Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാണ്ഡ്യയ്‌ക്കെതിരെ ലോകകപ്പില്‍ ബൗള്‍ ചെയ്യുന്നതോര്‍ത്ത് ഇപ്പോഴേ പേടി തോന്നുന്നെന്ന് മലിംഗ

പാണ്ട്യ വേറെ ലെവൽ കളിക്കാരനാണെന്ന് മലിംഗ

മുംബൈ: പരിക്കിനും വിവാദങ്ങള്‍ക്കും ശേഷം ക്രിക്കറ്റ് ലോകത്ത് സജീവമായ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരം ലോകകപ്പിലും ഇന്ത്യന്‍ പ്രതീക്ഷയാണ്. ഇപ്പോഴിതാ പാണ്ഡ്യയെ പുകഴ്ത്തി ഐപിഎല്ലിലെ സഹതാരം ലസിത് മലിംഗ എത്തിയിരിക്കുന്നു.

എന്തൊരു ബാറ്റിങ് ആണ് പാണ്ഡ്യയുടേതെന്ന് മലിംഗ പറയുന്നു. ലോകകപ്പില്‍ പാണ്ഡ്യയ്‌ക്കെതിരെ ബൗള്‍ ചെയ്യേണ്ട കാര്യമോര്‍ത്ത് ഇപ്പോഴേ പേടിയുണ്ട്. ഞാന്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുകയാണെങ്കില്‍ പാണ്ഡ്യയെ ഭയക്കും. എത്രമാത്രം മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നതെന്ന് എനിക്കറിയാം. പാണ്ഡ്യയെ എത്രയും വേഗം പുറത്താക്കാനായിരിക്കും ശ്രമമെന്നും മലിംഗ വ്യക്തമാക്കി.


ബാംഗ്ലൂരിനെ തല്ലിയൊതുക്കി

ബാംഗ്ലൂരിനെ തല്ലിയൊതുക്കി

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ 16 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം പുറത്താവാതെ 37 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്നു. നേഗിയുടെ പത്തൊന്‍പതാം ഓവറില്‍ 22 റണ്‍സാണ് താരം അടിച്ചെടുത്തത്. അവസാന 2 ഓവറില്‍ 22 റണ്‍സ് വേണമെന്നിരിക്കെയാണ് നേഗി പന്തെറിയാനെത്തിയത്. ആ ഓവറില്‍തന്നെ പാണ്ഡ്യ മത്സരം ഫിനിഷ് ചെയ്തു.

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലില്‍ ഇത്തവണ എട്ട് ഇന്നിങ്‌സുകളില്‍നിന്നും പാണ്ഡ്യ 46.50 ശരാശരിയില്‍ 186 റണ്‍സ് ആണ് നേടിയത്. ഇരുനൂറിനടുത്താണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. പാണ്ഡ്യ ഫോം തുടര്‍ന്നാല്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്. അവസാന ഓവറുകളില്‍ റണ്‍സ് വാരുന്നതില്‍ അടുത്തിടെ ഇന്ത്യ കാട്ടുന്ന പിശുക്ക് പാണ്ഡ്യയുടെ വരവോടുകൂടി ഇല്ലാതാകും.

തകര്‍പ്പന്‍ ബൗളിങ്ങുമായി മലിംഗ

തകര്‍പ്പന്‍ ബൗളിങ്ങുമായി മലിംഗ

ബംഗ്ലൂരിനെതിരായ മത്സരത്തില്‍ മലിംഗയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ശ്രീലങ്കയുടെ ഇതിഹാസ പേസറായ മലിംഗ നാലു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. എന്നാല്‍, ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ നേടാന്‍ കഴിയുന്ന പിച്ചാണിതെന്ന് മലിംഗ തെളിയിച്ചിട്ടും ആര്‍സിബി ബൗളര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

Story first published: Tuesday, April 16, 2019, 14:02 [IST]
Other articles published on Apr 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+