For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്‌കോട്ടിഷ് പടയെ ചുരിട്ടി കെട്ടി; ട്വന്റി പരമ്പര പാകിസ്താന്

എഡിന്‍ബര്‍ഗ്: ഇംഗ്ലണ്ടിനെ അട്ടിമറിച്ച സ്‌കോട്ടിഷ് പോരാട്ട വീര്യമൊന്നും പാകിസ്താന്റെ അടുത്ത് ചിലവായില്ല. രണ്ട് മല്‍സരങ്ങളുടെ ട്വന്റി പരമ്പരയില്‍ പാക് പടയ്ക്കു മുന്നില്‍ സ്‌കോട്ട്‌ലന്‍ഡ് നിഷ്പ്രഭരാവുകയായിരുന്നു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ട്വന്റിയില്‍ 84 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്താന്‍ ആഘോഷിച്ചത്. നേരത്തെ, ഒന്നാം ട്വന്റിയില്‍ 48 റണ്‍സിനായിരുന്നു പാകിസ്താന്റെ വിജയം.

pakistan

ഇതോടെ രണ്ട് മല്‍സരങ്ങളടങ്ങിയ ട്വന്റി പരമ്പര പാകിസ്താന്‍ അനായാസം കൈക്കലാക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 166 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ശുഐബ് മാലിക്കാണ് (49*) പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. 22 പന്തില്‍ അഞ്ച് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് മാലിക്കിന്റെ ഇന്നിങ്‌സ്. 25 പന്തില്‍ ആറ് ബൗണ്ടറിയോടെ 33 റണ്‍സെടുത്ത ഓപണര്‍ ഫഖ്ഹര്‍ സമാനാണ് പാക് നിരയിലെ മറ്റൊരു പ്രധാന സ്‌കോറര്‍. സ്‌കോട്ട്‌ലന്‍ഡിനു വേണ്ടി മിഖായേല്‍ ലീസ്‌ക്ക് മൂന്നും ക്രിസ് സോള്‍ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

മറുപടിയില്‍ പാക് ബൗളിങ് നിരയ്ക്കു മുന്നില്‍ പതറിയ സ്‌കോട്ട്‌ലന്‍ഡ് 14.4 ഓവറില്‍ 82 റണ്‍സിന് കൂടാരം കയറുകയായിരുന്നു. മൂന്നു പേര്‍ക്കു മാത്രമാണ് ആതിഥേയ നിരയില്‍ രണ്ടക്കം കാണാനായത്. കാലം മക് ലിയോഡ് (25), റിച്ചി ബെറിങ്ടണ്‍ (20), സഫ്‌യാന്‍ ഷരിഫ് (10) എന്നിവരാണ് സ്‌കോട്ടിഷ് നിരയില്‍ രണ്ടക്കം കണ്ട താരങ്ങള്‍.

2.4 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ ഫഹീം അഷ്‌റഫാണ് പാക് ബൗളിങ് നിരയില്‍ മിന്നിയത്. രണ്ട് ഓവറില്‍ നാല് റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമായി ഉസ്മാന്‍ ഖാനും അഷ്‌റഫിനൊപ്പം പാക് വിജയത്തിന് ചുക്കാന്‍ പിടിച്ചു. മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഉസ്മാന്‍ ഖാന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി.

Story first published: Thursday, June 14, 2018, 13:12 [IST]
Other articles published on Jun 14, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+