വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാമൂഹ്യ മാധ്യമം ഉപയോഗിക്കരുത്, നീണ്ടമുടി പാടില്ല; ബംഗാള്‍ ക്രിക്കറ്റ് ടീം കോച്ചിന്റെ 'പട്ടാളചിട്ട' വൈറല്‍

കൊല്‍ക്കത്ത: മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് താരങ്ങള്‍ക്ക് അല്‍പ്പംകൂടി സ്വാതന്ത്ര്യം നല്‍കുന്ന കായിക ഇനമാണ് ക്രിക്കറ്റ്. താരങ്ങള്‍ക്ക് തങ്ങളുടെ ഭക്ഷണ ക്രമങ്ങള്‍ പിന്തുടരുന്നതിനോ ശരീരത്തിലെ ടാറ്റൂ,ഹെയല്‍സ്‌റ്റെല്‍ തുടങ്ങിയ കാര്യങ്ങളിലൊന്നും ആരും തന്നെ ഇടപെടാറില്ല. എന്നാലിതാ ബംഗാള്‍ അണ്ടര്‍ 23 ക്രിക്കറ്റ് ടീം പരിശീലകന്‍ ലക്ഷ്മി രത്തന്‍ ശുക്ലയുടെ പരിഷ്‌കാരങ്ങളും നിയമങ്ങളും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Bengal U-23 coach Laxmi Ratan Shukla's 'strict rules' for wards | Oneindia Malayalam
1

ക്രിക്കറ്റ് താരങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി വിലക്കിയ അദ്ദേഹം മുടി നീട്ടിവളര്‍ത്തരുതെന്നും നിര്‍ദേശിച്ചതാണ് വൈറലായിരിക്കുന്നത്. 60 താരങ്ങളാണ് ബംഗാള്‍ അണ്ടര്‍ 23 ടീമില്‍ ലക്ഷ്മി രത്തന് കീഴില്‍ പരിശീലിക്കുന്നത്. നാല് മണിക്കൂറോളമാണ് ദിവസവും താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇത്തരമൊരു കര്‍ക്കശ നിയമത്തിന് പിന്നാലെ കാരണത്തെക്കുറിച്ച് ലക്ഷ്മി രത്തന്‍ പറയുന്ന കാരണം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അച്ചടക്കം വളരെ പ്രധാനം

ഞാന്‍ എന്റെ ആണ്‍കുട്ടികളോട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നും പോസ്റ്റിടരുതെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ അച്ചടക്കവും പെരുമാറ്റച്ചട്ടവും പാലിച്ച് പോരേണ്ടതായുണ്ട്. നീണ്ട മുടിയുമായെത്തുന്നവര്‍ എത്രയും വേഗം സലൂണിലേക്ക് പോകേണ്ടതുണ്ട്. കൂടാതെ ടീമിനൊപ്പമുള്ളവര്‍ തീര്‍ച്ചയായും ബംഗാള്‍ ഭാഷ പഠിച്ചിരിക്കണം. സീനിയര്‍ ടീമിലേക്കുള്ള താരങ്ങളെ തീരുമാനിക്കുന്നത് ജൂനിയര്‍ ടീമിലൂടെയാണ്. അതാണ് ജൂനിയര്‍ ടീമിനൊപ്പം ഞാന്‍ പ്രവര്‍ത്തിക്കാന്‍ കാരണം-ലക്ഷ്മി രത്തന്‍ പറഞ്ഞു.

IND vs SL: 'മറ്റൊരു ധോണിയെ അവനില്‍ കാണാനാവുന്നു', ധവാന്‍ 'കൂള്‍' ക്യാപ്റ്റന്‍, പ്രശംസിച്ച് അക്മല്‍

ജില്ലാ തല സംവിധാനം വളരണം

ജില്ലാ തല സംവിധാനം വളരണം

ജില്ലാ തലത്തില്‍ നിന്ന് കൂടുതല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉയര്‍ന്നുവരേണ്ടതായുണ്ട്. ജില്ലാ തല ക്രിക്കറ്റ് വളരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനെ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. വളര്‍ച്ചക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം സംസ്ഥാന അസോസിയേഷന്‍ ചെയ്യുന്നുണ്ട്. ഇനി ജില്ലാ തലത്തില്‍ നിന്ന് കൂടുതല്‍ പ്രതിഭകളെ കണ്ടെത്തുകയാണ് വേണ്ടത്.സംസ്ഥാനത്തിന്റെ എല്ലാ മൂലയിലേക്കും പ്രതിഭകള്‍ക്കായി എപ്പോഴും കണ്ണുകള്‍ തുറന്നുവെച്ചിരിക്കുകയാണ്.

IND vs ENG: സൂര്യകുമാറും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍, ഇത് വേണ്ടിയിരുന്നില്ല, മൂന്ന് കാരണങ്ങളിതാ

താരങ്ങള്‍ അധ്വാനിക്കാന്‍ തയ്യാറായാല്‍ ഫലമുണ്ടാവും

താരങ്ങള്‍ അധ്വാനിക്കാന്‍ തയ്യാറായാല്‍ ഫലമുണ്ടാവും

ഞാന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ പോലും സംവിധാനങ്ങളെ വിശ്വസിച്ചിരുന്നില്ല. സൗരവ് ഗാംഗുലിയൊന്നും ഇത്തരം നിലനില്‍ക്കുന്ന കോപ്പീബുക്ക് സംവിധാനങ്ങളിലൂടെ വളര്‍ന്നുവന്ന താരമാണെന്ന് തോന്നുന്നില്ല. നിങ്ങള്‍ നിങ്ങളുടെ തലയിലാണ് മത്സരം പദ്ധതിയിടേണ്ടത്. എന്നാല്‍ സെഞ്ച്വറിയടിക്കാനോ അഞ്ച് വിക്കറ്റ് നേടാനോ അല്ല പദ്ധതി ഇടേണ്ടത്. എന്നെ സംബന്ധിച്ച് താരങ്ങള്‍ അധ്വാനിക്കാന്‍ തയ്യാറായാല്‍ ഫലം താനെ ഉണ്ടാവും. ഞാന്‍ പരിശീലകനല്ല,വഴികാട്ടി മാത്രമാണ്.സഹായം വേണ്ടവര്‍ക്ക് സഹായം നല്‍കുകയാണ് ചെയ്യുന്നത്. കൂടുതല്‍ ബംഗാള്‍ താരങ്ങളെ ദേശീയ ടീമില്‍ കാണാനാഗ്രഹിക്കുന്നു-ലക്ഷ്മി രത്തന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 27, 2021, 14:53 [IST]
Other articles published on Jul 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X