വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍; ദില്ലിയെ അടിച്ചു പറത്തിയതെങ്ങിനെയെന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു

ബെംഗളുരു: മികച്ച താരങ്ങളുണ്ടായിട്ടും പലപ്പോഴും കളിക്കളത്തില്‍ മികവ് കാണിക്കാന്‍ കഴിയാത്ത ടീമാണ് ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ്. ഐപിഎല്‍ പുതിയ സീസണിലും ടീമിന്റെ തുടക്കം അത്ര നല്ലതല്ല. ആദ്യ നാലു കളിയില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വിരാട് കോലിയുടെ ടീമിന് ജയിച്ചുകയറാനായത്.

ശനിയാഴ്ച ദില്ലി ഡെയര്‍ ഡെവിള്‍സുമായുള്ള മത്സരം അതുകൊണ്ടുതന്നെ ടീമിന് നിര്‍ണായകമായി. തുടര്‍ തോല്‍വികള്‍ ആരാധകരെ ടീമില്‍ നിന്നും അകറ്റുകയാണെന്ന് തിരിച്ചറിഞ്ഞ ബെംഗളുരു സ്വന്തം മൈതാനത്ത് എതിര്‍ടീമിനെ കശാപ്പ് ചെയ്താണ് പതിനൊന്നാം സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്.

abdevilliers

ടീമിന്റെ തുരുപ്പുചീട്ടായ എബി ഡിവില്ലിയേഴ്‌സ് അവസരത്തിനൊത്തുയര്‍ന്നതോടെ ദില്ലി ബൗളര്‍മാരെ നാലുപാടും അടിച്ചുപറത്തി. തനിക്ക് എല്ലാം വ്യക്തമായിരുന്നെന്നാണ് കളിക്കുശേഷം ദക്ഷിണാഫ്രിക്കന്‍താരം പറഞ്ഞത്. പന്ത് വളരെ നേരത്തെ തന്നെ നന്നായി കാണാന്‍ സാധിച്ചു. പന്തുകള്‍ കൃത്യമായി മിഡില്‍ ചെയ്യാന്‍ പറ്റിയതോടെ കാര്യങ്ങല്‍ തനിക്ക് അനുകൂലമായെന്നും സൂപ്പര്‍താരം പറഞ്ഞു.

39 പന്തില്‍ തട്ടുതകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ 90 റണ്‍സാണ് ഡിവില്ലിയേഴ്‌സ് വാരിക്കൂട്ടിയത്. കളിയില്‍ നിയന്ത്രണം ലഭിച്ചാല്‍ പിന്നെ പന്തുകളെല്ലാം ബൗണ്ടറിക്ക് പുറത്ത് എന്നതാണ് ഈ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ നിലപാട്. ദില്ലി ടീമിന്റെ 175 റണ്‍സ് ഡിവില്ലിയേഴ്‌സിന്റെ പ്രകടന മികവില്‍ ബെംഗളുരു മറികടക്കുകയും ചെയ്തു. വിരാട് കോലിക്കൊപ്പം ഡിവില്ലിയേഴ്‌സും ഫോമിലേക്കുയര്‍ന്നതോടെ ബെംഗളുരുവിന്റെ ഐപിഎല്‍ കിരീടമോഹം വാനോളമുയര്‍ന്നുകഴിഞ്ഞു.

Story first published: Sunday, April 22, 2018, 11:54 [IST]
Other articles published on Apr 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X