തമ്പുരാക്കന്‍മാരെപ്പോലെ പെരുമാറരുത്... ബിസിസിഐക്ക് സുപ്രീം കോടതിയുടെ താക്കീത്!!!
ദില്ലി: തമ്പുരാക്കന്മാരാണ് ബി സി സി ഐ. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്ത് സംഭവിക്കണം എന്ത് സംഭവിക്കരുത് എന്ന് തീരുമാനിക്കുന്നത് അവരാണ്. ആരൊക്കെ കളിക്കണം ആരൊക്കെ കളിക്കണ്ട. എപ്പോള്‍ കളിക്കണം എപ്പോള്‍ കളി നിര്‍ത്തണം ഒക്കെ ബി സി സി ഐ തീരുമാനിക്കും. അവര്‍ക്ക് തീരുമാനിക്കാം, ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളില്‍ ഒന്നാണല്ലോ ബി സി സി ഐ.
Read Also: ഡോണ്ട് ഗിവ് അപ്.. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍.. ഗംഭീരം ഈ തിരിച്ചുവരവ്... ഇത് ഗംഭീര്‍ സ്റ്റൈല്‍!
ആ ബി സി സി ഐയോടാണ് സുപ്രീം കോടതി പറയുന്നത്, തമ്പുരാക്കന്‍മാരെപ്പോലെ പെരുമാറരുത് എന്ന്. ബി സി സി ഐയെ ഉടച്ച് വാര്‍ക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റിയെ മുഖവിലയ്‌ക്കെടുത്തില്ല എന്നതാണ് ബി സി സി ഐ ചെയ്ത കുറ്റം. ലോധ സമര്‍പ്പിച്ച പരിഷ്‌കാരങ്ങളും നിര്‍ദേശങ്ങളും എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നാണ് സുപ്രീം കോടതിയുടെ ചോദ്യം...

തമ്പുരാക്കന്‍മാരല്ല
തമ്പുരാക്കന്‍മാരെപ്പോലെ പെരുമാറരുത് - ഇതാണ് സുപ്രീം കോടതി ബി സി സി ഐക്ക് നല്‍കിയിരിക്കുന്ന താക്കീത്. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ഒക്ടോബര്‍ 6 വരെ സമയം തരും. ബി സി സി ഐ ഇന്ത്യയിലെ നിയമങ്ങള്‍ക്ക് അതീതരല്ല എന്ന സൂചന കൂടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് നല്‍കിയിട്ടുണ്ട്.

ലോധ കമ്മിറ്റി പറഞ്ഞതെന്ത്
ബി സി സി ഐയുടെ പരിഷ്‌ക്കരണത്തിന് വേണ്ടി ലോധ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബി സി സി ഐ വിമുഖത കാണിക്കുന്നു. ബുധനാഴ്ച ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെയാണ്.

സെലക്ടര്‍മാരുടെ കാര്യം
ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തരുതെന്നായിരുന്നു ലോധ കമ്മിറ്റിയുടെ ഒരു നിര്‍ദേശം. എന്നാല്‍ എം എസ് കെ പ്രസാദ് ചീഫ് സെലക്ടറായി അഞ്ച് അംഗങ്ങളെയാണ് ബി സി സി ഐ നിയമിച്ചത്.

കോടതിയോട് വെല്ലുവിളി
സുപ്രീം കോടതിയുടെ തീരുമാനങ്ങളെ വെല്ലുവിളിക്കുകയാണോ ബി സി സി ഐയുടെ ഭാവം എന്നാണ് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ ചോദിക്കുന്നത്. ബി സി സി ഐയില്‍ പുതുതായി നിയമനമോ പരിഷ്‌കരണങ്ങളോ നടപ്പിലാക്കിയാല്‍ അത് കോടതി അലക്ഷ്യമാുമെന്ന ലോധ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

നടപ്പിലാക്കാന്‍ പറ്റുമോ
അതേസമയം ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പിലാക്കുക വളരെ പ്രയാസകരമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. മുന്‍ നായകരായ കപില്‍ ദേവും സുനില്‍ ഗാവസ്‌കറും ഈ അഭിപ്രായക്കാരാണ്. ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മാത്രമേ അനുവദിക്കുകയുള്ളൂ, സെലക്ടര്‍മാരുടെ കാലാവധി മൂന്നു വര്‍ഷം മാത്രം തുടങ്ങിയ നിര്‍ദേശങ്ങള്‍ക്കെതിരെയാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications