണ് നേടാനായത്. 112 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ഗ്ലോകെസ്റ്റര്‍ഷെയര്‍ സ്വന്തമാക്കുകയും ചെയ്തു.

ഗെയ്‌ലിന്റെ റെക്കോര്‍ഡ്

ഗെയ്‌ലിന്റെ റെക്കോര്‍ഡ്

നിലവില്‍ ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് 30 പന്തില്‍ അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയത്.
ടി20യില്‍ നേരത്തേ ഒരു ടീം നേടിയ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ 278 റണ്‍സായിരുന്നു. ഈ വര്‍ഷം അയര്‍ലാന്‍ഡിനെതിരായ കളിയില്‍ അഫ്ഗാനിസ്താനാണ് മൂന്നു വിക്കറ്റിന് 278 റണ്‍സെടുത്ത് റെക്കോര്‍ഡിട്ടത്.

Story first published: Tuesday, April 23, 2019, 10:03 [IST]
Other articles published on Apr 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X