Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കണോ; സെലക്ടര്‍മാരെ 'തൃപ്തിപ്പെടുത്തണം'!

കൊളംബോ: സെലക്ടര്‍മാരെ ലൈംഗികമായി 'തൃപ്തിപ്പെടുത്തിയാല്‍' മാത്രമേ ദേശീയ ടീമിലേക്ക് സെലക്ഷന്‍ കിട്ടൂ എന്ന ആരോപണവുമായി അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത്. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടു എന്ന ആരോപണവുമായി ശ്രീലങ്കന്‍ വനിതാ താരങ്ങളാണ് രംഗത്തെത്തിയത്.

ശ്രീലങ്കന്‍ ദേശീയ ടീമിലെ അംഗങ്ങളും ആരോപണം ഉന്നയിച്ചവരില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റനും പുരുഷ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയംഗവുമായ സനത് ജയസൂര്യയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷണം നടത്തുക.

sri-lankan-cricket


ഇന്ന് (ഒക്ടോബര്‍ 30 വ്യാഴാഴ്ച) സമിതി അന്വേഷണം ആരംഭിക്കും. ദേശീയ സെലക്ടര്‍മാരെ വിളിച്ചുവരുത്തി സമിതി മൊഴിയെടുക്കും എന്നും വിവരങ്ങളുണ്ട്. സംഭവത്തില്‍ സെലക്ടര്‍മാര്‍, കോച്ച്, ടീം ഓഫീഷ്യല്‍സ്, ടീം മാനേജര്‍, ടീമംഗങ്ങള്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കും.

ജയസൂര്യയ്ക്ക് പുറമെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൈസ് പ്രസിഡണ്ട് മോഹന്‍ ഡി സില്‍വ, സെക്രട്ടറി നിഷാന്ത രണതുംഗെ, അസിസ്റ്റന്റ് സെക്രട്ടറി ഹിരാന്ത പെരേര എന്നിവരാണ് നാലംഗ സമിതിയില്‍ ഉള്ളത്. ശ്രീലങ്കന്‍ പത്രമായ ഡെയ്‌ലി മിററാണ് ലൈംഗിക വിവാദവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ശ്രീലങ്കയുടെ ദേശീയ പുരുഷ ടീം ഇന്ത്യയില്‍ പര്യടനം നടത്തുകയാണ്. പരമ്പര പകുതിക്ക് വെച്ച് പിന്മാറിയ വെസ്റ്റ് ഇന്‍ഡീസിന് പകരക്കാരായാണ് ശ്രീലങ്കന്‍ ടീം ഇന്ത്യയിലെത്തിയത്. അഞ്ച് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ഇന്ത്യ എ ടീമിനെതിരെ വ്യാഴാഴ്ച നടക്കുന്ന മത്സരത്തോടെ പരമ്പരയ്ക്ക് തുടക്കമാകും.

Story first published: Thursday, October 30, 2014, 8:55 [IST]
Other articles published on Oct 30, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+