Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് ദേഷ്യം വന്നാല്‍ പിന്നെ നോക്കേണ്ട, തനിക്ക് ഭയമാണെന്ന് ഋഷഭ് പന്ത്

ദില്ലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന ഖ്യാതിയുള്ളത് എംഎസ് ധോണിക്കാണ്. രണ്ട് ലോകകപ്പുകള്‍ ഉള്‍പ്പെടെ ഐസിസിയുടെ എല്ലാ കിരീടങ്ങളും ഇന്ത്യയിലെത്തിച്ചത് ധോണിയുടെ ക്യാപ്റ്റന്‍സിയുടെ കീഴിലാണ്. ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെടുന്ന ധോണിയുടെ പ്രധാന പ്രത്യേകത കളിക്കാരെയെല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നു എന്നുള്ളതാണ്.

kohli

ധോണിക്കുശേഷം ക്യാപ്റ്റന്‍ പദവി എറ്റെടുത്ത വിരാട് കോലിയും മുന്‍ ക്യാപ്റ്റന്റെ വിജയപാതയാണ് തുടരുന്നത്. എന്നാല്‍, ക്യാപ്റ്റന്‍ കൂള്‍ അല്ലാത്ത കോലി രോഷാകുലനായ നായകനായാണ് വിലയിരുത്തപ്പെടുന്നത്. ആക്രമണാത്മക ക്രിക്കറ്റില്‍ വിശ്വസിക്കുന്ന കോലിയുടെ കളിക്കളത്തിലെ പെരുമാറ്റം പലപ്പോഴും വിമര്‍ശനവിധേയമായിട്ടുണ്ടെങ്കിലും ടീം വിജയം നേടുന്നതിനാല്‍ അത് അംഗീകരിക്കുന്നവരുമുണ്ട്.

pant

കോലി എതിര്‍ ടീമുകളോട് മാത്രമല്ല, തങ്ങളോടും ദേഷ്യപ്പെടാറുണ്ടെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് പറയുന്നത്. സാധാരണ ഗതിയില്‍ താന്‍ ആരെയും ഭയപ്പെടാത്തവനാണ്. എന്നാല്‍, കോലിക്ക് ദേഷ്യം വന്നാല്‍ തനിക്ക് ഭയമാണെന്ന് ധോണിയുടെ പകരക്കാരനാകാന്‍ ഒരുങ്ങുന്ന പന്ത് പറയുന്നു. അതിനുള്ള കാരണവും താരം തുറന്നുപറയുന്നുണ്ട്.

എല്ലാ ശരിയായി ചെയ്താല്‍ കോലി ദേഷ്യപ്പെടില്ല. എന്നാല്‍, എന്തെങ്കിലും തെറ്റുവന്നാല്‍ സ്വഭാവം മാറും. ഇത് ഒരുതരത്തില്‍ തങ്ങള്‍ക്ക് നല്ലതാണ്. തെറ്റുകളില്‍നിന്നു മാത്രമേ പാഠം പഠിക്കൂ, പന്ത് പറഞ്ഞു. ഐപിഎല്ലില്‍ ദില്ലി ടീമിനായി കളിക്കാനിറങ്ങുന്ന പന്തിന് ലോകകപ്പിലെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഐപിഎല്ലിലെ പ്രകടനം താരത്തിന് നിര്‍ണായകമായിരിക്കും.

Story first published: Sunday, March 24, 2019, 8:24 [IST]
Other articles published on Mar 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+